1 GBP = 93.80 INR                       

BREAKING NEWS

ജൈവസമ്പത്തിന്റെ കലവറയായ ശാന്തിവനത്തിനെതിരെ മണിയാശാന്‍ ഉറഞ്ഞു തുള്ളും; പ്രതിസ്ഥാനത്ത് വജ്രമുതലാളിയാകുമ്പോള്‍ എലിക്കുട്ടിയെ പോലെ പതുങ്ങിയിരിക്കും; വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്ന കൂടംകുളത്ത് നിന്നുള്ള ലൈനിന് തടസ്സം സണ്ണി ഡയമണ്ട് മുതലാളി; പൗലോസ് സണ്ണിയുടെ ഒറ്റയാള്‍ എതിര്‍പ്പ് തുരങ്കം വയ്ക്കുന്നത് കെ എസ് ഇ ബിയുടെ സ്വപ്ന പദ്ധതിക്ക്; 99.5 ശതമാനവും പൂര്‍ത്തിയായ ഇടമണ്‍-കൊച്ചി ലൈനിന്റെ നിര്‍മ്മാണം സ്തംഭനത്തിന് പിന്നിലെ അട്ടിമറിക്കഥ ഇങ്ങനെ

Britishmalayali
പ്രവീണ്‍ സുകുമാരന്‍

കൊച്ചി: വികസനത്തിന് ശാന്തിവനം വൈദ്യുത മന്ത്രി എം എം മണിക്ക് തടസ്സമല്ല. ജൈവസമ്പത്തിനെ തകര്‍ത്തെറിഞ്ഞ് വൈദ്യുതി ലൈനുമായി മുമ്പോട്ട് പോകും. ഇവിടെ ഉടുമ്പചോലക്കാരന്‍ പുലിയാണ്. എന്നാല്‍ കൂടംകുളം ലൈനിന് തടസ്സം നില്‍ക്കുന്ന മുതലാളിയുടെ പേരു പോലും പറയില്ല. കൂടംകുളം വൈദ്യുത നിലയത്തില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഹൈക്കോടതി സ്റ്റേ ഒഴിവായാല്‍ കൂടംകുളം വൈദ്യുതിക്ക് പുറമേ ആയിരം മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാക്കുവാന്‍ സാധിക്കുമെന്നും മന്ത്രിക്ക് അറിയാം. എന്നാല്‍ ഈ തടസ്സത്തിന് കാരണക്കാരനെ പരസ്യമായി പറയാന്‍ പോലും മണിക്ക് പേടിയാണ്. ശാന്തിവനത്തില്‍ നിന്ന് കൂടംകളുത്തേക്ക് എത്തുമ്പോള്‍ മന്ത്രി എലിയാണ്. ഇതിന് കാരണം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന വൈദ്യുതി ലൈന്‍ ശൃംഖല പൂര്‍ത്തിയാക്കുന്നതിനു തടസം പ്രമുഖ ഡയമണ്ട് വ്യവസായി. സണ്ണി ഡയമണ്ട് ഉടമയാണ് പ്രതിസ്ഥാനത്ത്.

സണ്ണി ഡയമണ്ട് ഉടമയാണ് കേസ് നല്‍കിയതെന്ന് മന്ത്രിക്ക് അറിയാം. എന്നാല്‍ ഇത് പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കാനോ വികസന വിരോധിയായി കടന്നാക്രമിക്കാനോ മന്ത്രി തയ്യാറല്ല. സണ്ണി ഡയമണ്ട് മുതലാളിയുടെ സ്ഥലത്തു കൂടി ലൈന്‍ വലിക്കുന്നത് തടഞ്ഞതോടെ 99.5 ശതമാനവും പൂര്‍ത്തിയായ ഇടമണ്‍-കൊച്ചി ലൈനിന്റെ നിര്‍മ്മാണം സ്തംഭിച്ചു. 148 കിലോമീറ്ററുള്ള ലൈനില്‍ ഇനി പൂര്‍ത്തിയാകാനുള്ളത് 644 മീറ്റര്‍ മാത്രമാണ്. ഇതു പൂര്‍ത്തിയായിരുന്നുവെങ്കില്‍ മഴയില്ലെങ്കിലും ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ കൂടുംകുളത്തുനിന്നും വൈദ്യുതി എത്തിക്കാന്‍ കഴിയുമായിരുന്നു. കൂടംകുളം ആണവ നിലയത്തില്‍ നിന്നും കേരളത്തിനു വൈദ്യുതി എത്തിക്കുന്നതിനായി ആസൂത്രണം ചെയ്ത പ്രസരണ ശൃംഖലയാണ് കൊച്ചി-ഇടമണ്‍ ലൈന്‍.

തമിഴ്നാട്ടിലെ തിരുനല്‍വേലി- കൊല്ലം ജില്ലയിലെ ഇടമണ്‍-കൊച്ചി-മാടക്കത്തറ-അരീക്കോട്-മൈസൂര്‍ എന്നീ സ്ഥലങ്ങളിലൂടെയാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ 400 കെവി ലൈന്‍ നിര്‍മ്മിക്കുന്നത്. സ്ഥലം ഉടമകളുടെ എതിര്‍പ്പുമൂലം 13 വര്‍ഷമായി മുടങ്ങിക്കിടന്ന 148 കിലോമീറ്റര്‍ ദൈര്‍ഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതി 2019 മാര്‍ച്ച് 30നു 99.5 ശതമാനവും പൂര്‍ത്തീകരിച്ചു. എന്നാല്‍ എറണാകുളം ജില്ലയിലെ കാണിനാട്ടില്‍ ടവറിന്റെ അടിസ്ഥാന ജോലികള്‍ പൂര്‍ത്തിയാക്കി ടവര്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചപ്പോള്‍ സ്ഥലമുടമ എതിര്‍പ്പുമായി രംഗത്തെത്തി. തന്റെ പുരയടിത്തില്‍ കൂടി ലൈന്‍ വലിക്കാന്‍ അനുവദിക്കില്ലെന്നാണ് സംസ്ഥാനത്തെ പ്രമുഖ രത്ന വ്യാപാരിയായ ഇദ്ദേഹം വ്യക്തമാക്കിയത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കോടതിയെ സമീപിച്ചതോടെ കൊച്ചി-ഇടമണ്‍ ലൈന്‍ പൂര്‍ണമായും സ്തംഭിച്ചു.

സണ്ണി ഡയമണ്ട് ഉടമയുടെ പേര് പൗലോസ് സണ്ണി എന്നാണ്. യോഹന്നാന്‍ എന്ന ആളില്‍ നിന്ന് വാങ്ങിയതാണ് ഈ വിവാദ ഭൂമി. ഈ ലൈനിന്റെ അലൈന്മെന്റ് ആദ്യം തീരുമാനിച്ചത് യോഹന്നാന്റെ വീട്ടിന് മുമ്പിലൂടെയായിരുന്നു. ഇത് മനസ്സിലാക്കി യോഹന്നാന്‍ എഡിഎമ്മിന് മുമ്പില്‍ പരാതിയുമായി പോയി. ഈ പരാതിയില്‍ തീരുമാനം യോഹന്നാണ് അനുകൂലമായി. ഇതിനിടെയാണ് പൗലോസ് സണ്ണിക്ക് യോഹന്നാന്‍ വസ്തു കൈമാറിയത്. വൈദ്യുത ലൈനിന്റെ അറിഞ്ഞതോടെ എഡിഎമ്മിന് പൗലോസ് സണ്ണിയും പരാതി നല്‍കി. ആദ്യം അത് അനുവദിച്ചു. എന്നാല്‍ പിന്നീടെത്തിയ എഡിഎം ഇതില്‍ വികസന അജണ്ട മുന്‍നിര്‍ത്തി തീരുമാനമെടുത്തു. ഇതോടെ ലൈനിന് കാര്യങ്ങള്‍ അനുകൂലമായി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് സണ്ണി ഡയമണ്ട് ഉടമ ചെയ്തത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് ലൈനിന് അനുകൂലമായിരുന്നു. തുടര്‍ന്ന് ഡിവിഷന്‍ ബഞ്ചിലെത്തി. ഡിവിഷന്‍ ബഞ്ച് സണ്ണി ഡയമണ്ടിന് അനുകൂലമായി തീരുമാനം എടുത്തു. ഇതോടെയാണ് പണി മുടങ്ങിയത്.

ഇതിനെതിരെ നാഷണല്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കെ എസ് ഇ ബിയും നിയമപിന്തുണയുമായുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കക്ഷി ചേരുന്നില്ല. സണ്ണി ഡയമണ്ട് ഉടമയുമായി സര്‍ക്കാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്താല്‍ തീരുന്നതേ ഉള്ളൂ. എന്നാല്‍ ശാന്തിവനത്തില്‍ ഇടപെടല്‍ നടത്തുന്ന മന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കൂടംകുളം പദ്ധതിയുടെ തടസ്സത്തെ കുറിച്ച് പറയുമ്പോള്‍ ആരാണ് തടസ്സമെന്ന് പോലും പറയുന്നില്ല. അങ്ങനെ സണ്ണി ഡയമണ്ടിന്റെ പേര് മറച്ചു പിടിക്കുകയാണ് സര്‍ക്കാരും. ചില മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നപ്പോഴും ബ്രാന്‍ഡ് നെയിമിന്റെ പേര് മാത്രം പറഞ്ഞില്ല. സണ്ണി ഡയമണ്ടിനെ മറച്ചു വച്ചാണ് വാര്‍ത്ത നല്‍കിയത്. അങ്ങനെ കേരളത്തിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പുതിയ പ്രതീക്ഷയായ കൂടംകുളം ലൈന്‍ ഇനിയും സ്വപ്നമായി തുടരുകയാണ്.

