1 GBP = 97.00 INR                       

BREAKING NEWS

അഴിമതിക്കാര്‍ മാത്രമല്ല കാര്യക്ഷമത ഇല്ലാത്തവരും പുറത്താകും; സിവില്‍ സര്‍വ്വീസിലും ഇന്‍കം ടാക്സിലും അടക്കം 27 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട കേന്ദ്രം ഏറ്റവും ഒടുവില്‍ പണി കൊടുത്തത് റെയില്‍വേയിലെ ഉന്നതരായ ഏഴ് മടിയന്മമാര്‍ക്ക്; തട്ടിപ്പും വെട്ടിപ്പും നടത്തി പിടിച്ച് നില്‍ക്കുന്നവരെ ഇനി എല്ലാ മാസവും പിരിച്ചുവിടും; കാര്യക്ഷമതയില്ലാത്ത മന്ത്രിമാര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മോദിയുടെ മുന്നറിയിപ്പ്; മോദിയും അമിത് ഷായും പിടി മുറുക്കിയതോടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വരെ നിലനില്‍പ്പ് ഭീഷണിയില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പണി ചെയ്യാത്തവര്‍ക്ക് ഇനി രക്ഷയില്ല. അഴിമതി മാത്രമല്ല കാര്യക്ഷമതയും മുഖവിലയ്ക്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. കേന്ദ്ര സര്‍വ്വീസിലെ മുഴുവന്‍ ജീവനക്കാരുടേയും പ്രവര്‍ത്തികള്‍ വിലയിരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി മടിയന്മാര്‍ക്ക് സ്ഥാനമില്ല. ഇതിന്റെ ഭാഗമായി കാര്യക്ഷമതയില്ലെന്ന കാരണത്താല്‍ റെയില്‍വേയില്‍ 7 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. മറ്റു 3 പേര്‍ക്കെതിരെ നടപടി തുടങ്ങി. നികുതി വകുപ്പില്‍ നിന്ന് ഈയിടെ 27 സീനിയര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു.

കാര്യക്ഷമത കുറഞ്ഞവരുടെയും അഴിമതിക്കേസുകളില്‍ കുടുങ്ങിയവരുടെയും പട്ടിക എല്ലാ മാസവും 15 നുള്ളില്‍ പഴ്സനേല്‍ മന്ത്രാലയത്തിനു കൈമാറാന്‍ നേരത്തേ തന്നെ വകുപ്പുകള്‍ക്കു നിര്‍ദ്ദേശമുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍ വകുപ്പ് തലവന്മാര്‍ക്കും പണി കിട്ടും. എല്ലാ വകുപ്പിലും മടിയന്മാരും അഴിമതിക്കാരും ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരെ മുഴുവന്‍ പുറത്താക്കി ഫയല്‍ നീക്കത്തിലും തീരുമാനം എടുക്കലിലും പുതിയ വേഗം നല്‍കാനാണ് നീക്കം. ഇതിന്റ ഭാഗമാണ് റെയില്‍വേയിലേയും നടപടി.ഇത്തരത്തില്‍ പണിയെടുക്കാത്തതിന് നടപടി സ്വീകരിക്കേണ്ടവരുടെ പട്ടിക എല്ലാ മാസവും 8നു മേഖലാ ജനറല്‍ മാനേജര്‍മാര്‍ സമര്‍പ്പിക്കണമെന്നാണു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശം എത്തിക്കഴിഞ്ഞു. നിയമനടപടികള്‍ക്കു വഴിവയ്ക്കാത്ത വിധം അഭിപ്രായ രൂപീകരണം ഉറപ്പാക്കണമെന്നും പറഞ്ഞിട്ടുണ്ട്.

അതിനിടെ പാര്‍ലമെന്റില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും 'മുങ്ങുന്ന' മന്ത്രിമാര്‍ക്കും പണികിട്ടും. ഈ മന്ത്രിമാരുടെ പേരുകള്‍ വൈകിട്ടോടെ തനിക്കു നേരിട്ടു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബിജെപിയുടെ പ്രതിവാര പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു പ്രധാനമന്ത്രി ക്ഷുഭിതനായത്. പാര്‍ലമെന്റില്‍ കൃത്യമായി ഹാജരായി സഭാനടപടികളില്‍ പങ്കെടുക്കണമെന്ന് അധികാരമേറ്റയുടന്‍ മോദി പാര്‍ട്ടി എംപിമാരോടു പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയും ഇക്കാര്യം ആവര്‍ത്തിച്ചു. ഓരോ ദിവസവും പാര്‍ലമെന്റില്‍ ഹാജരാകേണ്ട മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഹാജരാകാത്തവരുടെ പേരുകള്‍ കണ്ടെത്തി തനിക്കു നല്‍കണമെന്നാണു പ്രധാനമന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനം ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ നിരീക്ഷിക്കും. പിഴവ് വരുത്തുന്നവരെ അപ്പോള്‍ തന്നെ പുറത്താക്കും.

ഓരോരുത്തരുടെയും സഭയിലെ പ്രകടനം പാര്‍ട്ടി കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രിമാരെ തീരുമാനിക്കുക ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകുമെന്നും ആദ്യ യോഗത്തില്‍ത്തന്നെ മോദി മുന്നറിയിപ്പു നല്‍കിയിരുന്നു. സഭ ചേരുമ്പോള്‍ ഹാജരുണ്ടാകണമെന്ന് അതിനു ശേഷം പാര്‍ട്ടി വിപ്പും നല്‍കി. എന്നിട്ടും ചിലര്‍ ഹാജരാകാത്തതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇപ്പോഴത്തെ പ്രതികരണം. രാഷ്ട്രീയത്തിനതീതമായി മണ്ഡലങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരണം. കുഷ്ഠരോഗ നിര്‍മ്മാര്‍ജനം, ക്ഷയരോഗ നിര്‍മ്മാര്‍ജനം, ജലസംരക്ഷണം തുടങ്ങിയ മേഖലകളില്‍ എംപിമാരുടെ സജീവ സാന്നിധ്യമുണ്ടാകണം. അംഗത്വ പ്രചാരണത്തില്‍ എംപിമാര്‍ സജീവമായി പങ്കെടുക്കണമെന്നു ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ ആവശ്യപ്പെട്ടു. അങ്ങനെ ഭരണത്തിനൊപ്പം പാര്‍ട്ടിയിലും സജീവാകണം. അല്ലാതെ ഒഴപ്പിയാല്‍ ആര്‍ക്കായിലും പണി ഉറപ്പാണ്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ പ്രവര്‍ത്തനവും മോദി വിലയിരുത്തും.

നേരത്തെ കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് വകുപ്പുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍, പതിനഞ്ച് ഉദ്യോഗസ്ഥരെ നിര്‍ബന്ധിത പിരിച്ചു വിടലിന് വിധേയമാക്കിയിരുന്നു. നേരത്തെ ആദായ നികുതി വകുപ്പിലും സമാനമായ പിരിച്ചു വിടല്‍ നടപടി ഉണ്ടായി. അഴിമതിയുടെയും കൈക്കൂലിയുടെയും പേരില്‍ ഇത്രയും പേരെ പ്രധാനപ്പെട്ട വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയത് ആദ്യമാണ്. പുറത്താക്കിയ ഉദ്യോഗസ്ഥരില്‍ പ്രിന്‍സിപ്പല്‍ റാങ്കിലുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട്. കടുത്ത ആരോപണങ്ങള്‍ നേരിടുന്നവരാണ് നടപടിക്ക് വിധേയരായത്. വലിയൊരു ഉദ്യോഗസ്ഥ റാക്കറ്റാണ് നിലനില്‍ക്കുന്നതെന്നാണ് സംഭവത്തിലൂടെ പുറത്തു വരുന്ന വിവരം.

കമ്മീഷണര്‍, അഡിഷണല്‍ കമ്മിഷണര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ തുടങ്ങി സെന്റര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബി സിഐ) വകുപ്പിലെ ഉന്നതരാണ് പുറത്താക്കപ്പെട്ടവര്‍. സര്‍ക്കാര്‍ നടപടി, അഴിമതിയും ഔദ്യോഗിക ദുരുപയോഗവും കണ്ടെത്തിയതിനാല്‍ ആണ്. ഇനിയും പലര്‍ക്കും നേരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫണ്ടമെന്റെല്‍ റൂള്‍സ് 56 (j) വകുപ്പ് അനുസരിച്ചാണ് സര്‍ക്കാരിന്റെ, പിരിച്ചു വിടല്‍ നടപടി. ഇവരെ നിര്‍ബന്ധിത വിരമിക്കലിലൂടെ ആണ് ധനകാര്യ മന്ത്രാലയം പുറത്താക്കിയത്. നടപടി നേരിട്ടവരില്‍ പലരും സസ്‌പെന്‍ഷനിലും ആയിരുന്നു. അഴിമതിയില്‍ പങ്കാളികള്‍ ആയവരും സിബിഐ അന്വേഷണം നേരിടുന്നവരുമായ ഉദ്യോഗസ്ഥരെയാണ് പിരിച്ചു വിട്ടതെന്നാണ് ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. നടപടി നേരിട്ടവരില്‍ ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസിലെ പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ അനൂപ് ശ്രീവാസ്തവ ഉള്‍പ്പെടുന്നു. ഇതേ വകുപ്പിലെ ജോയിന്റ് കമ്മിഷണര്‍ നളിന്‍ കുമാറാണ് പിരിച്ചു വിടലിനു വിധേയനായ മറ്റൊരാള്‍.

ശ്രീവാസ്തവക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് നിലവിലുള്ളത്. കൈക്കൂലി, അനധികൃതമായ അറസ്റ്റ് തുടങ്ങി നിരവധിക്കാര്യങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ജോയിന്റ് കമ്മിഷണര്‍ നളിന്‍ കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദിച്ചു എന്ന കേസും സിബിഐ ചാര്‍ജ്ജു ചെയ്ത് അന്വഷിക്കുന്നതിന് പിന്നാലെയാണ് പിരിച്ചു വിടല്‍. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ നിന്നും 50 വയസു പൂര്‍ത്തിയാക്കിയ 15 ഉദ്യോഗസ്ഥരെ പൊതുതാല്പര്യം കണക്കാക്കി അടിയന്തരമായി പിരിച്ചു വിടുന്നു എന്നായിരുന്നു ധനകാര്യമന്ത്രാലയം സംഭവത്തെ തുടര്‍ന്ന് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച, സര്‍ക്കാര്‍ 12 ആദായ നികുതി ഉദ്യോഗസ്ഥരെ അഴിമതി, അധികാര ദുര്‍വിനിയോഗം, സ്വഭാവദൂഷ്യം തുടങ്ങിയ കുറ്റങ്ങളില്‍ പുറത്താക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category