1 GBP = 94.00 INR                       

BREAKING NEWS

ബാലക്കോട്ടിലെ ആക്രമണത്തിന് പിന്നാലെ അടച്ച പാക്കിസ്ഥാന്‍ വ്യോമപാതകള്‍ തുറന്നതായി റിപ്പോര്‍ട്ട്; നാലു മാസം തുടര്‍ന്ന നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വരുത്തിവച്ചത് 550 കോടിയോളം രൂപയുടെ നഷ്ടം; സ്വന്തം വ്യോമാതിര്‍ത്തി അടച്ച പാക്കിസ്ഥാനു നഷ്ടം 688 കോടി രൂപ; എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്ര അനുമതി നല്‍കിയിട്ടുണ്ടെന്ന വിവരം പുറത്ത് വിട്ട് പിടിഐ

Britishmalayali
kz´wteJI³

ഡല്‍ഹി: ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിനു പിന്നാലെ അടച്ച വ്യോമപാത പാക്കിസ്ഥാന്‍ തുറന്നതായി റിപ്പോര്‍ട്ട്. ബാലക്കോട്ടിലെ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 26 നാണ് വ്യോമപാതയില്‍ പാക്കിസ്ഥാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിലക്കുകള്‍ ഉപേക്ഷിക്കുന്നതായി ഇന്നലെ അര്‍ധരാത്രിയോടെ പാക്ക് സിവില്‍ വ്യോമയാന വകുപ്പ് അറിയിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്ര അനുമതി നല്‍കിക്കൊണ്ട് വ്യോമപാത തുറക്കുന്നതായിട്ടാണ് പാക്കിസ്ഥാന്റെ അറിയിപ്പെന്നാണ് വിവരം. പാക്ക് സിവില്‍ വ്യോമയാന വകുപ്പ് ഇതു സംബന്ധിച്ച നോട്ടിസ് പൈലറ്റുകള്‍ക്കായി പുറത്തിറക്കിയെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തിയതിനു ശേഷം എഴുപത് മുതല്‍ എണ്‍പത് മിനിട്ടുകള്‍ വരെ അധികദൂരം പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ചിരുന്ന വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നിരുന്നു. കൂടുതല്‍ ഇന്ധനചെലവിലേയ്ക്കും ഇത് വഴിവെച്ചു. വിലക്കു മൂലം 550 കോടിയോളം രൂപ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് നഷ്ടം സംഭവിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ 491 കോടി നഷ്ടവും സഹിക്കേണ്ടി വന്നത് എയര്‍ ഇന്ത്യക്കാണ്. ദിവസവും പതിമൂന്ന് ലക്ഷത്തോളം രൂപ പാക്ക് നിയന്ത്രണങ്ങള്‍ മൂലം എയര്‍ ഇന്ത്യക്കുണ്ടാകുന്നുവെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പാര്‍ലമെന്റിനെ അറിയിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. മെയ് 31 വരെ ഇന്‍ഡിഗോയ്ക്ക് 25.1 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. സ്‌പൈസ് ജെറ്റിന് 30.73 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമായി.


രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ വരുന്ന പതിനൊന്ന് വ്യോമപാതകളും പാക്കിസ്ഥാന്‍ അടച്ചിരുന്നെങ്കിലും പിന്നീട് ഇളവുകള്‍ വരുത്തി. മാര്‍ച്ചില്‍ രണ്ടു വ്യോമപാതകള്‍ തുറക്കുകയും ചെയ്തു. പാക്ക് നടപടിയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാതകളും അടച്ചിരുന്നെങ്കിലും മെയ് 31ന് എല്ലാ വിലക്കുകളും റദ്ദ് ചെയ്തു. വ്യോമപാത തുറക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ക്ക് ആശ്വാസകരമാണ്. സ്വന്തം വ്യോമാതിര്‍ത്തി അടച്ച പാക്കിസ്ഥാനു നഷ്ടം 688 കോടി രൂപയാണ്.

ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര വിപണി വിഹിത എയര്‍ലൈനായ ഇന്‍ഡിഗോയ്ക്ക് പാക്ക് വ്യോമപാത അടച്ചതിനാല്‍ ഡല്‍ഹിയില്‍നിന്ന് ഇസ്താംബുള്ളിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സാധിച്ചിരുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച ഡല്‍ഹി ഇസ്താംബുള്‍ സര്‍വീസിന് അതിനാല്‍ അറേബ്യന്‍ സമുദ്രം വഴിയുള്ള നീണ്ട വ്യോമപാതയെ ആശ്രയിക്കേണ്ടി വന്നു. കൂടാതെ ഇന്ധനം നിറയ്ക്കാനായി ദോഹയില്‍ ഇറക്കേണ്ടിയും വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category