തിരുനല്‍വേലി മുതല്‍ മൈസൂര്‍ വരെ എല്ലാ ടവറുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ സണ്ണി ഡയമണ്ടിന്റെ സ്ഥലത്തുള്ള ഒരു ടവര്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. സ്ഥലമുടമകള്‍ക്ക് കെ.എസ്.ഇ.ബിയും സര്‍ക്കാരും പവര്‍ഗ്രിഡ് കോര്‍പ്പറേഷനും ചേര്‍ന്ന് മികച്ച നഷ്ടപരിഹാരപാക്കേജ് നല്‍കിയതോടെ ലൈന്‍ സംബന്ധിച്ച 99 ശതമാനം കേസുകളും ഒത്തുതീര്‍ന്നിരുന്നു. എന്നാല്‍ വ്യക്തിപരമായ വൈരാഗ്യം കാരണം സണ്ണി ഡയമണ്ട് ഉടമ കേസുമായി മുമ്പോട്ട് പോയി. ഈ ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ പുറത്ത് നിന്നും 2000 മെഗാവാട്ട് വൈദ്യുതി വരെ എത്തിക്കാന്‍ കഴിയും. കൂടംകുളം ആണവ നിലയത്തില്‍ നിന്നുള്ള തിരുനല്‍വേലി ഇടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയും കൂടും. പ്രസരണ നഷ്ടവും പ്രസരണ ഫീസും കുറയും.

കൂടംകുളത്തു നിന്നു കേരളത്തിനുള്ള വൈദ്യുതി വിഹിതം 270 മെഗാവാട്ട് ആണ്. കൂടംകുളം-തിരുനല്‍വേലി ഉദുമല്‍പ്പേട്ട്-തൃശൂര്‍-കൊച്ചി ലൈനിലൂടെ വളച്ചു ചുറ്റി കൊണ്ടു വരുന്നതു മൂലമുള്ള പ്രസരണ നഷ്ടം 30 മെഗാവാട്ടും. ഇടമണ്‍ വഴി കൊച്ചിയിലേക്കു വൈദ്യുതി എത്തുന്നതോടെ ഈ 30 മെഗാവാട്ട് ലാഭിക്കാനാകും. കൂടംകുളത്ത് ഉല്‍പാദനം വര്‍ധിക്കുന്നതനുസരിച്ചു സംസ്ഥാനത്തിനുള്ള വൈദ്യുതി വിഹിതം കൂടുകയും ചെയ്യും. കേരളത്തിലേക്കു വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ ശേഷി നിലവില്‍ 2700 മെഗാവാട്ടാണ്. ഇത്രയും വൈദ്യുതി ഇപ്പോള്‍ എത്തുന്നുണ്ട്.

കൂടംകുളം ലൈന്‍ വരുന്നതോടെ ശേഷി 3500 മെഗാവാട്ട് ആകും. കൂടാതെ മാടക്കത്തറ വഴിയുള്ള വൈദ്യുതി ഗതാഗതം മുടങ്ങിയാലും ബൈപാസ് റൂട്ടായി കൂടംകുളം വൈദ്യുതിയെത്തും. കേരളത്തിലേക്കു വൈദ്യുതി വളച്ചു ചുറ്റി കൊണ്ടു വരുന്നതു മൂലം പവര്‍ ഗ്രിഡ് കോര്‍പറേഷനു വൈദ്യുതി ബോര്‍ഡ് നല്‍കുന്ന പ്രസരണ ഫീസ് വര്‍ഷം 600 കോടി രൂപയാണ്. പുതിയ ലൈന്‍ വരുന്നതോടെ ഇതു കുറയും. എത്ര കുറയ്ക്കണമെന്നു കേന്ദ്ര വൈദ്യുതി റഗുലേറ്ററി അഥോറിറ്റി തീരുമാനിക്കും. ഇത് വൈദ്യുത ചാര്‍ജ്ജിനേയും ബാധിക്കും.

വെള്ളത്തിന്റെ കുറവുമൂലം സംസ്ഥാനത്തെ ഉല്‍പാദനം 40 ശതമാനമായി കുറഞ്ഞു. എന്നാല്‍ കേന്ദ്ര നിലയങ്ങളില്‍ നിന്നും സ്വകാര്യ നിലയങ്ങളില്‍ നിന്നും വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനാല്‍ പ്രതിസന്ധിയില്ല. ഈ നിലയങ്ങള്‍ തകരാറിലായാല്‍ പ്രശ്‌നമാകും. അതുകൊണ്ട് തന്നെ സണ്ണി ഡയമണ്ട് മുതലാളി കാരണം മുടങ്ങുന്ന ഈ ലൈന്‍ കേരളത്തിന് ഏറെ നിര്‍ണ്ണായകമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category