1 GBP = 93.80 INR                       

BREAKING NEWS

അവധിക്ക് നാട്ടിലേക്ക് വരാന്‍ നേരം വിമാനത്തിന്റെ ടോയ്ലറ്റില്‍ കയറി പുകവലിച്ച് രസിച്ചു; അലാറം മുഴങ്ങിയതോടെ കയ്യോടെ പിടികൂടി ജീവനക്കാര്‍; കൊല്ലം സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത മുംബൈ പൊലീസ് ജാമ്യത്തില്‍ വിട്ടത് 15000രൂപയ്ക്ക്; ജസോയ്ക്ക് പണികിട്ടിയത് ദോഹയില്‍ നിന്നും മുംബൈ വഴിയുള്ള തിരുവനന്തപുരം യാത്രക്കിടെ

Britishmalayali
kz´wteJI³

മുംബൈ: അവധി നാട്ടില്‍ വരുന്നതിനിടെ വിമാനത്തില്‍ വച്ചു തോന്നിയ കൗതുകത്തിന് നല്‍കേണ്ടിവന്നത് വലിയ വില. വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷം ജാമ്യത്തില്‍ വിട്ടത് 15,000 രൂപ കെട്ടിവച്ചതിന് ശേഷം. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പൊലീസിനോടു പറഞ്ഞു.ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പിടികൂടിയത്. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category