1 GBP = 94.40 INR                       

BREAKING NEWS

ഖത്തറിന്റെ അത്ഭുതങ്ങള്‍ ലോകകപ്പില്‍ ഒതുങ്ങില്ല; വരുന്നു 250 ഏക്കറില്‍ കലക്കന്‍ സ്‌പോര്‍ട്‌സ് മാള്‍; പദ്ധതി ചെലവ് 4500 കോടി; തലപ്പത്ത് കാന്‍ടെക്ക് സൊല്യൂഷന്‍സ് കമ്പനി മേധാവിയായ മലയാളി മനോജ് നായര്‍

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് തീം പാര്‍ക്കുകളിലൊന്നിന് പ്രവാസി മലയാളിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ കളമൊരുങ്ങുന്നു. കൊടുമണ്‍ സ്വദേശിയായ മനോജ് നായര്‍ മാനേജിങ് ഡയറക്ടറായ കാന്‍ടെക്ക് സൊല്യൂഷന്‍സ് എന്ന് കമ്പനിയാണ് സ്‌പോര്‍ടസ് മാളും തീം പാര്‍ക്കും എന്ന പദ്ധതി സാക്ഷാത്കരിക്കുന്നത്. വര്‍ഷങ്ങളായുള്ള കായിക രംഗത്തെ പരിചയത്തില്‍ നിന്നും മനോജ് ഈ വേറിട്ട പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നു. 250 ഏക്കര്‍ സ്ഥലത്താണ് 4500 കോടി രൂപ ചെലവ് വരുന്ന ജി.എസ.പി എന്ന പദ്ധതി പൂര്‍ത്തീകരിക്കപ്പെടുക. ഇതിനായള്ള ഭൂമി ഖത്തര്‍ സര്‍ക്കാര്‍ സൗജന്യ നിരക്കില്‍ നല്‍കുകയുണ്ടായി. 1000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുവാന്‍ ജി.എസ്പി ക്കാകും.

ഖത്തര്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്ന് പദ്ധതിക്കാവശ്യമായ പേറ്റന്റുകള്‍ കമ്പനി കരസ്ഥമാക്കിക്കഴിഞ്ഞു. ഒരു കുടക്കീഴില്‍ എല്ലാ കായികയിനങ്ങളെയും കൊണ്ടുവരാന്‍ ല്ക്ഷ്യമിടുന്ന പദ്ധതിയില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് മാള്‍, സ്‌പോര്‍ട്‌സ് ഹോട്ടല്‍, വില്ലകള്‍ അടങ്ങിയ പാര്‍ക്കും ഉണ്ടാവും. ലോകപ്രശ്സത കായികതാരങ്ങള്‍ ജി.എസ്പിയില്‍ അതിഥികളായി എത്തും. അവരുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനുള്ള അവസരങ്ങളും ഇവിടെയുണ്ടാകും. ബിസിനസ് സെന്ററുകള്‍, സ്‌പോര്‍ട്‌സ് ക്ലിനിക്കുകള്‍, അംഗീകൃത അസോസിയേഷന്റെ ഓഫീസുകള്‍ എന്നിവ കൂടാതെ നിരവധി ആധുനിക സജ്ജീകരണങ്ങളും കായിക പ്രേമികള്‍ക്ക് പാര്‍ക്കില്‍ ലഭ്യമാകും.

ഇന്‍ഡോര്‍ റോക്ക് ക്ലൈംബിങ് സ്‌കൈ ഡൈവിങ് ഐസ് സ്‌കേറ്റിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ടാകും. ഓരോ രാജ്യങ്ങളുടെയും പൈതൃകമായ കായിക രംഗത്തെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കാന്‍ പരീശീലന കേന്ദ്രങ്ങളും പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ട്. ഖത്തര്‍ വേദിയാകുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി തീം പാര്‍ക്കിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കപ്പെടുമെന്ന്ാണ് റിപ്പോര്‍ട്ടുകള്‍. ലോകകായിക ഭൂപടത്തില്‍ തങ്ങളുടേതു മാത്രമായ ഒരിടം നിര്‍മ്മിച്ചെടുക്കുവാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് തീം പാര്‍ക്ക് മാറ്റ് കൂട്ടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category