1 GBP = 94.00 INR                       

BREAKING NEWS

'ഞാന്‍ ഗരിമ! രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സൈനികന്‍ സമിറിന്റെ ഭാര്യ; എപ്പോള്‍ ആവശ്യം വന്നാലും രാജ്യത്തെ സേവിക്കാന്‍ ഒരു സൈനികന്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു; അദ്ദേഹത്തെപ്പോലെ ധൈര്യമുള്ളവളാകണമെന്ന് ഞാനും ആഗ്രഹിക്കുന്നു'; നെഞ്ചു പൊട്ടുന്ന വേദനകള്‍ക്കിടയിലും സ്വപ്ന നേട്ടം കൈവരിച്ച് മരണപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ സമിര്‍ അബ്രോലിന്റെ ഭാര്യ; പ്രിയ ഭര്‍ത്താവിന്റെ ആഗ്രഹം സഫലീകരിക്കാന്‍ സേനയിലേക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: യുദ്ധവിമാനം തകര്‍ന്നു മരിച്ച സൈനികന്റെ ഭാര്യയും വ്യോമസേനയിലേക്ക്. ബെംഗളുരു എച്ച്.എ.എല്‍. വിമാനത്താവളത്തില്‍ പരീക്ഷണപറക്കലിനിടയില്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് മരണപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ സമിര്‍ അബ്രോലിന്റെ പാത പിന്‍തുടര്‍ന്നാണ് ഭാര്യ ഗരിമ അബ്രോലാണ് വ്യോമസേനയിലേക്ക് ചേരുന്നത്. റിട്ട.എയര്‍മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തെലങ്കാനയിലെ ദുണ്ടിഗല്ലിലെ ഐഎഎഫ് അക്കാദമിയിലാണ് ഗരിമ പ്രവേശനം നേടുന്നത്. ഫിസിയോതെറാപ്പിസ്റ്റും സൂംബ പരിശീലകയുമാണ് ഗരിമ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗരിമക്കു തന്റൈ ഭര്‍ത്താവിനെ നഷ്ടമായത്. ഭര്‍ത്താവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വമ്യോസേനയിലെ ദൗത്യമെന്നും അദ്ദേഹത്തിന്റെ മോഹം സഫലമാക്കാന്‍ വേണ്ടിയാണ് താന്‍ പരീക്ഷ എഴുതി വിജയിച്ചതെന്നും ഗരിമ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 'ഇതുമായി ബന്ധപ്പെട്ട നടന്ന സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഗരിമ വിജയിച്ചു. തെലങ്കാനയിലുള്ള ദുണ്ടിഗല്‍ വ്യോമസേന അക്കാഡമിയില്‍ ചേരുന്ന ഇവര്‍ 2020 ജനുവരിയില്‍ സേനയുടെ ഭാഗമാകും'-റിട്ട.എയര്‍മാര്‍ഷല്‍ അനില്‍ ചോപ്ര താന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

'ഞാന്‍ ഗരിമ. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സൈനികന്‍ സമിറിന്റെ ഭാര്യ. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒഴുകുന്ന കണ്ണുനീര്‍ ഇപ്പോഴും നിലച്ചിട്ടില്ല. അദ്ദേഹം എന്നോടൊപ്പമില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ എന്നില്‍ നിന്ന് വേര്‍പ്പെടുത്തിയെന്ന് എനിക്ക് അറിയണം. ഇന്ത്യക്കാരനായതില്‍ അഭിമാനിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. എല്ലാ സൈനികരുടെയും ഭാര്യമാരെപ്പോലെ എനിക്കും ഭര്‍ത്താവ് യുദ്ധ ഭൂമിയിലേക്ക് പോകുമ്പോള്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ യുദ്ധത്തിന് പോയാല്‍ മാത്രമെ ജോലി പൂര്‍ണമാകൂ എന്ന് സമിര്‍ പറയുമായിരുന്നു. എപ്പോള്‍ ആവശ്യം വന്നാലും രാജ്യത്തെ സേവിക്കാന്‍ ഒരു സൈനികന്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെപ്പോലെ ധൈര്യമുള്ളവളാകണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു', ഗരിമ പറയുന്നു.

ഫെബ്രുവരി ഒന്നിനാണ് ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ വെച്ച് പരീക്ഷണ പറക്കലിനിടെ മിറാഷ് 2000 എന്ന യുദ്ധവിമാനം തകരുന്നത്. അന്നുണ്ടായ അപകടത്തിലാണ് സമിര്‍ അബ്രോല്‍ മരിച്ചത്. സഹപൈലറ്റായ സിദ്ധാര്‍ത്ഥ നാഗിയും അപകടത്തില്‍ മരിച്ചിരുന്നു. പറന്നുയര്‍ന്ന വിമാനം ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിലാണ് അപകടത്തില്‍പെട്ടത്. ഭര്‍ത്താവ് മരണപ്പെട്ടാല്‍ അവരുടെ വിധവകളായി തങ്ങളുടെ വീടുകളില്‍ ഒതുങ്ങികൂടുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാണ് ഗരിമയുടെ ഈ സ്വപ്നനേട്ടം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category