1 GBP = 97.00 INR                       

BREAKING NEWS

വിക്ഷേപണം നീട്ടി വയ്ക്കാന്‍ കാരണം റോക്കറ്റിലെ ഹീലിയം ടാങ്കിലെ ചോര്‍ച്ച; റോക്കറ്റ് അഴിച്ചെടുക്കാതെയും ഇന്ധനം ഒഴിവാക്കാതെയും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടം; ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ കുഴപ്പം പരിഹരിച്ചത് ഇന്നലെ രാത്രിയോടെ; അനുയോജ്യ സമയമായതിനാല്‍ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഈ മാസം തന്നെ ഉണ്ടായേക്കും; പ്രഖ്യാപനം ഉടന്‍ എന്ന് സൂചന; ചന്ദ്രനിലേക്ക് കുതിക്കാന്‍ ബാഹുബലി സര്‍വ്വ സജ്ജം; ചരിത്ര നേട്ടം കൈയെത്തും ദൂരത്തെന്ന് ഇസ്രോ

Britishmalayali
kz´wteJI³

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഉടന്‍ നടന്നേക്കും. അനുയോജ്യ സമയമായതിനാല്‍ ഈ മാസം 31-ന് മുമ്പായി ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ അടുത്ത വിക്ഷേപണ തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണമായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോര്‍ച്ച പരിഹരിച്ച സാഹചര്യത്തിലാണ് ഇത്. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇക്കാര്യം ഫെയിലിയര്‍ അസിസ്റ്റന്റ് കമ്മിറ്റി വിശദമായി വിലയിരുത്തി പരിഹരിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനിരുന്നത്. 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെയാണ് വിക്ഷേപണം മാറ്റിയത്.

ഈ സാഹചര്യത്തില്‍ ചന്ദ്രയാന്‍ 22-ന് വിക്ഷേപിക്കാന്‍ സാധ്യതയുള്ളതായി അനൗദ്യോഗിക വിവരമുണ്ട്. ഹീലിയം ടാങ്കിലെ ചോര്‍ച്ച ക്രയോജനിക് എന്‍ജിനിലേക്ക് ഇന്ധനം കൃത്യമായി എത്താതിരിക്കാന്‍ കാരണമാകും. സാധാരണനിലയില്‍ വിക്ഷേപണ വാഹനം മുഴുവനായും അഴിച്ച വേണം ചോര്‍ച്ച പരിഹരിക്കാന്‍. എന്നാല്‍, കണ്ടെത്തിയ തകരാര്‍ പരിഹരിക്കാന്‍ വിക്ഷേപണ വാഹനം അഴിച്ചുപണിയേണ്ടി വരുന്ന തരത്തിലുള്ളതായിരുന്നില്ല. ദ്രവഎന്‍ജിന്‍ ടാങ്കിന്റെയും ക്രയോജനിക് എന്‍ജിന്റെയും ഇടയിലെ വിടവിലൂടെ തകരാര്‍ പരിഹരിച്ചു.

ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍ പ്രകാരം ഈ മാസം 31 വരെ മികച്ച വിക്ഷേപണ ജാലകമാണ് (ലോഞ്ച് വിന്‍ഡോ). ചന്ദ്രനിലെ പര്യവേക്ഷണത്തിന് പരമാവധി പകലുകള്‍ ലഭിക്കുക എന്നതും വിക്ഷേപണ പാതയിലെ തടസ്സങ്ങളും പരിഗണിച്ചാണ് വിക്ഷേപണജാലകം നിര്‍ണയിക്കുന്നത്. ഈ മാസം 31 കഴിഞ്ഞാല്‍ 15 ദിവസം കൂടുമ്പോള്‍ വിക്ഷേപണ ജാലകം ലഭിക്കുമെങ്കിലും ഏറ്റവും മികച്ച സമയം പിന്നീട് സെപ്റ്റംബറില്‍ മാത്രമേയുള്ളൂവെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. അതുകൊണ്ട് ചന്ദ്രയാന്‍ ഉടന്‍ തന്നെ വിക്ഷേപണം നടത്തുന്നതു സംബന്ധിച്ച് ഇന്നോ നാളെയോ ഐഎസ്ആര്‍ഒയുടെ തീരുമാനമുണ്ടാകും.


ഏറ്റവും അനുകൂല സമയം അല്ലെങ്കിലും ലഭ്യമായ സാഹചര്യങ്ങളില്‍ വിക്ഷേപണം നടത്താമെന്നാണു വിലയിരുത്തല്‍. 15നു വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബര്‍ 6നാണു ചന്ദ്രയാന്‍ പേടകത്തില്‍ നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുമായിരുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രസംഘം 15നു പുലര്‍ച്ചെ മുതല്‍ വിശ്രമമില്ലാതെ നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണു ഹീലിയം ടാങ്കിലെ ഇന്ധനച്ചോര്‍ച്ച പരിഹരിച്ചത്. റോക്കറ്റ് അഴിച്ചെടുക്കാതെയും ഇന്ധനം ഒഴിവാക്കാതെയും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞു. ജിഎസ്എല്‍വിയുടെ ക്രയോജനിക് സ്റ്റേജിലെ 9 ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിലെ മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണു വിക്ഷേപണം മാറ്റിവയ്ക്കേണ്ടിവന്നത്. ക്രയോജനിക് സ്റ്റേജ് ഇന്ധനമായ ദ്രവീകൃത ഹൈഡ്രജന്‍ താപനില - 253 ഡിഗ്രിയായും ഓക്സിഡൈസര്‍ ആയ ദ്രവീകൃത ഓക്സിജന്‍ 183 ഡിഗ്രിയായും നിലനിര്‍ത്താനാണ് ഹീലിയം ഉപയോഗിക്കുന്നത്. ഓരോ ടാങ്കിലും 34 ലീറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്.

ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണു പ്രശ്നമായത്. സാധാരണഗതിയില്‍ വിക്ഷേപണം മാറ്റിവയ്ക്കേണ്ടത്ര ഗൗരവമുള്ള പ്രശ്നമല്ല ഇതെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ സങ്കീര്‍ണതയും പ്രാധാന്യവും കണക്കിലെടുത്തായിരുന്നു അപ്രതീക്ഷിത തീരുമാനം. ചന്ദ്രയാന്‍-1 പേടകം 24 ദിവസം കൊണ്ടാണു ചന്ദ്രോപരിതലത്തിലെത്തിയത്. 2008 ഒക്ടോബര്‍ 22 നു രാവിലെ 6.22നു പിഎസ്എല്‍വി സി-11 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ച പേടകം നവംബര്‍ 8നു ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. 12നു ചന്ദ്രന്റെ 100 മീറ്റര്‍ അകലെ അന്തിമഭ്രമണപഥത്തിലെത്തി. 14നു രാത്രി 8.06ന് എംഐപിയെ (മൂണ്‍ ഇംപാക്ട് പ്രോബ്) ചന്ദ്രന്റെ ഉപരിതലത്തിലേക്കയച്ചു. 8.31ന് എംഐപി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. കൂടുതല്‍ സങ്കീര്‍ണമായ ഘടകങ്ങള്‍ ഉള്ളതിനാലും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡറും റോവറും സുരക്ഷിതമായി ഇറക്കേണ്ടതിനാലുമാണു (സോഫ്റ്റ് ലാന്‍ഡിങ്) ചന്ദ്രയാന്‍ 2 ദൗത്യത്തിന് ആദ്യദൗത്യത്തിന്റെ ഇരട്ടിയിലേറെ ദിവസങ്ങള്‍ നിശ്ചയിച്ചത്.

'ഫാറ്റ് ബോയ്' എന്നു വിളിപ്പേരുള്ള വിക്ഷേപണ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 ചരിത്രം രചിക്കാനാണ് തയ്യാറെടുക്കുന്നത്. ബാഹുബലി എന്നു വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിക്കുന്ന ദൗത്യത്തിനായി 3.84 ലക്ഷം കിലോമീറ്റര്‍ ദൂരമാണു ബാഹുബലി സഞ്ചരിക്കുക. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. ഓര്‍ബിറ്ററും ലാന്‍ഡറും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയത് യു.ആര്‍. റാവു സാറ്റലൈറ്റ് സെന്ററര്‍ ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞികൃഷ്ണന്‍ ആണ്.

ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സ്ഥാനംപിടിക്കുന്ന ഓര്‍ബിറ്റര്‍ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡര്‍, റോവര്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് നല്‍കും. ഇതോടൊപ്പം ചന്ദ്രനെക്കുറിച്ച് ഗവേഷണം നടത്തുന്ന എട്ട് പേലോഡുകളുണ്ടാകും. 2379 കിലോഗ്രാമാണ് ഭാരം. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനം. ഒരുവര്‍ഷമാണ് പ്രവര്‍ത്തന കാലാവധി. ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ഉപരിതലത്തില്‍ റോവറിനെ സുരക്ഷിതമായി ഇറക്കുന്നത് ലാന്‍ഡറാണ്. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ സ്മരണയ്ക്കായി ലാന്‍ഡറിന് വിക്രം എന്നാണ് പേരിട്ടിരിക്കുന്നത്. പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായി ചന്ദ്രയാന്‍ 2 സെപ്റ്റംബര്‍ 7നു പുലര്‍ച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡയറക്ടര്‍ എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനു രൂപം നല്‍കിയത്. 4 ടണ്‍ വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്. ഒരു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 2ന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ മൂന്നിലൊന്നും സ്ത്രീകളാണ്. വെഹിക്കിള്‍ ഡയറക്ടര്‍ എം. വനിത തമിഴ്നാട് സ്വദേശിയും മിഷന്‍ ഡയറക്ടര്‍ ഋതു കൃതാല്‍ യുപി സ്വദേശിയുമാണ്. ജിഎസ്എല്‍വി മാര്‍ക്ക് 3ന്റെയും ചന്ദ്രയാന്‍ പേടകത്തിന്റെയും രൂപകല്‍പനയില്‍ സഹായിച്ചവരിലും ഒട്ടേറെ വനിതകളുണ്ട്.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2 ദൗത്യം. ചന്ദ്രയാന്‍ ഒന്നില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു, ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനാണ് ശ്രമിക്കുന്നത്. ഇതില്‍ നേരത്തേ വിജയിച്ചിട്ടുള്ളത് അമേരിക്കയും റഷ്യയും ചൈനയുമാണ്. ലാന്‍ഡറിനെ ചന്ദ്രനിലിറക്കുന്നത് ഏറെ ശ്രമകരമാണ്. വായുസാന്നിധ്യമില്ലാത്തതില്‍ പാരച്യൂട്ട് സംവിധാനം പറ്റില്ല. അതിനാല്‍ എതിര്‍ദിശയില്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ചായിരിക്കും വേഗം നിയന്ത്രിക്കുന്നത്. ഇതെല്ലാം കടുത്ത വെല്ലുവിളിയാണ്.

വിക്ഷേപണം കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ദിവസങ്ങള്‍ നീളുന്ന പ്രക്രിയയിലൂടെ ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ കുറഞ്ഞ അകലം 30 കിലോമീറ്ററും കൂടിയ അകലം 100 കിലോമീറ്ററുമാണ്. ചന്ദ്രനില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തുമ്പോള്‍ ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. ഇതിന് നാലുദിവസംവരെ കാത്തിരിക്കേണ്ടിവരും. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ത്രിവര്‍ണപതാകയും എത്തും. റോവറില്‍ ദേശീയ പതാകയുടെ മൂന്ന് വര്‍ണങ്ങളും ചക്രങ്ങളില്‍ അശോകസ്തംഭവുമുണ്ടാകും

ലാഡര്‍ സാവധാനം ചന്ദ്രന്റെ ഉപരിതലത്തിലേക്കിറങ്ങുന്നതിന് വേണ്ടിവരുന്ന 15 മിനിറ്റാണ് നിര്‍ണായകം. ലാന്‍ഡര്‍ ഉപരിതലത്തിലിറങ്ങിയാല്‍ വാതില്‍ തുറന്ന് റോവര്‍ സാവധാനം പുറത്തിറങ്ങും. തുടര്‍ന്ന് ആറുചക്രത്തില്‍ സഞ്ചരിച്ച് ഗവേഷണത്തില്‍ ഏര്‍പ്പെടും. നാല് മണിക്കൂറിനുള്ളില്‍ റോവര്‍ പുറത്തെത്തും. ആദ്യം സെക്കന്‍ഡില്‍ ഒരു സെന്റീമീറ്റര്‍ സഞ്ചരിക്കുന്ന റോവറിന്റെ വേഗം പിന്നീട് 500 മീറ്ററായി കൂടും. ആരും കടന്നുചൊല്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് പര്യവേക്ഷണമെന്നതും പ്രത്യേകതയാണ്. ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ വെള്ളത്തിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category