1 GBP = 93.20 INR                       

BREAKING NEWS

ഒരു നേരം ഭക്ഷണം കഴിക്കാന്‍ പോലും ഇല്ലാതെ ലോകത്ത് ഇന്നും എട്ടു കോടിയിലേറെ ആളുകള്‍; കുടിക്കാനും കഴിക്കാനും ഇല്ലാതെ ചത്തൊടുങ്ങുന്നത് ലക്ഷങ്ങള്‍; ലോകം സമ്പത്തിലേക്ക് കുതിക്കുമ്പോഴും പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം പെരുകുന്നു; വാരിവലിച്ച് തിന്നുകയും തിന്നാത്തത് നശിപ്പിക്കുകയും ചെയുമ്പോളൊക്കെ ഈ ഒട്ടിയ വയറുകളെക്കുറിച്ച് നമ്മള്‍ ഓര്‍ക്കുമോ?

Britishmalayali
kz´wteJI³

യുണൈറ്റഡ് നാഷന്‍സ്: ഈ ലോകം എന്നും തിരക്കുകള്‍ക്ക് പിന്നാലെയാണ് ഓടിക്കൊണ്ടുരിക്കുന്നത്. അവിടെ ചെറിയകാര്യങ്ങള്‍ക്ക് ആരും സമയം കണ്ടത്താറില്ല. അഥവ സമയം ഉണ്ടെങ്കില്‍ക്കൂടി ആരും അതു നല്‍കാറില്ല. തിരക്കു പിടിച്ചു ഓടുന്ന ജനങ്ങള്‍ക്കിടയില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ അനേകം കോടി ആള്‍ക്കാര്‍ ഇന്നും ജീവിക്കുന്നുണ്ട്. ജീവിതങ്ങള്‍ പച്ചപിടിപ്പിക്കാന്‍ നാം ഓടുന്നതിനിടയില്‍ അവര്‍ ഓടുന്നത് ഒരു നേത്തെ ഭക്ഷണത്തിനോ അല്‍പം കുടിനീരിനോ ആയിരിക്കും.

ഇന്ത്യ എന്ന മഹാരാജ്യം 2018 റിപബ്ലിക്ക് ദിനമാചരിച്ച ദിവസം ഒരമ്മയ്ക്ക് പട്ടിണിമൂലം മരിക്കേണ്ടി വന്നിട്ടുണ്ട്, 15 ദിവസത്തോളം വീട്ടില്‍ ഭക്ഷണമുണ്ടായിരുന്നില്ല. അയല്‍വീട്ടിലെ ആളുകള്‍ കൊടുത്തിരുന്ന ആഹാരമാണ് 45കാരിയായ അമീര്‍ ജഹാനും മൂന്ന് മക്കളും കഴിച്ചിരുന്നത്. മക്കളുടെ വിശപ്പ് മാറുന്നില്ലെന്നതിനാല്‍ അയല്‍ക്കാര്‍ നല്‍കിയ ഭക്ഷണം അവര്‍ക്ക് പങ്കിട്ടുനല്‍കി നാല് ദിവസം പട്ടിണി കിടന്നായിരുന്നു ആ അമ്മയുടെ മരണം

അന്നും അയല്‍ക്കാര്‍ ഭക്ഷണം നല്‍കി. ആറ് ചപ്പാത്തിയാണ് ഉണ്ടായിരുന്നത്. ഇത് മൂന്ന് മക്കള്‍ക്കും നല്‍കി ഉറങ്ങാന്‍ കിടന്ന അമീര്‍ പിന്നെ ഉണര്‍ന്നില്ല. ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു അന്ന് ആവാര്‍ത്ത ലോകം നടുക്കത്തോടെയാണ് കേട്ടത്. ഇതിനു പിന്നാലെ പല പഠനങ്ങളും ലോകത്ത് നടന്നു. അതില്‍ പ്രമുഖമായ പഠനം യുഎന്‍ നടത്തിയതായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 820 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും പട്ടിണിയിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും പട്ടിണി തുടച്ചു'നീക്കുക എന്ന ലക്ഷ്യത്തിലെത്തുക എന്നത് 'വലിയൊരു വെല്ലുവിളിയായിരിക്കു'മെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാര്യമായ പുരോഗതി കൈവരിച്ച ഒരു ദശകത്തിനുശേഷം ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷണം ലഭ്യമല്ലാത്ത ആളുകളുടെ എണ്ണം തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കൂടുകയാണ്. ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ല. കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ് പകുതിയാക്കുന്നതിനും, ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും വേണ്ടത്ര കഴിയുന്നില്ലെന്നും, ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് വിഘാതം നില്‍ക്കുന്നുവെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു.

യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്മെന്റ്, യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യൂണിസെഫ്), ലോകാരോഗ്യ പദ്ധതി, ലോകാരോഗ്യ സംഘടന എന്നീ സംഘടനകള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പട്ടിണി വ്യാപകമായിരിക്കെ തന്നെ, അമിതവണ്ണവും (പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അസുഖമാണിത്) എല്ലാ പ്രദേശങ്ങളിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂള്‍ പ്രായമുള്ള 338 ദശലക്ഷം കുട്ടികളും കൗമാരക്കാരും അമിത ഭാരം അനുഭവിക്കുന്നു. 672 ദശലക്ഷം മുതിര്‍ന്നവര്‍ക്കാണ് പൊണ്ണത്തടിയുള്ളത്. അനാരോഗ്യകരമായ ഭക്ഷണരീതികള്‍ മൂലം വളര്‍ച്ച മുരടിച്ച കുട്ടികളില്‍ പത്തില്‍ ഒമ്പതും, അമിതഭാരമുള്ള കുട്ടികളില്‍ മുക്കാല്‍ ഭാഗവും ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഉള്ളത്. 2015-ല്‍ ലോകമെമ്പാടുമുള്ള ഏഴ് കുഞ്ഞുങ്ങളില്‍ ഒരാള്‍ ഭാരം കുറഞ്ഞുകൊണ്ടാണ് ജനിക്കുന്നത്. അമ്മമാര്‍ ഭൂരിഭാഗവും കൗമാരക്കാരാണ്.

ലോകജനസംഖ്യ വലിയതോതില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ആളുകളും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയെ ബാധിക്കുകയും കര്‍ഷകരുടെ എണ്ണം കുറയുകയും ചെയ്തു. സാമ്പത്തിക വളര്‍ച്ച കുറയുകയും വരുമാന അസമത്വം നിലനില്‍ക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ പട്ടിണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ധീരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ ഈ വിനാശകരമായ പ്രവണതകളില്‍നിന്നും രക്ഷപ്പെടാന്‍ കഴിയൂ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ നേതാക്കള്‍ പറയുന്നു.

'മോശം പ്രവണതയാണ് ഇപ്പോഴത്തേത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും നേടിയെടുക്കാനാവില്ല. പട്ടിണിമൂലം ലോകത്ത് കുഞ്ഞുങ്ങളടക്കം മരിക്കുമ്പോഴും ബ്രെക്സിറ്റിനും ഡൊണാള്‍ഡ് ട്രംപിനും ചുറ്റുമാണ് ലോകമാധ്യമങ്ങള്‍'' -വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ ഡേവിഡ് ബീസ്ലി വിമര്‍ശിച്ചു. മനുഷ്യരുടെ വിശപ്പാണ് ഭീകരവാദികള്‍ മുതലെടുക്കുന്നതെന്നും സമൂഹത്തെ വിഭജിക്കാനും സംഘടനയിലേക്ക് പുതുതായി ആളുകളെ ചേര്‍ക്കാനും അവര്‍ അത് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
'ദ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷ്യന്‍ ഇന്‍ ദ വേള്‍ഡ്' എന്ന പേരിലാണ് റിപ്പോര്‍ട്ട് യു.എന്‍. അവതരിപ്പിച്ചത്. യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്.എ.ഒ.) ലോകാരോഗ്യസംഘടന, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യു.എന്നിന്റെ വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

പോഷകാഹാരക്കുറവ് കൂടുതല്‍ ആഫ്രിക്കയില്‍
ആഫ്രിക്കയിലാണ് പോഷകാഹാരക്കുറവ് അപകടകരമായ അവസ്ഥയിലുള്ളതെന്ന് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു. അവിടെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഏഷ്യയില്‍ ഇത് 12 ശതമാനവും ലാറ്റിന്‍ അമേരിക്ക, കരീബിയ എന്നിവിടങ്ങളില്‍ ഏഴുശതമാനവുമാണ്.

ലോകത്ത് മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തവരില്‍ എട്ടുശതമാനവും വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ്. പോഷകാഹാരക്കുറവാണ് ഇവര്‍ നേരിടുന്ന വലിയ വെല്ലുവിളി. ലോകത്ത് 15 കോടിയോളം കുട്ടികള്‍ മതിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category