1 GBP = 86.00INR                       

BREAKING NEWS

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ ബ്രിട്ടീഷ് മലയാളി വാര്‍ത്താ താരവും; ബിബിസി മാസ്റ്റര്‍ ഷെഫ് ജോമോന്‍ കുര്യാക്കോസും ആകാശച്ചാട്ടത്തിന് സാലിസ്ബറിയില്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഐതിഹാസിക വിജയം നേടി വാര്‍ത്താ താരം പുരസ്‌കാരം നേടിയ വ്യക്തിയായിരുന്നു ജോമോന്‍ കുര്യാക്കോസ് എന്ന ബിബിസി മാസ്റ്റര്‍ ഷെഫ് താരം. വമ്പിച്ച വോട്ടിംഗ് ഭൂരിപക്ഷത്തോടെ വാര്‍ത്താ താരമായി തെരഞ്ഞെടുക്കപ്പെട്ട ജോമോന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ കുറിച്ച് അടുത്തറിഞ്ഞത് കവന്‍ട്രിയിലെ അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ചായിരുന്നു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്കും പങ്കാളിയാകണമെന്ന ആഗ്രഹം അന്നു മനസില്‍ മൊട്ടിടുകയും ചെയ്തു. ആ സഫലീകരണമാണ് സാലിസ്ബറിയില്‍ നടക്കുവാന്‍ പോകുന്ന ആകാശച്ചാട്ടത്തിലൂടെ ജോമോന്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നത്.

ലണ്ടനിലെ പ്രശസ്തമായ തദ്ദേശീയ ഹോട്ടല്‍ എന്ന പദവിയുള്ള ദി ലളിതിലെ മാസ്റ്റര്‍ ഷെഫായ ജോമോന്‍ ബിബിസിയില്‍ എത്തിയത് സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫിന്റെ ഭാഗമായാണ്. ചാനല്‍ അവതാരകരായ സ്‌പെന്‍സറിനെയും ഫ്രാങ്കിയെയും പാചകം പഠിപ്പിക്കുക എന്ന വെല്ലുവിളിയാണ് ജോമോനെ മാസ്റ്റര്‍ ഷെഫില്‍ തേടി എത്തിയത്. ദി ലളിതിന്റെ അടുക്കളയില്‍ ഇരുവര്‍ക്കുമായി പാചക ക്ലാസ് എടുത്ത ശേഷം അവരെ കൊണ്ട് തന്നെ പാചകം ചെയ്യിപ്പിച്ചു അടുത്ത റൗണ്ടിലേക്ക് എത്തിക്കുക എന്ന ടാസ്‌കില്‍ നിഷ്പ്രയാസം കടക്കാന്‍ ആയതാണ് ജോമോനെ താരപദവിയില്‍ എത്തിച്ചത്. ഇവര്‍ക്കായി ഇന്ത്യന്‍ തന്തൂരി കബാബും സീബാസ് ഗ്രില്‍ ചെയ്‌തെടുത്ത വിഭവവുമാണ് ജോമോന്‍ തയ്യാറാക്കിയത്.

മാവേലിക്കര സ്വദേശിയായ ജോമോന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ മംഗലൂരില്‍ എത്തുകയും പിന്നീട് പഠനത്തോടൊപ്പം മൂന്നു മാസം ദുബായില്‍ തൊഴില്‍ പരിചയത്തിനു അവസരം കിട്ടി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാംഗ്ലൂരിലും പൂണെയിലും ഒകെ ജോലി ചെയ്ത ശേഷമാണ് പി ജി ഹോസ്പിറ്റാലിറ്റി കോഴ്‌സിന് ലണ്ടനില്‍ എത്തുന്നത്.

പഠനത്തിന് ഒപ്പം ജോലിയും തുടര്‍ന്ന ജോമോന്‍ ആദ്യ വര്‍ഷങ്ങളില്‍ മുംബൈ പാലസില്‍ തന്തൂരി സ്‌പെഷ്യലിസ്റ്റ് ആയും പിന്നെ വിവേക് സിംഗിന്റെ സിന്നാമന്‍ റെസ്റ്റോറന്റില്‍ ഇന്ത്യന്‍ ഷെഫായും പേരെടുത്തു. ഈ സമയങ്ങളില്‍ നിരവധി ചാനല്‍ ഷോകളില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചു.
തുടര്‍ന്നാണ് ചീഫ് കുക്ക് എന്ന പദവിയില്‍ ദി ലളിതില്‍ എത്തുന്നത്. നോര്‍ത്ത് ഇന്ത്യന്‍ പാചക രീതിയും തനി കേരളീയ നാടന്‍ കറികളും ഒക്കെ ദി ലളിതില്‍ തന്റേതായ രീതിയില്‍ അവതരിപ്പിക്കുകയാണ് ജോമോന്‍. മോഡേണ്‍ പ്രെസന്റേഷന്‍ ആണ് ഇദ്ദേഹത്തിന്റെ തുറുപ്പു ചീട്ട്. അതായതു കണ്ടാല്‍ ആരും കഴിക്കാതെ പോകില്ല. മുന്നിലെത്തുന്ന വിഭവങ്ങള്‍ കാണുമ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാന്‍ വിധം പരുവപ്പെടുത്തുന്ന മാജിക്കാണ് ജോമോന്‍ തന്റെ രുചി തേടി എത്തുന്നവരില്‍ പരീക്ഷിക്കുന്നത്.

ബാസില്‍ഡണ്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോമോന്റെ ഭാര്യ ലിന്‍ജോ ബസില്‍ഡണ്‍ ഹോസ്പിറ്റലില്‍ നേഴ്‌സാണ്. ജോവിയന്‍, ജോചെലെ, ജോഷീന്‍ എന്നിവരാണ് മക്കള്‍. അധ്വാനവും സമര്‍പ്പണവും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അതിനു ബസില്‍ഡനില്‍ പിറന്ന പേരാണ് ഇപ്പോള്‍ ജോമോന്‍. ബ്രിട്ടീഷ് മലയാളിയില്‍ പ്രധാന വാര്‍ത്തയായി ജോമോന്‍ എത്തുകയും പിന്നീട് അവാര്‍ഡ് നൈറ്റിലെ വാര്‍ത്താതാരമായും തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രദേശത്തെ ഹീറോ കൂടിയായി മാറിയിരിക്കുകയാണ് ജോമോന്‍.
സാമ്പത്തികമുള്ള കുടുംബത്തില്‍ പിറന്നിട്ടും യുകെയില്‍ എത്തിയപ്പോള്‍ വീട്ടുകാരെ ആശ്രയിക്കാതെ, ജോലിയിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് ജീവിതത്തില്‍ വിജയം കൈവരിച്ച ജോമോന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈ ഡൈവിംഗില്‍ എങ്ങനെ പങ്കാളിയാകാതിരിക്കുവാന്‍ സാധിക്കും? പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ചെയ്യുവാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യണമെന്ന ആഗ്രഹമാണ് ജോമോനും ഉള്ളത്. നിലവില്‍ വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം 1,125 പൗണ്ടാണ് ജോമോന്‍ ശേഖരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്‌കൈ ഡൈവിംഗ് നടത്തുക. 37 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category