1 GBP = 94.00 INR                       

BREAKING NEWS

എസ് എഫ് ഐ ക്കാരിയല്ല.. ഡി വൈ എഫ് ഐ ക്കാരിയുമല്ല; യൂണിവേഴ്സിറ്റി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാന്‍ തല്‍ക്കാലം സൗകര്യമില്ലെന്ന് ദീപാ നിശാന്ത്; അയ്യേ... എന്ന് കമന്റിട്ട് ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന ചോദ്യവുമായി ടീച്ചറും; ദീപാ നിശാന്തിന്റെ പോസ്റ്റില്‍ നിറയുന്നത് വിമര്‍ശനങ്ങള്‍ തന്നെ

Britishmalayali
kz´wteJI³

തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ പെട്ടപ്പോള്‍ കേരളവര്‍മ്മാ കോളേജിലെ ദീപാ നിശാന്തിനെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയും മൗനം പാലിച്ചു. അത്തരത്തിലൊരു പ്രസ്ഥാനം വിവാദത്തില്‍ കുടുങ്ങുമ്പോള്‍ മൗനം പാലിക്കാനാണ് ദീപ ടീച്ചറുടെ തീരുമാനം. എസ് എഫ് ഐക്കാരിയായിരുന്നില്ല താനെന്നും അതുകൊണ്ട് തന്നെ യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തില്‍ മറുപടി പറയുന്നില്ലെന്നുമാണ് ദീപാ നിശാന്ത് വിശദീകരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ വിഷയത്തില്‍ എന്തുകൊണ്ട് ഇത്രയും കാലം മറുപടി പറഞ്ഞില്ലെന്നതിനും ദീപ ടീച്ചറിന് കൃത്യമായ മറുപടിയുണ്ട്. ആലത്തൂരിലെ എംപിയായ രമ്യാ ഹരിദാസിനെ പോലും തെരഞ്ഞെടുപ്പ് സമയത്ത് കടന്നാക്രമിച്ച ദീപ ടീച്ചര്‍ യൂണിവേഴ്സിറ്റിയില്‍ അഭിപ്രായം പറയില്ല. എന്നാല്‍ വരികള്‍ക്കിടയില്‍ എല്ലാം ഉണ്ട് താനും. ദീപാ നിശാന്തിന്റെ പുതിയ ഫെയ്സ് ബുക്ക് കുറിപ്പും ചര്‍ച്ചയാവുകയാണ്.

ദീപാ നിശാന്തിന്റെ പോസ്റ്റ് ഇങ്ങനെ:-പണ്ടത്തെ എസ് എഫ് ഐ ക്കാരിയല്ല.. ഇപ്പോഴത്തെ ഡി വൈ എഫ് ഐ ക്കാരിയുമല്ല.ഇടതുപക്ഷാഭിമുഖ്യമുണ്ട്.പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ അറിയാഞ്ഞിട്ടല്ല. എഴുതാഞ്ഞിട്ടു തന്നെയാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ തല്‍ക്കാലം പുറത്തു നിന്ന് ഉപദേശം എടുക്കുന്നില്ല. സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചര്‍ച്ചയില്‍ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാന്‍ തല്‍ക്കാലം സൗകര്യമില്ല. ഇന്നത്തെ പ്രതികരണം കഴിഞ്ഞു. നമസ്‌കാരം.

ഈ പോസ്റ്റിന് താഴെ.. അയ്യേ....... എന്നാണ് ഹരീഷ് വാസുദേവന്‍ കുറിച്ചത്. ഇത് കണ്ട് ദീപ ടീച്ചര്‍ മറുപടിയുമായി വന്നു. എന്തേ ഹരീഷേ ചാണകം ചവിട്ടിയോ??? എന്നാണ് ടീച്ചറുടെ ചോദ്യം. വക്കീലിന്റെ ഒരു മാസ് മറുപടിക്ക് വേണ്ടി ഞ പോസ്റ്റില്‍ നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നു-എന്ന കമന്റും ഇതിന് താഴെ എത്തി. വക്കീല്‍ സ്വതവേ സമാധാന പ്രിയന്‍ ആയതുകൊണ്ട് ഇതിലൊന്നും പ്രതികരിക്കാന്‍ വരില്ല. തന്നെയുമല്ല ഈ പോസ്റ്റില്‍ ടീച്ചറുടെ മറുപടിക്ക് അതെ രീതിയില്‍ റിപ്ലൈ കൊടുത്താല്‍ വക്കീല്‍ കേസ് സ്വന്തം നടത്തേണ്ടി വരും. ആ പാവം പൊയ്ക്കോട്ടേ. വക്കീലിനെ പോലെ ഉള്ളവര്‍ ഈ നാട്ടില്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ നടത്തുന്ന തീവെട്ടിക്കൊള്ള പുറം ലോകം അറിയുന്നത് തന്നെ.-ഇങ്ങനെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ആ അയ്യേയില്‍ എല്ലാം ഉണ്ട് പിന്നെ കാര്യം പറയുമ്പോള്‍ നിങ്ങളെ vimarshikubo nigle അവരെ സാഗിയാക്കും. Ore pattu പാടട്ടെ-എന്ന കമന്റും ശ്രദ്ധേയം. അങ്ങനെ ദീപാ ടീച്ചറിന്റെ പോസ്റ്റിന് താഴെ ഹരീഷ് ഇട്ട അയ്യേ.. കമന്റും ചര്‍ച്ചയാവുകയാണ്.

തീര്‍ത്തും മാതൃകാപരമായ നടപടികളെടുത്തിട്ടും സംഘടനയുടെ പത്തുവര്‍ഷംമുമ്പേയുള്ള കാര്യങ്ങള്‍ വരെ തോണ്ടിയെടുത്ത് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിഷയമാക്കുന്നവരുടെ ലക്ഷ്യം വേറെയാണ് ., ഇടതുപക്ഷത്തിനെതിരായി കിട്ടുന്നതെന്തും ഉപയോഗിക്കാന്‍ വലതുപക്ഷശക്തികളും മാധ്യമങ്ങളും മത്സരിക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടല്ല. എക്കാലത്തും ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയെന്ന നയം പിന്തുടരുന്നവരെന്ന മട്ടിലാണ് അവര്‍ സിപിഐ എം വിരുദ്ധ വാര്‍ത്തകളെ സമീപിക്കുന്നത്. എന്നാല്‍, അത് കൃത്യമായ അജന്‍ഡയുടെ ഭാഗമാണ്..., ഒരുവിധത്തില്‍ വിഷയം മാറ്റി മാധ്യമങ്ങള്‍ അടുത്തതിലേക്ക് ചേക്കേറും എന്ന് കരുതിയതാണ്.. ! മുറിഞ്ഞു രക്തം വരുമ്പോള്‍ അതില്‍ കാന്താരി തേക്കല്ലേ ടീച്ചറെ.. ! ??????-എന്നെല്ലാം കമന്റെത്തുന്നു.

ദീപ ടീച്ചറിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ചിലത്

  • Sfi കാര്‍ക് കുത്തു കൊള്ളുമ്പോ മാത്രം പുറത്തു വരുന്ന വികാരം sfi പിള്ളേര്‍ കുത്തുമ്പോ തോന്നാത്തത് അതിന് ആണ് പച്ച മലയാളത്തില്‍ പറയുന്നത് ...... എന്ന് Deepa Nisanth
  • സംഘടനാ നേതൃത്വം ഇരിക്കപ്പൊറുതി ഇല്ലാതായപ്പോള്‍ എടുത്ത നടപടി കൃത്യമാണ് അല്ലെ .... കുത്തുകേസ് മാത്രമല്ല പ്രശ്നം ... യൂണിവേഴ്സിറ്റി answer ഷീറ്റുകള്‍ യൂണിറ്റ് പ്രെസിഡന്റിന്റെ വീട്ടില്‍നിന്നും , യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെടുത്തതും , psc തട്ടിപ്പുമടക്കമുള്ള ഗുരുതര പ്രശ്നങ്ങള്‍ ആണ് ... അത് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടാല്‍ തീരുകയുമില്ല ... പിന്നെ സുന്ദര സുരഭിലഭൂമിയായി യൂണിവേഴ്സിറ്റി ക്യാമ്പസ്സിനെ മാറ്റിയെടുക്കല്‍ തന്നെയാണ് ലക്ഷ്യം ... അത് നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് മനസിലാവില്ല ... കാരണം നിങ്ങള്‍ക്ക് എപ്പോഴും SFI, DYFI, CPM ആദികളെ ന്യായീകരിച്ചേ ശീലമുള്ളൂ ...
  • നിങ്ങളൊക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം എന്താകുമെന്ന് ഓര്‍ത്ത് ആശങ്കപ്പെടുന്ന നിരവധി രക്ഷിതാക്കള്‍ ഉണ്ടാകും .. രാഷ്ട്രീയവും സംഘടനയോടുള്ള കടപ്പാട് ഒക്കെ ആകാം ... ഉത്തര പേപ്പര്‍ വീട്ടില്‍ കെട്ടുകണക്കിന് സൂക്ഷിച്ച വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പശ്ചാത്തലം പോലും തുറന്ന് എഴുതാന്‍ സാധിക്കാത്ത നിങ്ങളോ ഒരു അദ്ധ്യാപിക ... നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു കേരളം
  • സൂപ്പര്‍ അഭിപ്രായം... ഇത്രേ വേണ്ടു... ഇനി വേണമെന്നുള്ളവര്‍ സ്വയം ചര്‍ച്ചിച്ചു നീര്‍വാണം പ്രാപിക്കുക.
  • ടീച്ചറെ.. ചൊറിയാന്‍ വരുന്ന ഊളകളോ പോകാന്‍ പറ .. മണ്ടനായാലം സംഖി ആകരുത് പൊട്ടനായാലും കൊങ്ങി ആകരുത്. അതിലും പരിതാപകരമായ അവസ്ഥയിലാണ് ഈ വര്‍ഗ്ഗം ഇന്ന് . .കാരണം ഇവറ്റകളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല .നമ്മുടെ സമയം നഷ്ടപ്പെടും.. ചാണകത്തില്‍ നിന്ന് എങ്ങനെ ഓക്സിക്കന്‍ ഉണ്ടാക്കും എന്ന് ഒരു കൂട്ടര്‍ മൂരി ബിരിയാണി ഉണ്ടാക്കുന്ന വിദ്യയുമായി മറ്റൊരു കൂട്ടര്‍ .... എന്താ ചെയ്യാ ഇജജാതി ഊളകളെ...
  • ഒരുവിധത്തില്‍ വിഷയം മാറ്റി മാധ്യമങ്ങള്‍ അടുത്തതിലേക്ക് ചേക്കേറും എന്ന് കരുതിയതാണ്.. ! 
  • മുറിഞ്ഞു രക്തം വരുമ്പോള്‍ അതില്‍ കാന്താരി തേക്കല്ലേ ടീച്ചറെ.. !
  • SFI ചെയ്ത ചെറ്റത്തരത്തിന് ദീപാനിഷാന്തിന്റെ മറുപടി തന്നെ വേണം എന്ന് വാശിപിടിക്കുന്നതിനോട് വ്യക്തിപരമായി വിയോജിപ്പുണ്ട്...
  • ഇടതുപക്ഷത്തിനെതിരായി കിട്ടുന്നതെന്തും ഉപയോഗിക്കാന്‍ വലതുപക്ഷശക്തികളും മാധ്യമങ്ങളും മത്സരിക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടല്ല. എക്കാലത്തും ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയെന്ന നയം പിന്തുടരുന്നവരെന്ന മട്ടിലാണ് അവര്‍ സിപിഐ എം വിരുദ്ധ വാര്‍ത്തകളെ സമീപിക്കുന്നത്. എന്നാല്‍, അത് കൃത്യമായ അജന്‍ഡയുടെ ഭാഗമാണ്...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category