1 GBP = 97.40 INR                       

BREAKING NEWS

ലോകത്തിലെ ഏറ്റവും സുന്ദരമായ ഹോട്ടല്‍ ജയ്പ്പൂരിലെ ലീല പാലസ് ആണെന്നറിയാമോ? ദിവസം അഞ്ച് ലക്ഷം രൂപ നിരക്കുള്ള 100 മികച്ച ലോക ഹോട്ടലുകളില്‍ ഇടം പിടിച്ച ഏഴ് ഇന്ത്യന്‍ ഹോട്ടലുകളി ല്‍നാലും രാജസ്ഥാനില്‍; ലിസ്റ്റിലെ ആഡംബരഹോട്ടലുകളെ അറിയാം

Britishmalayali
kz´wteJI³

ഴമയുടെ പ്രതാപവും പ്രൗഢിയും അതേപടി നിലനിര്‍ത്തുന്ന ഉദയ്പ്പുരിലെ ലീല പാലസ് ഹോട്ടല്‍ ആഗോള തലത്തില്‍ സെലിബ്രിറ്റികളുടെ ഇഷ്ട വിവാഹ വേദികളിലൊന്നാണ്. ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി ട്രാവല്‍ പ്ലസ് ലെയ്ഷര്‍ തിരഞ്ഞെടുത്തതും രാജസ്ഥാനിലെ ഈ ഹോട്ടല്‍തന്നെ. ദിവസം അഞ്ചുലക്ഷം രൂപ വാടകയുള്ള മഹാരാജ സ്യൂട്ടടക്കമുള്ള ഹോട്ടലിന് നൂറില്‍ 98.89 മാര്‍ക്കാണ് വേള്‍ഡ്‌സ് ബെസ്റ്റ് 100 ഹോട്ടല്‍സ് അവാര്‍ഡില്‍ ലഭിച്ചത്.

പിച്ചോള തടാകത്തിലേക്ക് തുറക്കുന്ന 72 മുറികളും എട്ട് സ്യൂട്ടുകളുമുള്ള ലീല പാലസ് മധുവിധുവിനും ജീവിതത്തിലെ സവിശേഷ നിമിഷങ്ങള്‍ക്കും അനുയോജ്യമെന്നാണ് ഉപഭോക്താക്കള്‍ വിലയിരുത്തുന്നത്. ജീവനക്കാരുടെ മികച്ച സേവനവും ഈ ഹോട്ടലിനെ ലോകത്തെതന്നെ ഏറ്റവും മികച്ച ഹോട്ടലാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി.

അമേരിക്കയിലെ വ്യോമിങ്ങിലെ ബ്രഷ് ക്രീക്ക് റാഞ്ചിലുള്ള ദ ലോഡ്ജ് ആന്‍ഡ് സ്പായാണ് രണ്ടാം സ്ഥാനത്തുള്ളത്. നൂറില്‍ 98.67 പോയന്റാണ് ഹോട്ടലിന് ലഭിച്ചത്. സൗത്ത് ആഫ്രിക്കയിലെ സിന്‍ഗിത സബി സാന്‍ഡിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത് വന്യജീവി സങ്കേതത്തോടുള്ള സാമിപ്യവും സ്വകാര്യ ഗെയിം റിസര്‍വുമുള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ്.

ന്യൂസീലന്‍ഡിലെ ഹോക്ക്‌സ് ബേയിലുള്ള ദ ഫാം അറ്റ്് കേപ്പ് കിഡ്‌നാപ്പേഴ്‌സാണ് നാലാം സ്ഥാനത്തുള്ളത്. ടാന്‍സാനിയയിലെ കരാറ്റുവിലെ ഗിബ്‌സ് ഫാം, വിയറ്റ്‌നാമിലെ ജെ.ഡബ്ല്യു. മാരിയറ്റ് ഫു ക്വോക്ക് എമറാള്‍ഡ് ബേ റിസോര്‍ട്ട്, ഇന്‍ഡോനേഷ്യയിലെ ബാലിയിലുള്ള ദ മൂലിയ, ടാന്‍സാനിയയിലെ സെറന്‍ഗെറ്റി നാഷണല്‍ പാര്‍ക്ക് ഏരിയയിലുള്ള സിന്‍ഗിറ്റ ഗ്രുമേറ്റി, സാംബിയയിലെ സൗത്ത് ലുവാന്‍ഗ്വ നാഷണല്‍ പാര്‍ക്കിലെ ബുഷ്‌ക്യാമ്പ് കമ്പനീസ് മ്യൂഫെ ലോഡ്ജ്, കോസ്റ്റാറിക്കയിലെ ഒസ പെനിന്‍സുലയിലെ ലാപ റിയോസ് ലോഡ്ജ് എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു ഹോട്ടലുകള്‍.

