1 GBP = 94.00 INR                       

BREAKING NEWS

മാതൃഭൂമി വാര്‍ത്തയിലെ ഫോട്ടോ എഡിറ്റിങ് പിഴവ് സൈബര്‍ ലോകത്ത് എസ്എഫ്ഐ ഗുണ്ടകളെ ന്യായീകരിക്കാനുള്ള മാര്‍ഗ്ഗമാക്കി സൈബര്‍ സഖാക്കള്‍; യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെടുത്തില്ലെന്ന് വരുത്തി തീര്‍ക്കാന്‍ മറയാക്കുന്നത് ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച മാതൃഭൂമിയുടെ ഫ്രണ്ട് പേജ് വാര്‍ത്ത; എസ്എഫ്ഐയുടെ 'പാര്‍ട്ടിഗ്രാമ'മായ കോളേജിലെ കൊള്ളരുതായ്മകള്‍ മൂടിവെക്കാനുള്ള തീവ്രശ്രമത്തില്‍ നേതാക്കള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സൈബര്‍ ലോകത്ത് ചര്‍ച്ചാവിഷയമാകുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഗുണ്ടായിസത്തെ കുറിച്ചാണ്. എസ്എഫ്ഐയുടെ കുത്തക കോളേജില്‍ നടക്കുന്ന തെമ്മാടിത്തരങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടാറുണ്ട്. എന്നാല്‍, ഇതിനിടെ മാതൃഭൂമി ഇന്ന് മുന്‍പേജില്‍ നല്കിയ വാര്‍ത്തക്കൊപ്പം നല്‍കിയ ഫോട്ടോ എഡിറ്റിംഗിലെ പിഴവാണ് സൈബര്‍ ലോകത്ത് എസ്എഫ്ഐക്കാരുടെ ഗുണ്ടായിസത്തെ ന്യായീകരിക്കാനുള്ള അവസരമായി സൈബര്‍ സഖാക്കള്‍ കണ്ടത്.

യൂണിവേഴ്‌സിറ്റി കോളെജിലെ യൂണിയന്‍ റൂമില്‍ നിന്ന് ഉത്തരക്കടലാസ് ലഭിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ പടത്തില്‍ സംഭവിച്ച പിഴവിനെ ചൂണ്ടിയാണ് എസ്എഫ്ഐയുടെ തോന്ന്യവാസത്തെ ന്യായീകരിക്കാന്‍ സൈബര്‍ സഖാക്കള്‍ അവസരമാക്കുന്നത്. ഉത്തരകടലാസിന്‍െ സ്ഥാനത്ത് ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോമായിരുന്നു മാതൃഭൂമി ഒന്നാം പേജ് വാര്‍ത്തക്കൊപ്പം നല്‍കിയത്. ഇത് പേജ് സെറ്റ് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണ്. മാതൃഭൂമി ചാനലിലും ഓണ്‍ലൈനിലും നല്‍കിയത് ഉത്തരക്കടലാസിന്റെ ചിത്രം തന്നെയായിരുന്നു. എന്നാല്‍ പ്രിന്റിങ് പത്രത്തില്‍ വന്നപ്പോള്‍ എഡിറ്റിംഗില്‍ പിഴവും സംഭവിച്ചു.

'ഉത്തരമില്ലാതെ ക്രമക്കേട്' എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് സംഭവം മാതൃഭൂമി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുണ്ട്. പത്രത്തില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യുസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്‌ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നല്‍കിയിരിക്കുന്നത. എസ്.എഫ്.ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ വേണ്ടിയാണ് യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നതായും പത്രം പറയുന്നുണ്ട്.

ഇതോടെ എസ്എഫ്ഐയെ നായീകരിക്കാന്‍ വേണ്ടി യൂണിവേഴ്സിറ്റി കോളേജിലെ യൂണിന്‍ ഓഫീസില്‍ നിന്നും ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ മിന്നില്‍ പരിശോധനയിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സൈബര്‍ സഖാക്കള്‍ നടത്തിയത്. നേരത്തെ, യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ മിന്നില്‍ പരിശോധനയിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. കേരള സര്‍വകലാശാലാ പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുകളുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്. കേരള യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിരുന്നു.

റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്തത്. അദ്ധ്യാപകന്റെ സീലും യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്. യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയില്‍ നിന്നാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. വര്‍ഷങ്ങളായി കോളേജ് യൂണിയന്‍ ഉപയോഗിക്കുന്ന മുറിയില്‍ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയന്‍ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസില്‍ അറസ്റ്റിലായ യൂണിയന്‍ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെടുത്തിരുന്നു. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച ഉണ്ടായെന്ന് സര്‍വ്വകലാശാല കണ്ടെത്തിയതിന് പിന്നാലെയാണ് കോളേജിനകത്തെ യൂണിയന്‍ ഓഫീസ് മുറിയില്‍ നിന്നും റോള്‍ നമ്പര്‍ ഇട്ടതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെടുത്തത്.

ഉത്തരക്കടലാസ് കണ്ടെടുത്തതോടെ സര്‍വകലാശാല, പി.എസ്.സി. പരീക്ഷാതട്ടിപ്പുകളിലേക്കും സംശയംനീണ്ടിരുന്നു. നേരത്തെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ പരിശോധനക്ക് പൊലീസ് എത്തിയപ്പോള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ കമ്പികളുമായെത്തി കൈയേറ്റംചെയ്യാന്‍ ശ്രമിച്ചതും വിവാദത്തിലായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് മുന്‍പ്രസിഡന്റായ ശിവരഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുനടത്തിയ പി.എസ്.സി. പരീക്ഷയില്‍ ഒന്നാമതെത്തിയത് സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.
അതേസമയം, ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ഇരുവരും കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പൊലീസ് പിടിയിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category