1 GBP = 86.20 INR                       

BREAKING NEWS

കര്‍ണാടകയില്‍ ചുരുളഴിയുന്ന രാഷ്ട്രീയ നാടകം; വിമത എംഎല്‍എ റോഷന്‍ ബെയ്ഗിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു; അറസ്റ്റ് ബിജെപി നേതാക്കള്‍ക്കൊപ്പം സ്വകാര്യ വിമാനത്തില്‍ മുംബൈയിലേക്ക് പുറപ്പെടാന്‍ നില്‍ക്കവെ; കുതിരക്കച്ചവടത്തിലൂടെ ഗവണ്‍മെന്റിനെ താഴെയിടാന്‍ ബിജെപി നേരിട്ടിടപെടുന്നുവെന്നതിന് തെളിവാണിതെന്ന് കുമാരസാമി

Britishmalayali
kz´wteJI³

ബെംഗലുരു: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ശിവാജിനഗറില്‍ നിന്നുമുള്ള വിമത എം എല്‍ എ യുമായ റോഷന്‍ ബെയ്ഗിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗലുരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം റോഷന്‍ ബെയ്ഗിനെ അറസ്റ്റ് ചെയ്തത്.ഐ.എം.എ ജൂവലറി നിക്ഷേപതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ അറസ്റ്റ് ചെയ്തെന്നാണ് വാദം.

തട്ടിപ്പു കേസിലെ പ്രധാന പ്രതി മൊഹമ്മദ് മന്‍സൂര്‍ ഖാന്‍ വിദേശത്ത് ഒളിവിലാണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ മൂലമാണ് താന്‍ വിദേശത്ത് കഴിയുന്നതെന്നും ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും തിങ്കളാഴ്ച്ച പുറത്തുവിട്ട വീഡിയോയില്‍ മന്‍സൂര്‍ പറഞ്ഞു. ഈ വീഡിയോ പുറത്തു വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബെയ്ഗ് അറസ്റ്റ് ചെയ്യപ്പെടുന്നത്.

സ്വകാര്യ വിമാനത്തില്‍ മുംബൈയിലേക്ക് തിരിക്കാന്‍ ഒരുങ്ങവേയായിരുന്നു അറസ്റ്റ്. വിമാനത്താവളത്തില്‍ എംഎല്‍എ യോടൊപ്പം ബിജെപി യുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികള്‍ ഉണ്ടായിരുന്നെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി രംഗത്തെത്തിയതോടെ സംസ്ഥാനത്തെ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് മറ്റൊരധ്യായം ചേര്‍ക്കപ്പെടുകയാണ്. 
'
ബി.എസ് യെദ്യൂരപ്പയുടെ പേഴ്സണല്‍ സ്റ്റാഫ് സന്തോഷിനൊപ്പം സ്വകാര്യ വിമാനത്തില്‍ മുംബൈയിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. ബെയ്ഗിനെ അറസ്റ്റ് ചെയ്യുന്നതു കണ്ട സന്തോഷ് രക്ഷപെടുകയായിരുന്നു. 'കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു. ബിജെപി എംഎല്‍എ യോഗേശ്വറും ആ സമയം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നുവെന്ന് കുമാരസ്വാമി ആരോപിക്കുന്നു. അന്വേഷണം നേരിടുന്ന ഒരു എംഎല്‍എയെ രക്ഷപെടാന്‍ കര്‍ണാടകയിലെ ബിജെപി സഹായിക്കുന്നു എന്നുള്ളത് അപമാനകരമാണെന്നും കുതിരക്കച്ചവടത്തിലൂടെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുവാന്‍ ബിജെപി നേരിട്ടിടപെടുന്നുവെന്നതിന് തെളിവാണിതെന്നും പറഞ്ഞു.

ജൂലൈ ഒന്നു മുതല്‍ കര്‍ണാടകയില്‍ രാജി വെച്ച പതിനാറ് എംഎല്‍എമാരില്‍ ഒരാണ് ബെയ്ഗ്. മുംബൈയിലെ ഒരു ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എ മാരെ വ്യാഴാഴ്ചയിലെ വിശ്വാസവോട്ടിനു മുന്നേ അനുനയിപ്പിക്കുവാന്‍ കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞ് ശ്രമിക്കവെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അതേ സമയം ബിജെപി തങ്ങളുടെ ഔദ്യോദിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബെയ്ഗിനു പിന്തുണയുമായി എത്തിയത് വിവാദം കൊഴുപ്പിക്കുകയാണ്.

തന്റെ ഗവണ്‍മെന്റിനെ രക്ഷിക്കുവാനും എംഎല്‍എമാരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുമാരസ്വാമി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. ജൂലൈ 19വരെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുവാന്‍ റോഷന്‍ ബെയ്ഗിനു സമയം അനുവദിക്കപ്പെട്ടിരുന്നതായും ട്വീറ്റ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category