1 GBP = 94.00 INR                       

BREAKING NEWS

രണ്ട് യുവതികളും യുവാവും എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോയത് ട്രിപ്പിള്‍സ് അടിച്ച്; ഇടതുവശത്ത് കൂടി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തൊട്ടടുത്ത് വന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടി റോഡിലേക്ക് മറിഞ്ഞു; തമിഴ്നാട് ആര്‍ടിസി ബസ് പാഞ്ഞ് കയറി യുവതികള്‍ക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന സിസിടിവി വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

Britishmalayali
kz´wteJI³

ചെന്നൈ: തിരക്കേറിയ നഗരത്തില്‍ ട്രാഫിക് നിയമം തെറ്റിച്ച് ബൈക്കോടിച്ചുണ്ടായ അപകടത്തില്‍ രണ്ട യുവതികള്‍ കൊല്ല്പ്പെട്ടു. യുവാവും രണ്ട് യുവതികളും ട്രിപ്പിള്‍സ് അടിച്ച് വണ്ടി ഓടിക്കുകയായിരുന്നു. തിരക്കേറിയ പാതയില്‍ ബസിനെ ഇടത് വശത്ത് കൂടി മറികടക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്. ഈ സമയത്ത് ഇവരുടെ ഇടത് വശത്ത് വന്ന ബൈക്കും ഹാന്‍ഡിലിലും ഇടിച്ചപ്പോള്‍ നിയന്ത്രണം തെറ്റുകയും ബസിനടിയിലേക്ക് പതിക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ നഗരത്തില്‍ ഇന്നു രാവിലെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ചെന്നൈ നന്ദാനം ദേശീയപാതയില്‍ വൈഎംസിഎക്ക് സമീപം ഇന്നു രാവിലെ 8.50നായിരുന്നു അപകടം. എഞ്ചിനീയര്‍മാരും ആന്ധ്രപ്രദേശ് സ്വദേശികളുമായ ശിവ, ഭവാനി, നാഗലക്ഷ്മി എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍.

ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി ഉരസിയ ശേഷം അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ഭവാനിയും നാഗലക്ഷ്മിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവ ആശുപത്രിയിലാണ്. ഇരുപതുകാരനായ ശിവയാണ് ബൈക്ക് ഓടിച്ചിരുന്നത്. സ്ഥലപരിമിതി മൂലം ബൈക്ക് മറ്റൊരു ബൈക്കില്‍ ഉരസുന്നതും നിയന്ത്രണം വിട്ട് ബസിനു മുന്നിലേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം. ബസ് ഡ്രൈവര്‍ ഗുണശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category