1 GBP = 94.00 INR                       

BREAKING NEWS

ജിഎസ്എല്‍വി. മാര്‍ക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം; ചന്ദ്രയാന്‍-2 സുരക്ഷിതം; വിക്ഷേപണം മാറ്റിവെച്ചത് അതീവ മുന്‍കരുതല്‍ എന്ന നിലയില്‍; റോക്കറ്റ് എന്‍ജിനിലെ സമ്മര്‍ദമാണ് പ്രധാന സാങ്കേതിക തടസ്സം എന്ന് പ്രാഥമിക വിലയിരുത്തല്‍; വിക്ഷേപണം ഒരുമാസത്തിനുള്ളില്‍ വീണ്ടും നടത്തും; പുതിയ തീയതി നാളെ പ്രഖ്യാപിക്കുമെന്ന് സൂചന; സാധ്യത ജൂലൈ 22നെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ശ്രീഹരിക്കോട്ട: സാങ്കേതികത്തകരാര്‍മൂലം നീട്ടിവെച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഒരുമാസത്തിനുള്ളില്‍ വീണ്ടും നടത്തും വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തുവരുന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. നാളെ തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ജിഎസ്എല്‍വി.യുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നീട്ടിവെച്ചത്.

വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി. മാര്‍ക്ക് മൂന്നിന്റെ സാങ്കേതിക തടസ്സം പരിഹരിക്കാനായാല്‍ ഈ മാസം തന്നെ വിക്ഷേപണം നടത്തും. വിക്ഷേപണത്തിന്റെ സമയം പുതുക്കിനിശ്ചയിക്കുമ്പോള്‍ കപ്പലുകളുടെയും വിമാനങ്ങളുടെയുമെല്ലാം സഞ്ചാരപഥത്തെയും ചന്ദ്രനിലെ സാഹചര്യത്തെയും വിശദമായി പഠിക്കണം. ഇതെല്ലാം പരിഗണിച്ചായിരിക്കും വിക്ഷേപണ ദിവസം നിശ്ചയിക്കുക. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കേയാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവെക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

അതീവ മുന്‍കരുതല്‍ എന്ന നിലയിലാണ് വിക്ഷേപണം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജി എസ് എല്‍വിയിലല്‍ നിറച്ച ഇന്ധനം മുഴുവനായും ഒഴിവാക്കുകയായിരുന്നു. ആവശ്യമെങ്കില്‍ വിക്ഷേപണവാഹനം വിശദപരിശോധനയ്ക്കായി വെഹിക്കിള്‍ അസംബ്ളി യൂണിറ്റിലേക്ക് കൊണ്ടുപോകും. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചുരുങ്ങിയത് പത്തുദിവസമെങ്കിലും എടുക്കും. മറ്റു ഘടകങ്ങള്‍കൂടി വിലയിരുത്തിയതിനു ശേഷം മാത്രമേ പുതുക്കിയ വിക്ഷേപണ തീയതി തീരുമാനിക്കൂ. ജൂലൈ 22നാണ് കൂടുതല്‍ സാധ്യത.

റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പു വന്നതിനുപിന്നാലെയാണ്, കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ച് ദൗത്യം നീട്ടിയ അറിയിപ്പുണ്ടായത്. റോക്കറ്റ് എന്‍ജിനിലെ സമ്മര്‍ദമാണ് പ്രധാന സാങ്കേതികതടസ്സം എന്നാണ് പ്രാഥമികവിലയിരുത്തല്‍. ചാന്ദ്രദൗത്യം വീക്ഷിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു. വിക്ഷേപണ ദിവസം എന്നായാലും അന്ന് പ്രസിഡന്റ് വീണ്ടുമെത്തുമെന്നാണ് സൂചന.

വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി. മാര്‍ക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം. ചന്ദ്രയാന്‍-2 സുരക്ഷിതമാണ്. ദ്രവഹൈഡ്രജനും ദ്രവഓക്‌സിജനും റോക്കറ്റില്‍നിന്ന് നീക്കം ചെയ്തതിനാല്‍ റോക്കറ്റും ഉപഗ്രഹവും സുരക്ഷിതാവസ്ഥയിലാണിപ്പോള്‍. സാങ്കേതിക തടസ്സത്തിന്റെ പൂര്‍ണ വിശദാംശങ്ങള്‍ റോക്കറ്റ് വിശദമായി പരിശോധിച്ചശേഷം ശാസ്ത്രജ്ഞര്‍ കണ്ടെത്തും. വിക്ഷേപണത്തിനു ശേഷമാണ് സാങ്കേതിക തടസ്സമുണ്ടായിരുന്നതെങ്കില്‍ ഇന്ത്യയുടെ അഭിമാനം തകരുന്ന സംഭവമായി മാറുമായിരുന്നു.

ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാത്സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാന്‍-രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. കഴിഞ്ഞ മേയിലാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്.

എന്നാല്‍, ഇസ്രയേലിന്റെ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതോടെ ഇത് വിലയിരുത്തി കൂടുതല്‍ പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങള്‍ പഠിച്ചശേഷമാണ് ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് തയ്യാറെടുത്തത്. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category