kz´wteJI³
ലണ്ടന്‍: ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് അനുവദിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് അഭിപ്രായം പറയാനാകില്ലെന്ന് ഐ സി സി. നിയമങ്ങള്‍ അനുസരിച്ച് ഫീല്‍ഡ് അമ്പയര്‍മാര്‍ക്കാണ് പൂര്‍ണ അധികാരമുള്ളതെന്നും ഐ സി സിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ഐ സി സി വക്താവ് വ്യക്തമാക്കി. ലോകകപ്പ് ഫൈനലിലാണ് ഓവര്‍ ത്രോയിലൂടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കിയത്. അവസാനത്തെ ഓവറില്‍ ബൗണ്ടറിയില്‍ നിന്ന് ന്യൂസിലാന്‍ഡിന്റെ മാര്ട്ടിന് ഗപ്ടില്‍ എറിഞ്ഞ ത്രോ ക്രീസിലേക്ക് ഓടി വീണ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടിയാണ് ബൗണ്ടറി കടന്നത്.
ഓടിയെടുത്ത രണ്ട് റണ്ണടക്കം ആ പന്തില്‍ ഇംഗ്ലണ്ടിന് അനുകൂലമായി അമ്പയര്‍ കുമാര ധര്‍മസേന ആറ് റണ്‍സ് അനുവദിച്ചിരുന്നു. ജയിക്കാന്‍ മൂന്നു പന്തില്‍ ഒന്‍പതു റണ്‍സ് വേണമെന്നിരിക്കെയാണ് അമ്പയര്‍ റണ്‍സ് അനുവദിച്ചത്. ഇത് മത്സരഫലത്തില്‍ നിര്‍ണായകമാകുകയും ഇംഗ്ലണ്ട് ലോകകപ്പില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം റണ്ണിനു വേണ്ടി ഓടുമ്പോള്‍ ഗപ്ടില്‍ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് ബാറ്റ്സ്മാന്മാര് പരസ്പരം ക്രോസ് ചെയ്യാതിരുന്നതിനാല്‍ ഓവര്‍ ത്രോ അടക്കം അഞ്ച് റണ്‍സ് മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന വാദവും നിയമവും
ഈ സാഹചര്യത്തില്‍ ആറ് റണ്‍സ് അനുവദിച്ച ഫീല്‍ഡ് അമ്പയറായിരുന്ന ധര്‍മസേനക്ക് തെറ്റു പറ്റിയെന്ന് ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനലില്‍ അംഗമായിരുന്ന സൈമണ്‍ ടോഫല്‍ പോലും വ്യക്തമാക്കിയിരുന്നു.ഫീല്‍ഡര്‍ ബോള്‍ എറിയുന്നതിന് മുന്‍പ് രണ്ട് ബാറ്റ്സ്മാന്മാരും ക്രോസ് ചെയ്തെങ്കില്‍ മാത്രമേ എക്സ്ട്രാ ഒരു റണ്‍ കൂടി അനുവദിക്കാവൂ എന്നാണ് ഐസിസിയുടെ 19.8 ആം നിയമത്തില്‍ പറയുന്നതെന്നും ടോഫല്‍ വിശദീകരിച്ചിരുന്നു.
ഇതനുസരിച്ച് നോക്കിയാല്‍ ഗപ്റ്റില്‍ പന്ത് എറിയുമ്പോളേക്കും ബെന്‍ സ്റ്റോക്സും ആദില്‍ റാഷിദും ക്രോസ് ചെയ്തിട്ടില്ലായിരുന്നു. ഈ പിഴവ് ഇംഗ്ലണ്ട് - ന്യൂസിലന്റ് മത്സരത്തെ നിര്‍ണായകമായി സ്വാധീനിച്ചു. കാര്യങ്ങള്‍ കൃത്യമായി കണ്ടില്ലെന്നിരിക്കെ തേര്‍ഡ് അമ്പയറുടെ സഹായം തേടാന്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ കൂട്ടാക്കാഞ്ഞത് ശരിയായില്ലെന്നും ടോഫല്‍ പറഞ്ഞു. അഞ്ച് തവണ ഐസിസിയുടെ അംപയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ വ്യക്തിയാണ് ടോഫല്‍. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും സമനില ആയ ഫൈനലില്‍ ബൗണ്ടറികള്‍ കൂടുതല്‍ നേടിയെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam