1 GBP = 102.00 INR                       

BREAKING NEWS

വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന്റെ പ്രോമോ റിലീസ് ചെയ്തു; മരിയോത്സവത്തിനു ഇനി മൂന്നു നാള്‍ മാത്രം

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യുകെയിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന് ആമുഖമായി നിര്‍മ്മിച്ച പ്രോമോ റിലീസ് ചെയ്തു. പ്രോമോയിലൂടെ വാല്‍സിംഗാമിലേക്ക് രൂപത അദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

യുകെയിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി മൂന്നുനാള്‍ മാത്രം ബാക്കിയിരിക്കെ, തീര്‍ത്ഥാടന വിജയത്തിനുള്ള പ്രാര്‍ത്ഥനാമഞ്ജരിയുമായി ഫാ: തോമസ് പാറക്കണ്ടത്തില്‍, ഫാ: ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഈ തീര്‍ത്ഥാടനത്തിന്റെ സംഘാടകരും, പ്രസുദേന്തിമാരുമായ ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കമ്മ്യൂണിറ്റിയായ കോള്‍ചെസ്റ്റര്‍, വന്നെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങള്‍ക്കുമുള്ള അവസാന വട്ട മിനുക്കു പണികളിലാണ്.

ഈമാസം 20നു ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിക്കും. 11 മണിക്ക് പ്രശസ്ത ധ്യാന ഗുരു ഫാ: ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഘോഷണം നടത്തും. 10 മണി മുതല്‍ കുട്ടികളെ മാതൃ സന്നിധിയില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 12 മണിയോടെ മരിയന്‍ പ്രഘോഷണത്തിനു ശേഷം ഭക്ഷണത്തിനായുള്ള ഇടവേളയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്വാദിഷ്ഠവും, ചൂടുള്ളതുമായ നാടന്‍ ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുവാനുള്ള കലവറ തയ്യാറായി എന്ന്  തീര്‍ത്ഥാടക കമ്മിറ്റി അറിയിച്ചു.

12.45 നു മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മാതൃ സ്നേഹത്തിന്റെ പ്രഘോഷണവുമായി തീര്‍ത്ഥാടനം ആരംഭിക്കും. തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം ഉച്ച കഴിഞ്ഞു 2.45നു കൊണ്ടാടുന്ന ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ മോണ്‍സിഞ്ഞോര്‍മാരും, യുകെയുടെ നാനാ ഭാഗത്തു നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും. 

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ മലയാളികള്‍ക്കായി കിട്ടിയിരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക് കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റി ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ടോമി പാറക്കല്‍ - 07883010329, നിതാ ഷാജി - 07443042946
ദേവാലയത്തിന്റെ വിലാസം
The Basilica of Our Lady of Walsingham, Houghton St Giles, Norfolk, Little Walsingham, Walsingham NR22 6AL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category