1 GBP = 93.80 INR                       

BREAKING NEWS

ഓണ്‍ലൈന്‍ വഴി ലൈസന്‍സ് എടുക്കുമ്പോഴും പുതുക്കുമ്പോഴും ചെലവ് കുറയുമെന്നിരിക്കെ എന്തിനാണ് നിങ്ങള്‍ നേരിട്ട് ഡിവിഎല്‍എയെ ബന്ധപ്പെടുന്നത്? അനേകം യുകെ മലയാളികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനാകുമ്പോള്‍ ഓണ്‍ലൈന്‍ രക്ഷകനാകുന്നതിങ്ങനെ

Britishmalayali
kz´wteJI³

ഡ്രൈവേര്‍സ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ നിലവിലുള്ള ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ ബ്രിട്ടീഷ് മോട്ടോറിസ്റ്റുകള്‍ വര്‍ഷം തോറും അഞ്ച് മില്യണ്‍ പൗണ്ടിനടുത്ത് പാഴാക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡിവിഎല്‍എയ്ക്ക് ഇതിനായി നേരിട്ട് പരമ്പരാഗത മാര്‍ഗങ്ങളിലൂടെ അപേക്ഷ നല്‍കുന്നതിന്റെ ഫലമായിട്ടാണ് ഇത്രയും തുക ഈ വകയില്‍ പാഴായിപ്പോകുന്നത്. എന്നാല്‍ ഇതിന് പകരം ഓണ്‍ലൈനിലൂടെ ഇത്തരം അപേക്ഷ നല്‍കിയിരുന്നുവെങ്കില്‍ ഈ ഭീമന്‍ തുക ലാഭിക്കാമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി ലൈസന്‍സ് എടുക്കുമ്പോഴും പുതുക്കുമ്പോഴും ചെലവ് കുറയുമെന്നിരിക്കെ  എന്തിനാണ് നിങ്ങള്‍ നേരിട്ട് ഡിവിഎല്‍എയുമായി ബന്ധപ്പെടുന്നത്...? എന്ന ചോദ്യവും ഇതിനിടെ സക്തമാകുന്നുണ്ട്. അനേകം യുകെ മലയാളികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായ സ്ഥിതിയില്‍ ഓണ്‍ലൈന്‍ രക്ഷകനാകുന്നത് ഇത്തരത്തിലാണ്.  നിരവധി പേര്‍ തപാല്‍ മാര്‍ഗം ഇത്തരത്തില്‍ അപേക്ഷകള്‍ അയക്കുന്നതിനെ തുടര്‍ന്നാണ് അവര്‍ക്ക് വന്‍ തുക ഈ വിധത്തില്‍ നഷ്ടമാകുന്നത്.  എന്നാല്‍  ഭൂരിഭാഗം പേരും ഡിവിഎല്‍എയിലേക്ക് ഇത്തരത്തിലുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ സിസ്റ്റത്തിലൂടെയാണ്. 

നിലവിലെ കണക്കുകള്‍ പ്രകാരം അഞ്ചില്‍ നാല് പ്രൊവിഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകളും ഓണ്‍ലൈനിലൂടെയാണ് സമര്‍പ്പിക്കപ്പെടുന്നത്.  ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകളില്‍ ഏതാണ്ട് പകുതിയോളവും ഓണ്‍ലൈനിലൂടെയാണ് സമര്‍പ്പിക്കപ്പെടുന്നത്.  ഇക്കാര്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഏതാണ്ട് പത്ത് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഓണ്‍ലൈനിലൂടെ ഡിവിഎല്‍എയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണെന്ന് മാത്രമല്ല ഇത് ലാഭകരവുമാണ്. 

ഒരു പ്രൊവിഷണല്‍ ലൈസന്‍സിന് തപാല്‍ മാര്‍ഗം അപേക്ഷിക്കുമ്പോള്‍ 43 പൗണ്ടാണ് ചെലവ് വരുന്നത്. എന്നാല്‍ അത് ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ വെറും 34 പൗണ്ട് മാത്രമേ ചെലവ് വരുന്നുള്ളൂ. ലൈസന്‍സ് പുതുക്കുന്നതിന് ഓണ്‍ലൈനിലൂടെ 14 പൗണ്ടേ ചെലവ് വരുന്നുള്ളൂ. തപാല്‍ മാര്‍ഗമുള്ളതിനേക്കാള്‍ മൂന്ന് പൗണ്ട് കുറവാണിത്. ഇത്തരത്തില്‍ ലാഭിക്കാവുന്ന പണം കഴിഞ്ഞ വര്‍ഷം 1.2 മില്യണ്‍ഡ്രൈവര്‍മാര്‍ പാഴാക്കിയിരിക്കുന്നുവെന്നാണ് ഡിവിഎല്‍എ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.  ഓരോ വര്‍ഷം കൂടുന്തോറും കൂടുതല്‍ കൂടുതല്‍ പേര്‍ തങ്ങളുടെ  ഓണ്‍ലൈന്‍ സിസ്റ്റം ഉപയോഗിക്കുന്നുവെന്നാണ് ഡിവിഎല്‍എ ചീഫ് എക്സിക്യൂട്ടീവായ ജൂലി ലെനാര്‍ഡ് വെളിപ്പെടുത്തുന്നത്.  ഇതിലൂടെ ലൈസന്‍സെടുക്കാനും പുതുക്കാനും താരതമ്യേന ചെലവ് കുറവാണെന്നും ജൂലി ഓര്‍മിപ്പിക്കുന്നു.

വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ അത് ഡിവിഎല്‍എയെ അറിയിച്ച് ലൈസന്‍സ് പുതുക്കണം. വിവാഹത്തിന് ശേഷം പേരില്‍ മാറ്റം വന്നാല്‍ അതും ലൈസന്‍സില്‍ വരുത്തണം.  ഏതെങ്കിലും ആരോഗ്യ അവസ്ഥകള്‍ ഡ്രൈവിംഗിനെ ബാധിക്കുമെങ്കില്‍ അതും ഡിവിഎല്‍എയെ അറിയിച്ച് ലൈസന്‍സില്‍ ചേര്‍ക്കണം. ഇവയെല്ലാം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചാല്‍ ചെലവേറെ കുറയുമെന്നാണ് നിര്‍ദേശം. ഇത്തരം തിരുത്തലുകളിലൂടെ ലൈസന്‍സ് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍  1000 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category