kz´wteJI³
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്ന വേളയില്‍ പൊലീസ് ആര്‍എസ്എസ് ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിലെ ക്രമസമാധാന പ്രശ്നത്തിന് പുറമെ നെടുങ്കണ്ടം കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി.ശബരിമലയില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്തം മറന്നുകൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ഏറ്റെടുക്കാന്‍ മടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മിക്ക മുതിര്‍ന്ന ഉദ്യോഗസ്ഥരും അവധിയില്‍ പോവുകയാണുണ്ടായത്. മനിതി സംഘമെത്തിയപ്പോള്‍ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്വന്തം താത്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഏത് സംഭവത്തിലായാലും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാല്‍ അത് തുറന്ന് സമ്മതിക്കാറുണ്ട് പലപ്പോഴും നിയമസഭയ്ക്ക് ഉള്ളില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്. സേനയുടെ മനോവീര്യം തകരുന്ന ഒന്നും തന്നെ പറയാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുള്ള പിണറായി പക്ഷേ ഇത്തവണ പൊലീസിനെ കടന്നാക്രമിക്കുകയാണ്.ശബരിമല വിഷയത്തില്‍ പൊലീസ് നാറാണത്ത് ഭ്രാന്തനെപ്പോലെ പെരുമാറി. ആര്.എസിനായി പൊലീസുകാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസിനെതിരെ ആഞ്ഞടിച്ചത്. നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷപ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.
മനിതി സംഘത്തെ പ്രവേശിപ്പിക്കുന്നത് തടയാന്‍ പൊലീസ് കടുത്ത ശ്രമം നടത്തി എന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. അതായത് ശബരിമല വിഷയത്തില്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ല എന്ന് കൂടി പറയാതെ പറയുകയാണ് മുഖ്യമന്ത്രി. ഭരണഘടന ചുമതല വഹിക്കേണ്ട പൊലീസുകാര്‍ പക്ഷേ ഉത്തരവാദിത്വം നടപ്പിലാക്കാതെ കലാപകാരികള്‍ക്കൊപ്പം പോയത് ശരിയായില്ല എന്നാണ് മുഖ്യമന്ത്രി വിമര്സിക്കുന്നത്.
പൊലീസ് സേനക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം പിണറായി വിജയന് തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്തത്.
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നില്‍ക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘം എത്തിയപ്പോള്‍ ഉത്തരവാദിത്തം മറന്ന പൊലീസുകാര്‍ സ്വന്തം താല്പര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി. പൊലീസ് സേനയില്‍ നിന്ന് പലപ്പോഴും വിവരങ്ങള്‍ ചോര്‍ന്നു എന്നും പിണറായി വിജയന് പറഞ്ഞു.
കസ്റ്റഡി മരണത്തിന്റെ സാഹചര്യവും വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയന് മുന്നറിയിപ്പ് നല്കി. അതേസമയം ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ പൊലീസിനെ തള്ളിപ്പറഞ്ഞതിനോട് പല മുതിര്‍ന്ന പൊലീസുകാര്‍ക്കും അതൃപ്തിയുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam