1 GBP = 94.00 INR                       

BREAKING NEWS

നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുന്‍ ഐബി ഉദ്യോഗസ്ഥന്‍; ഐഎസ് ആര്‍ഒ ശാസ്ത്രജ്ഞനെ കേസില്‍ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തില്‍ വികൃതമാക്കാന്‍; കൊടുംപാതകം ചെയ്ത രത്തന്‍ സെയ്ഗാള്‍ ഇന്ന് അമേരിക്കയില്‍ സുരക്ഷിതന്‍; രക്ഷപ്പെടാന്‍ അനുവദിച്ചത് കോണ്‍ഗ്രസ് എന്നും മുന്‍ റോ ഉദ്യോഗസ്ഥന്‍; സൂദിന്റെ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന

Britishmalayali
kz´wteJI³

കൊച്ചി: നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയത് തന്നെയെന്ന് വെളിപ്പെടുത്തല്‍. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതി രൂക്ഷമായ ആരോപണങ്ങളുന്നയിക്കുന്ന ഇന്ത്യയുടെ ചാരസംഘടനയായ റോ യുടെ മുന്‍ ഓഫീസര്‍ എന്‍ കെ സൂദാണ് നമ്പി നാരായണനെ കുടുക്കിയതിന് പിന്നലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത്. ചിരംജീവി ഭട്ട് എന്ന ജേര്‍ണലിസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സൂദ് ഇക്കാര്യം പറയുന്നത്.

ഐബി ഉദ്യോഗസ്ഥനായിരുന്ന രത്തന്‍ സെയ്ഗാള്‍ ആണ് ചാരക്കേസ് സൃഷ്ടിച്ചത്. നമ്പി നാരായണനെ കേസില്‍ ഉള്‍പ്പെടുത്തിയത് സെയ്ഗാളാണ്. ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തില്‍ മോശമാക്കാനായിരുന്നു ഇത്. പിന്നീട് സെയ്ഗാള്‍ സി ഐ എ യുടെ ചാരന്‍ ആണെന്ന് കണ്ടെത്തി എങ്കിലും ഇയാളെ അമേരിക്കയിലേക്ക് രക്ഷപെടാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചുവെന്നും സൂദ് ആരോപിക്കുന്നു. നമ്പി നാരായണനെ കുടുക്കിയ കഥ പറയുന്ന അഭിമുഖത്തില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇറാനില്‍ സ്ഥാനപതി ആയിരുന്നപ്പോള്‍ അന്‍സാരി ഇറാനിലെ റോ ഏജന്റുമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന് കൈമാറി. രണ്ട് ഇന്ത്യന്‍ ചാരന്മാരെ ഇറാന്‍ ചാരസംഘടന തട്ടിക്കൊണ്ടുപോയി.ക്രൂരമായി പീഡിപ്പിച്ചു. ഇതെല്ലാം അന്‍സാരിയുടെ മൗനാനുവാദത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.

നമ്പി നാരായണനെ ചതിയില്‍ വീഴ്ത്തിയ സെയ്ഗാളിനും അന്‍സാരിക്കും അടുത്ത ബന്ധമുണ്ടെന്നും സൂദ് പറയുന്നു. ഇറാനിലെ റോ ഏജന്റുമാരെ മോചിപ്പിച്ചതിന് പിന്നിലെ ഇടപെടലും സൂദ് വിശദീകരിക്കുന്നുണ്ട്. ഈ വിവരം ഇന്ത്യയിലെ ഓഫീസര്‍ വഴി സൂദ് വാജ്‌പേയിക്ക് എത്തിച്ചു. അദ്ദേഹം പി വി നരസിംഹറാവുവിനെ ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതോടെയാണ് ഇന്ത്യന്‍ ഏജന്റുമാര്‍ രക്ഷപെട്ടത് . അന്‍സാരി രാജ്യത്തിനു വേണ്ടിയല്ല പ്രവര്‍ത്തിച്ചത്. മറ്റാര്‍ക്കോ വേണ്ടിയാണ്. അന്‍സാരിയുടെ വലം കൈ ആയ ഐബി ഉദ്യോഗസ്ഥനായിരുന്നു രത്തന്‍ സെയ്ഗാള്‍. ഇയാള്‍ ആണ് ചാരക്കേസ് സൃഷ്ടിച്ചത്. സെയ്ഗാള്‍ സി ഐ എ യുടെ ചാരന്‍ ആണെന്ന് കണ്ടെത്തി എങ്കിലും ഇയാളെ അമേരിക്കയിലേക്ക് രക്ഷപെടാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചുവെന്നും പറയുന്നു.


