kz´wteJI³
രാജ്യാധികാരം പോലും വേണ്ടെന്നുവെച്ചാണ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് തന്റെ പ്രണയിനിയെ സ്വന്തമാക്കിയത്. മുന്‍ മിസ് മോസ്കോ കൂടിയായ ഒക്സാന വ്യോവോഡിന പക്ഷേ, അധികാരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല. തന്റെ മകനെ മലേഷ്യയുടെ ഭാവി രാജാവാക്കാനുറച്ചിരിക്കുകയാണ് ഒക്സാന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മകന്റെ ചിത്രത്തിന് മലേഷ്യയിലെ ഭാവി രാജാവ് എന്ന് അടിക്കുറിപ്പ് നല്‍കിയത് വെറുതെയല്ലെന്ന് ഒക്സാനയോട് അടുപ്പമുള്ള കേന്ദ്രങ്ങളും വ്യക്തമാക്കുന്നു.
മലേഷ്യയിലെ കെലാന്തന് പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് ജനുവരിയിലാണ് ഒക്സാനയെ വിവാഹം ചെയ്യുന്നതിനായി സ്ഥാനത്യാഗം ചെയ്തത്. എന്നാല്‍, ഇപ്പോഴും കൊട്ടാരത്തിന്റെ ആഡംബരങ്ങള്‍ ആസ്വദിച്ചുകൊണ്ടുതന്നെയാണ് ഇരുവരുടെയും ജീവിതം. ഒക്സാനയുടെ ആഭരണശേഖരവും മറ്റും ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലുണ്ട്. സുല്‍ത്താനെ വിവാഹം ചെയ്യുന്നതിനായി ഇസ്ലാമിലേക്ക് മതം മാറിയ ഒക്സാന, വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പൊതുസുഹൃത്തു വഴി പരിചയപ്പെട്ട ഒക്സാനയും സുല്‍ത്താനും നവംബറിലാണ് മോസ്കോയില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായത്. ടിവി റിയല്‍റ്റി ഷോ താരമായിരുന്ന ഒക്സാനയുടെ പൂര്‍വകാല ജീവിതത്തിന്റെ കഥകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞതോടെ, സുല്‍ത്താന്‍ അധികാരത്തില്നിന്നൊഴിയേണ്ടിവന്നു. എന്നാല്‍, ഒക്സാനയുമായുള്ള പ്രണയം തുടര്‍ന്ന സുല്‍ത്താന്‍ അവരെ രാജകുമാരിയെപ്പോലെ കൊട്ടാരത്തില്‍ താമസിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മേയില്‍ ഇരുവര്‍ക്കും ആദ്യകുഞ്ഞ് പിറന്നു. ഇസ്മയീല്‍ ലിയോണ്‍ എന്ന് പേരിട്ട കുഞ്ഞ് ഭാവിയില്‍ കെലാന്തണിന്റെ ഭരണാധികാരിയും മലേഷ്യയുടെ രാജാവുമാകുമെന്ന് ഒക്സാന പറയുന്നു. ഒക്സാന ഗര്‍ഭിണിയായശേഷം ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടായെന്ന രീതിയില്‍ റഷ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതെല്ലാം നിരാകരിക്കുന്നതാണ് ഒക്സാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. കുടുംബത്തെയും കുഞ്ഞിനെയും നോക്കുന്നതിനാണ് താനിപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അടുത്തിടെ ഒരു പോസ്റ്റില്‍ ഒക്സാന അഭിപ്രായപ്പെട്ടിരുന്നു.
2017-ല്‍ യൂറോപ്പില്വെച്ചാണ് താനും സുല്‍ത്താനും കണ്ടുമുട്ടിയതെന്ന് ഒക്സാന പറഞ്ഞു. ജേക്കബ് അരാബോ എന്ന ജ്വല്ലറിയുടമയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്. മലേഷ്യയുടെ രാജാവെന്ന നിലയിലാണ് സുല്‍ത്താന്‍ ഒക്സാനയ്ക്ക് സ്വയം പരിചയപ്പെടുത്തിയത്. മോസ്കോയിലെ രാജ്ഞിയെന്ന പേരില്‍ തമാശ പറഞ്ഞുകൊണ്ട് തുടങ്ങിയ സൗഹൃദം വൈകാതെ പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഫോണിലൂടെ തുടങ്ങിയ ബന്ധം പിന്നീട് അടിക്കടിയുള്ള സമാഗമങ്ങളിലേക്കെത്തി. ഒടുവില്‍ വിവാഹത്തിലേക്കും.
ഓക്സ്ഫഡില്‍ ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കിയ ഒക്സാന റഷ്യന്‍ റിയല്‍റ്റി ഷോ 'സെക്സ് ഇന്‍ ദ പൂള്' വന്നതോടെയാണ് പ്രശസ്തയായത്. ഒക്സാനയുടെ പഴയ ചിത്രങ്ങളും ഗോസിപ്പുകളും പ്രചരിച്ചതോടെ, സുല്‍ത്താനുനേരെ വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെയാണ് സുല്‍ത്താന്‍ അധികാരമൊഴിഞ്ഞ് ഒക്സാനയുമൊത്തു ജീവിക്കാന്‍ തീരുമാനിച്ചത്. തനിക്കുവേണ്ടി ജീവിതം 100 ശതമാനവും അര്‍പ്പിക്കാന്‍ തയ്യാറുള്ള സ്നേഹനിധിയാണ് ഭര്‍ത്താവെന്ന് ഒക്സാന സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam