1 GBP = 93.35 INR                       

BREAKING NEWS

അഭയ കൊല്ലപ്പെടാനുള്ള യഥാര്‍ഥ കാരണം ഒന്നാംപ്രതി ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാന്‍ ഹൈമനോ പ്ലാസ്റ്റി സര്‍ജറി നടത്തി വീണ്ടും കന്യാചര്‍മ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസില്‍ സിബിഐ കുറ്റപത്രത്തില്‍ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചര്‍മ്മ കഥ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ നാണക്കേട് മാറാതെ സഭ

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ ഫാ. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത് ഇന്നലെയാണ്. കേസിലെ ഒന്നാം പ്രതിയാണ് ഫാ. കോട്ടൂര്‍. സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയാണ്. ജസ്റ്റിസുമായ അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇവരുടെ ഹര്‍ജികള്‍ തള്ളിയത്. ഇതോടെ ഇരുവരും വിചാരണാ നടപടികള്‍ താമസിയാതെ തന്നെ നേരിടേണ്ടി വരും.

രാഷ്ട്രീയ കേരളത്തില്‍ ഏറ്റവും അധികം അട്ടിമറികള്‍ നടന്ന കേസാണ് അഭയ കേസ്. ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അഭയ സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് കൊലാപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഈ കേസ് ശക്തമായി മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടി സിസ്റ്റര്‍ സെഫി നടത്തിയ ശ്രമങ്ങളാണ് ഇപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തകളാകുന്നത്. സിബിഐ കുറ്റപത്രത്തില്‍ അട്ടിമറി ശ്രമത്തെ കുറിച്ച് വ്യക്തമാക്കിയ ഭാഗം ഇപ്പോള്‍ സൈബര്‍ ലോകത്തും പ്രചരിക്കുകയാണ്.

ഈ കേസ് ഇപ്പോഴും അട്ടിമറിക്കാതെ നിയമപോരാട്ടം നടത്തുന്ന പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേസിന്റെ പുതിയ സാബഹചര്യത്തില്‍ സിബിഐ കുറ്റപത്രത്തിലെ ഒരുഭാഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. കന്യാസ്ത്രീയെന്ന നിലയില്‍ താന്‍ കന്യകയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി സെഫി നടത്തിയ കള്ളക്കളി വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് കന്യാചര്‍മ്മം വച്ചുപിടിപ്പിക്കാന്‍ 'ഹൈമനോ പ്ലാസ്റ്റി' സര്‍ജറി നടത്തിയിരുന്നു. ആലപ്പുഴയിലെ ടി ഡി മെഡിക്കല്‍ കോളേജില്‍ സെഫിക്ക് കന്യാചര്‍മ്മം വെച്ചുപിടിപ്പിക്കള്‍ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടര്‍മാര്‍ അടക്കം മൊഴി നല്‍കിയ വിവരം സഹിതം കുറ്റപ്പത്രത്തിലെ 29ാം പേജിലെ പാരഗ്രാഫ് 53ല്‍ വ്യക്തമാക്കുന്നുണ്ട്.

അഭയക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും പ്രതികള്‍ തയാറായതിന്റെ തെളിവാണ് ഇത്. കന്യകയാണെന്ന് തെളിയിക്കാന്‍ കൃത്രിമമായി കന്യാചര്‍മ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രിക്രിയയ്ക്ക് സിസ്റ്റര്‍ സെഫി വിധേയമായിരുന്നതായി സിബിഐ കോടതി മുമ്പാകെ ബോധിപ്പിച്ചത്. സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേര്‍പ്പെടുന്നത് കണ്ട കാര്യം പുറത്തറിയാതിരിക്കാനാണ് പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയത്. താന്‍ കന്യകയാണെന്ന് തെളിഞ്ഞാല്‍ കേസ് ദുര്‍ബലമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് സെഫി ഈ കടുംകൈയ്ക്ക് മുതിര്‍ന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നടത്തിയ പരിശോധനയില്‍ ആധുനിക ശസ്ത്രക്രിയയിലൂടെ കൃത്രിമമായി സെഫി കന്യാചര്‍മ്മം വച്ചുപിടിപ്പിച്ചെന്ന വിവരമാണ് പുറത്തുവന്നത്. ഇക്കാര്യം സിബിഐ കോടതി കുറ്റപത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. സിസ്റ്റര്‍ സെഫി ഉള്‍പ്പടെയുള്ളവരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രൊഫ.ലളിതാംബികയും രമാദേവിയും അടക്കമുള്ള പ്രഗല്ഭ ഗൈനക്കോളജിസ്റ്റ് മെഡിക്കോ ലീഗല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ച വിവരം പുറത്തുവന്നത്. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒപ്പം ചേര്‍ത്ത റിപ്പോര്‍ട്ടില്‍, സിസ്റ്റര്‍ സെഫിയുടെ മാറിടങ്ങള്‍ പരിശോധിച്ചപ്പോള്‍ നിരന്തരമായി സംഭോഗത്തില്‍ ഏര്‍പ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി കണ്ടെത്തിയിരുന്നു.