സൂദിന്റെ ഗുരുതരമായ മറ്റൊരു ആരോപണം ഇങ്ങനെയാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രിയപ്പെട്ട സെക്രട്ടറി കെ സി വര്‍മ്മ ഒരു സുപ്രഭാതത്തില്‍ റോ ചീഫ് ആയി .ഒരു മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റിനോ സെക്രട്ടറിക്കോ പെട്ടെന്ന് കയറി ഇരിക്കാവുന്ന ഒരു കസേര ആണോ റോ ചീഫിന്റേത് ? ഇവിടെയും അന്‍സാരിയുടെ കണക്ഷനുകള്‍ നീളുന്നതായി എന്‍ കെ സൂദ് പറയുന്നു. അന്‍സാരിക്കെതിരെ സൂദ് നേരത്തേയും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ നമ്പി നാരായണനെ കുടുക്കിയതില്‍ വെളിപ്പെടുത്തല്‍ ഇത് ആദ്യമാണ്. ചാരക്കേസില്‍ കുടുങ്ങിയ നമ്പി നാരായണനെ സുപ്രീംകോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സൂദിന്റെ വെളിപ്പെടുത്തല്‍ നമ്പി നാരായണന്റെ നിരപരാധിത്വത്തിന് കൂടുതല്‍ കരുത്താകുകയാണ്. അന്തര്‍ദേശീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന നമ്പി നാരായണന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സൂദിന്റെ പുതിയ വെളിപ്പെടുത്തലുകളും.

1990 മുതല്‍ 92 വരെ ഇറാനില്‍ അംബാസഡറായിരിക്കെ ഹമീദ് അന്‍സാരി അവിടുണ്ടായിരുന്ന റോ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നും തെഹ്‌റാനിലെ റോയുടെ രഹസ്യ സ്വഭാവമുള്ള നീക്കം വെളിച്ചത്താക്കിയെന്നുമാണ് ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. ദി സണ്‍ഡേ ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം റോയുടെ ഓപ്പറേഷനുകള്‍ തകിടം മറിച്ച അന്‍സാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ റോ ഉദ്യോഗസ്ഥര്‍ കത്തെഴുതിയെന്നും നേരത്തെ വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതില്‍ അന്‍സാരി പരാജയപ്പെട്ടു. ഇറാനിയന്‍ സര്‍ക്കാരുമായും അവരുടെ ഇന്റലിജന്‍സ് ഏജന്‍സിയായ സവക്കുമായും സഹകരിക്കുക വഴി റോയുടെ ഓപ്പറേഷനുകള ബാധിക്കും വിധം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഏംബസി ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും സവക് കിഡ്‌നാപ്പ് ചെയ്ത നാലുപ്രധാന സംഭവങ്ങളുണ്ടായപ്പോള്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അന്‍സാരി പരാജയപ്പെട്ടുവെന്നായിരുന്നു അത്. ഇത് ശരിവയ്ക്കും വിധമാണ് സൂദ് വീണ്ടും രംഗത്ത് വരുന്നത്.

1991 മെയിലാണ് സംഭവം. സവക് ഇന്ത്യന്‍ ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. അപ്പോള്‍ തെഹ്‌റാനിലുണ്ടായിരുന്ന ഹമീദ് അന്‍സാരിയെ ഇക്കാര്യം അറിയിച്ചെങ്കിലും നിസ്സാരമായി തള്ളിക്കളഞ്ഞു. കപൂറിനെ കണ്ടുപിടിക്കാന്‍ അന്‍സാരി ഒരുനടപടിയും എടുത്തില്ലെന്ന് മാത്രമല്ല, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച രഹസ്യ റിപ്പോര്‍ട്ടില്‍ സവക്കിന്റെ പങ്കാളിത്തം മൂടി വയ്ക്കുകയും ചെയ്തു. സ്ഥലത്തെ ഒരു യുവതിയുമായുള്ള കപൂറിന്റെ ബന്ധത്തെ ചൊല്ലി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നാണ് അന്‍സാരി എഴുതിയത്. കപൂറിനെ കാണാതായി മൂന്നുദിവസത്തിന് ശേഷം ഇന്ത്യന്‍ ഏംബസിയില്‍ ഒരുഅജ്ഞാത ഫോണ്‍ സന്ദേശം എത്തി. കപൂര്‍ വഴിയരികില്‍ ബോധമില്ലാതെ കിടക്കുന്നു. സവക്ക് അയാള്‍ക്ക് ഉയര്‍ന്ന തോതില്‍ മയക്കുമരുന്നുനല്‍കി വശം കെടുത്തിയിരുന്നു. അതിന്റെ പ്രത്യാഘാതം വര്‍ഷങ്ങളോളം നീണ്ടുനിന്നു.
1991 ഓഗസ്റ്റ്. ഇറാനിലെ ആത്മീയ കേന്ദ്രമായ കോം പതിവായി സന്ദര്‍ശിച്ച് ആയുധ പരിശീലനത്തിലും മറ്റും ഏര്‍പ്പെടുന്ന കശ്മീരി യുവാക്കളെ റോ നിരീക്ഷിച്ചുവരികയായിരുന്നു. റോയുടെ പുതിയ സ്റ്റേഷന്‍ മേധാവി ഡി.ബി.മാഥുറിനെ സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു: നീക്കങ്ങള്‍ ഒന്നും അന്‍സാരിയെ അറിയിക്കരുത്. എന്നാല്‍, മാഥുര്‍ ഇക്കാര്യം അന്‍സാരിയെ അറിയിച്ചു. അന്‍സാരി ഇക്കാര്യം ഇറാന്‍ വിദേശ മന്ത്രാലയത്തെ അറിയിച്ചുവെന്നും അവിടെ നിന്നും സവക്കിലേക്ക് വിവരം പോയെന്നുമാണ് ആരോപണം. ഇതിനെ തുടര്‍ന്ന് മാഥുറിനെ സവക് പിടികൂടി. മാഥുറിന്റെ മോചനത്തിനായി അന്‍സാരി കാര്യമായ ഒരുനടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് റോ ഉദ്യോഗസ്ഥര്‍ അടല്‍ ബിഹാരി വാജ്‌പേയി വഴി വിവരം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിക്കുകയായിരുന്നു. കിഡ്‌നാപ്പ് ചെയ്യപ്പെട്ട് നാല് ദിവസത്തിന് ശേഷം എവിന്‍ ജയിലില്‍ നിന്ന് മാഥുറിനെ പുറത്തുവിട്ടു. 72 മണിക്കൂറിനകം രാജ്യം വിടണമെന്ന അന്ത്യശാസനവും നല്‍കി. ഇന്ത്യന്‍ ഏംബസിയില്‍ സുരക്ഷിതനായി എത്തിയ ശേഷമാണ മാഥുര്‍ അന്‍സാരിയുടെ ചെയ്തികള്‍ വെളിപ്പെടുത്തിയതെന്ന് സൂദ് പറയുന്നു.

പ്രധാനമന്ത്രിക്കുള്ള കത്തില്‍ സൂദ് മറ്റൊരു സംഭവം കൂടി സൂചിപ്പിക്കുന്നു. റോ സ്റ്റേഷന്‍ മേധാവിയായിരുന്ന പി.കെ.വേണുഗോപാലിനെ സവക് കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്്തു. ഇറാനിയന്‍ അധികാരികള്‍ക്ക് മുമ്പാകെ പരാതി നല്‍കാന്‍ അന്‍സാരി തയ്യാറായിരുന്നില്ല. തെഹ്രാനിലെ പാക് അംബാസഡറുമായുള്ള ദൈര്‍ഘ്യമേറിയ പതിവ് കൂടിക്കാഴ്ചകള്‍ വിദേശമന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നതായി സണ്‍ഡേ ഗാര്‍ഡിയന്‍ പറയുന്നു.മുംബൈ സ്‌ഫോടനങ്ങള്‍ക്ക് മുന്നോടിയായി ഐബി അഡീഷണല്‍ സെക്രട്ടറി രത്തന്‍ സെഹ്ഗാളിനൊപ്പം ചേര്‍ന്ന് റോയുടെ ഗള്‍ഫ് യൂണിറ്റുകള്‍ നശിപ്പിക്കാന്‍ അന്‍സാരി കൂട്ടുനിന്നു.രത്തന്‍ സെഹ്ഗാള്‍ പിന്നീട് സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് തെളിഞ്ഞിരുന്നു.
ഡല്‍ഹിയില്‍ ഒരുവനിതാ ഏജന്റിന് രേഖകള്‍ കൈമാറുന്നതിനിടെ ഇയാള്‍ പിടിക്കപ്പെട്ടിരുന്നു. ഇയാള്‍ പിന്നീട് രാജി വച്ച് അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 1993 മധ്യത്തില്‍, അന്‍സാരിയെ ഇറാനിലെ ഇന്ത്യന്‍ ഏംബസിയില്‍ നിന്ന് മാറ്റിയപ്പോള്‍ അവിടെ ആഘോഷങ്ങള്‍ നടന്നതായും എന്‍.കെ.സൂദ് പറയുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category