1 GBP = 94.00 INR                       

BREAKING NEWS

ഭാര്യയുടെ പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലാക്കി ഒരു കളക്ടര്‍; ഒഡിഷയിലെ മാല്‍ക്കഗിരി ജില്ലാ കലക്ടര്‍ മനീഷ് അഗര്‍വാളിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ; മനീഷിനും ഭാര്യ സോനത്തിനും ആണ്‍കുഞ്ഞ് പിറന്ന വിവരം ട്വിറ്റ് ചെയ്ത് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ്; ആശംസയും അഭിനന്ദനവുമായി ഉദ്യോഗസ്ഥരും

Britishmalayali
kz´wteJI³

ഭുവനേശ്വര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന കാലത്താണ് ഏറ്റവും കെയര്‍ വേണ്ട ഭാര്യയുടെ പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലാക്കി ഒരു കളക്ടര്‍ വ്യത്യസ്തനാകുന്നത്. ഒഡിഷയിലെ മാല്‍ക്കഗിരി ജില്ലാ കലക്ടര്‍ മനീഷ് അഗര്‍വാളിന്റെ മാതൃകപരമായ തീരുമാനത്തിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ ജൂലൈ 12നാണ് മനീഷിനും ഭാര്യ സോനത്തിനും ആണ്‍കുഞ്ഞ് പിറന്നത്.

മനിഷും ഭാര്യയും കുഞ്ഞും ആശുപത്രിയിലുള്ള ചിത്രം സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കളക്ടറിന്റെ വാര്‍ത്ത പുറം ലോകം അറിയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളോട് ചിലര്‍ക്കെങ്കിലുമുള്ള സമീപനം ഒഴിവാക്കാന്‍ തന്റെ പ്രവൃത്തിയിലൂടെ കഴിയുമെന്ന് കരുതുന്നതായി മനീഷ് അഗര്‍വാള്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ വലിയ അഭിനന്ദനങ്ങളാണ് കലക്ടറെ തേടിയെത്തുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ നിന്നും രാഷ്ട്രീയ തലത്തില്‍ നിന്നും മനീഷിനെ അഭിനന്ദിച്ച് ആള്‍ക്കാര്‍ എത്തുന്നുണ്ട്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയില്‍ 2016ല്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 103 കുട്ടികള്‍ മരിച്ചിരുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിനുശേഷം ഈ ആശുപത്രിയില്‍ വലിയ തോതില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഈ പുരോഗതിയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാക്കാന്‍ കലക്ടറുടെ പ്രവൃത്തി സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ ഭുവനേശ്വറിലോ വിശാഖപട്ടണത്തോ ആണ് പോവുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് തുല്യമായ മികച്ച സൗകര്യങ്ങളാണ് മാല്‍ക്കഗിരി ഡിഎച്ച്എച്ച് ആശുപത്രിയിലും ഉള്ളത്. വരുംവര്‍ഷങ്ങളില്‍ ആശുപത്രിയുടെ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ ശ്രമിക്കുമെന്നും മനിഷ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category