1 GBP = 93.80 INR                       

BREAKING NEWS

കുത്തേറ്റ അഖിലിനെയും ഉള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയ്ക്ക് പുതിയ കമ്മിറ്റി; 25 അംഗ അഡ്ഹോക്ക് കമ്മിറ്റിയില്‍ കണ്‍വീനറായി എ ആര്‍ റിയാസ്; എട്ടു പെണ്‍കുട്ടികളും പുതിയ കമ്മിറ്റിയില്‍; നേതാക്കളുടെ കൊള്ളരുതായ്മയില്‍ അടിത്തറ ഇളകിയ യൂണിവേഴ്സിറ്റി കോളേജില്‍ തിരുത്തല്‍ നടപടികളുമായി എസ്എഫ്ഐ; യൂണിവേഴ്സിറ്റി കോളേജിനകത്ത് വച്ച് തന്റെ നെഞ്ചില്‍ കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് പൊലീസില്‍ മൊഴി നല്‍കി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: എസ്എഫ്ഐക്കാര്‍ തമ്മിലടിച്ച യുണിവേഴ്സിറ്റി കോളേജില്‍ സംഘടനയില്‍ അഴിച്ചുപണി നടത്തി എസ്എഫ്ഐ. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ താത്കാലിക കമ്മിറ്റി രൂപീകരിച്ചു. കുത്തേറ്റ അഖിലും കമ്മിറ്റിയില്‍ അംഗമാണ്. 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എആര്‍ റിയാസ് കണ്‍വീനറയാണ് കമ്മിറ്റി രൂപീകരിച്ചത്.

പുതിയ കമ്മിറ്റിയില്‍ എട്ട് പെണ്‍കുട്ടികളുണ്ട്. പിരിച്ചുവിട്ട കമ്മിറ്റിയില്‍ നാല് പെണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ അഖിലിന് കുത്തേറ്റതിന് പിന്നാലെയാണ് പഴയ കമ്മിറ്റി പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം കോളജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എസ്എഫ്‌ഐ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പഠന സമയം കഴിഞ്ഞാല്‍ ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ തങ്ങുന്നത് ഒഴിവാക്കണം, കോളജിലും ഹോസ്റ്റലലിലും തിരിച്ചറിയില്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കണം തുടങ്ങിയവയായായിരുന്നു നിര്‍ദേശങ്ങള്‍.

അതേസമയം സംഘര്‍ഷത്തില്‍ കുത്തേറ്ര വിദ്യാര്‍ത്ഥി അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി. സംഘര്‍ഷത്തിനിടെ നസീം തന്നെ പിടിച്ചുവച്ചതിന് പിന്നാലെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖില്‍ പറഞ്ഞു.എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയെ അംഗീകരിക്കാത്ത ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കോളേജിലുണ്ടായിരുന്നു. ഇതില്‍ താനുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് യൂണിറ്റ് കമ്മിറ്റിയിലുള്ള ചിലര്‍ക്ക് തങ്ങളോട് വിരോധമുണ്ടായിരുന്നെന്ന് അഖില്‍ പറഞ്ഞു. ക്യാമ്പസില്‍ പാട്ടു പാടരുതെന്നും ക്ലാസില്‍ പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇതിന് പിന്നാലെ നസീം തന്നെ പിടിച്ചുവച്ച് ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു. അഖില്‍ ഇക്കാര്യങ്ങള്‍ ഡോക്ടറോടും അച്ഛനോടും നേരത്തെ പറഞ്ഞിരുന്നു.പരിക്കേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസില്‍ ദൃക്‌സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ആറു പേരുള്‍പ്പടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, മുഖ്യപ്രതികളായ ശിവരഞ്ജിത്തിന്റെയും, നസീമിന്റെയും കസ്റ്റഡി അപേക്ഷ രാവിലെ കോടതി പരിഗണിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റി വെച്ചു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്ത് ,യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. പ്രതികളുപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category