അഭയ കേസിനെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണായകമായ കാര്യമായിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ കേസില്‍ നിര്‍ണായകമായിരുന്നു. ഫാദര്‍ തോമസ് കോട്ടൂരുമായി ആത്മബന്ധം ഉണ്ടായിരുന്ന സെഫി 'തോമസ് കുട്ടി'യെന്നാണ് വികാരിയെ വിളിച്ചിരുന്നത്.

അഭയയെ കൊലപ്പെടുത്താന്‍ മോട്ടീവായ കാര്യം നിഷേധിക്കുന്നതിനായാണ് കന്യാചര്‍മ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിലൂടെ സെഫി ശ്രമിച്ചത്. സെഫിയെയും കോട്ടൂരിനെയും സഹായിക്കാന്‍ അന്ന് കത്തോലിക്കാ സഭയിലെ പ്രമുഖരും രംഗത്തുണ്ടായിരുന്നു. ഈ കേസിലെ വിവരങ്ങള്‍ ഇപ്പോഴും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ സഭയ്ക്കും നാണക്കേടുണ്ടാകുകയാണ്. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. 2008 നവംബര്‍ 19നാണ് ഫാ. തോമസ് കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികള്‍ക്കെതിരെ വിവരങ്ങള്‍ ലഭ്യമല്ലെന്നു പലതവണ നല്‍കിയ അന്തിമ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിയിരുന്നു. ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്നു വിധിച്ച ഹൈക്കോടതി രണ്ടാം പ്രതി ഫാ. പുതൃക്കയിലിനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു.

എന്താണ് ഹൈമനോ പ്ലാസ്റ്റി?
ഒരു ചെറിയ ശസ്ത്ര ക്രിയയിലൂടെ സ്ത്രീകള്‍ക്ക് തങ്ങളുടെ പരിശുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനമാണിത്. കന്യാചര്‍മ്മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോ പ്ലാസ്റ്റി)യെ സാദാ പ്ലാസ്റ്റിക് സര്‍ജറിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇത്തരം സര്‍ജറികള്‍ ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഒരു സാദാ സംഭവമായി മാറിയ സംഭവം ഇപ്പോള്‍ കേരളത്തിലും വ്യാപകമായി നടക്കുന്നുണ്ട്.

ഈ ചെറു ശസ്ത്രക്രിയയിലൂടെ ഛേദ്ദിക്കപ്പെട്ട ചര്‍മ്മം പുനഃസ്ഥാപിക്കാന്‍ കഴിയും. ശസ്ത്രക്രിയ ചെയ്താലും അധികം ദിവസം ആശുപത്രിയില്‍ കഴിയേണ്ട ആവശ്യമില്ലാത്തതിനാല്‍ വിവാഹത്തിന് ഏതാനും ദിവസം മുമ്പ് വേണമെങ്കിലും ഇതിന് വിധേയയാകാന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ടെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുകയാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്. പല രാജ്യങ്ങളിലും ഹൈമണോറഫി നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങളില്‍ ഇപ്പോഴും ഇതിന് നിയമപരമായി വിലക്കുണ്ട്.

മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഈയൊരു സൗകര്യത്തെയും പലരും തെറ്റായി ഉപയോഗിക്കുന്ന പ്രവണതകളും കുറവല്ല. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന പലരും തന്റെ മോശം ഭൂതകാലം മറച്ചുവെയ്ക്കുന്നതിനായി ഹൈമണോറഫിയെ ആശ്രയക്കാറുണ്ട്. ഇതിന് പുറമെ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനും പലരും ഈയൊരു വിദ്യയുടെ സഹായം തേടാറുണ്ട്. കന്യാചര്‍മ്മം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയ ചെയ്യുന്ന നൂറുകണക്കിന് ആശുപത്രികള്‍ ഇന്ത്യയിലുണ്ട്. യുവതികളും ചില മധ്യവയസ്‌കരിലുമാണ് കന്യാചര്‍മ്മം പുനഃസ്ഥാപിക്കലിന് വിധേയമാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിവാഹസമയം അടുക്കുമ്പോഴാണ് പലരും ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. വധു കന്യക ആയിരിക്കണമെന്ന മിഥ്യാധാരണ നിമിത്തമാണ് പല പെണ്‍കുട്ടികളും കന്യാചര്‍മ്മം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

മുബൈയില്‍ ഈ ശസ്ത്രക്രിയക്ക് അര ലക്ഷം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഈടാക്കാറുണ്ട്. എന്നാല്‍ അഹമ്മദാബാദിലും ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും 15000 രൂപയ്ക്കും 20000 രൂപയ്ക്കും ശസ്ത്രക്രിയ നടത്താം. ഗൈനക്കോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 20000-ല്‍ അധികം സ്ത്രീകള്‍ ഇന്ത്യയില്‍ കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ സര്‍ജറിക്ക് വിധേയമാകുന്നുണ്ട്. ഇന്ത്യയില്‍ ചികിത്സാചെലവ് വളരെ കുറവായതിനാല്‍ ധാരാളം വിദേശികള്‍ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കന്യാചര്‍മ്മം പുനഃസ്ഥാപിക്കലിന് എത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category