മുംബൈയിലെ ദ ഒബ്‌റോയ്, ന്യൂഡല്‍ഹിയിലെ ലീല പാലസ്, ഉദയ്പ്പുരിലെതന്നെ താജ് ലേക്ക് പാലസ്, ദ ഒബ്‌റോയ് ഉദയ്പാലാസ്, ആഗ്രയിലെ ദ ഒബ്‌റോയ് അമര്‍വിലാസ്, ജയ്പ്പുരിലെ ദ ഒബ്‌റോയ് രാജ്‌വിലാസ് എന്നിവയാണ് ആദ്യ നൂറിലുള്ള മറ്റ് ഇന്ത്യന്‍ ഹോട്ടലുകള്‍. ഒന്നാം സ്ഥാനത്തിനുപുറമെ, ആദ്യ നൂറിലുള്‍പ്പെട്ട മൂന്ന് ഹോട്ടലുകള്‍കൂടി രാജസ്ഥാനില്‍നിന്നാണ്. ആദ്യ നൂറിലെ മൂന്ന് ഹോട്ടലുകളും ഉദയ്പ്പുരില്‍നിന്നാണെന്ന പ്രത്യേകതയുമുണ്ട്.

ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റ് ഹോട്ടലുകള്‍ ഇവയാണ്: 
Rosewood Beijing (=) 
Royal Mansour, Marrakesh, Morocco (=)
Turtle Island, Fiji (=)
Six Senses Yao Noi, Thailand 
Tierra Patagonia, Torres del Paine, Chile 
Ellerman House, Cape Town
Canaves Oia Epitome, Santorini, Greece
Hotel Matilda, San Miguel de Allende, Mexico
The Resort at Pedregal, Cabo San Lucas, Mexico
Londolozi, Sabi Sands Game Reserve, South Africa 
Southern Ocean Lodge, Kangaroo Island, Australia 
J.K. Place Firenze, Florence  
The Oberoi, Mumbai 
Inn at Willow Grove, Orange, Virginia 
The Vines Resort & Spa, Mendoza, Argentina 
Gangtey Lodge, Phobjikha Valley, Bhutan 
Rabbit Hill Inn, Lower Waterford, Vermont (=) 
Rosewood Mayakoba, Playa del Carmen, Mexico (=)
The Highlands, Ngorongoro Conservation Area, Tanzania 
The Shore Club, Turks and Caicos 
The Leela Palace New Delhi 
Saxon Hotel, Villas & Spa, Johannesburg, South Africa 
The Inn of the Five Graces, Santa Fe, New Mexico  
Lion Sands Game Reserve, Sabi Sands Game Reserve, South Africa 
Las Ventanas al Paraíso, a Rosewood Resort, San José del Cabo, Mexico 
Hotel Eleven, Austin, Texas 
Six Senses Laamu, Olhuveli Island, Maldives 
Taj Lake Palace, Udaipur, India 
Nihi Sumba, Indonesia 
Six Senses Fiji, Malolo Island, Fiji 
Grace Hotel Santorini, Auberge Resorts Collection, Greece (=)
Sol y Luna, Sacred Valley, Peru (=)
Grand Hotel Villa Serbelloni, Lake Como, Italy 
The Row Hotel at Assembly Row, Somerville, Massachusetts 
Matakauri Lodge, Queenstown, New Zealand 
Frangipani Beach Resort, Anguilla 
Anantara Hua Hin Resort, Hua Hin, Thailand 
Four Seasons Safari Lodge Serengeti, Serengeti National Park, Tanzania 
The Oberoi Udaivilas, Udaipur, India 
andBeyond Bateleur Camp, Masai Mara National Reserve, Kenya 
Palazzo Avino, Ravello, Italy   
Anantara Golden Triangle Elephant Camp & Resort, Chiang Rai, Thailand 
The Bristol Hotel, Bristol, Virginia 
The Oberoi Amarvilas, Agra, India  
Fogo Island Inn, Newfoundland, Canada (=)
La Réserve Paris Hôtel & Spa (=)
North Block Hotel, Yountville, California (=)
Rosewood Castiglion del Bosco, Montalcino, Italy (=)
Tierra Atacama Hotel & Spa, San Pedro de Atacama, Chile (=)
Viceroy Riviera Maya, Playa del Carmen, Mexico (=) 
Curtain Bluff, Antigua  
Matetsi Victoria Falls, Matetsi Private Game Reserve, Zimbabwe  
Montage Kapalua Bay, Maui, Hawaii  
Four Seasons Resort Bali at Sayan, Indonesia  
andBeyond Kirkman's Kamp, Sabi Sand Game Reserve, South Africa  
Deer Path Inn, Lake Forest, Illinois (=) 
The Lanesborough, London (=) 
andBeyond Phinda Forest Lodge, Phinda Private Game Reserve, South Africa  
Sabi Sabi Private Game Reserve Lodges, South Africa 
Jade Mountain, St. Lucia 
Six Senses Samui, Koh Samui, Thailand  
Rancho Valencia Resort & Spa, San Diego  
Hotel Wailea, Maui, Hawaii  
The Oberoi Rajvilas, Jaipur, India  
Meadowood Napa Valley, St. Helena, California  
Tensing Pen, Negril, Jamaica 
InterContinental Danang Sun Peninsula Resort, Danang, Vietnam  
Katikies Hotel, Santorini, Greece  
Triple Creek Ranch, Darby, Montana  
Hacienda AltaGracia, Auberge Resorts Collection, Pérez Zeledón, Costa Rica  
Hotel Bristol, a Luxury Collection Hotel, Warsaw (=) 
The St. Regis Bora Bora Resort, French Polynesia (=) 
Palacio del Inka, a Luxury Collection Hotel, Cuzco, Peru  
Post Ranch Inn, Big Sur, California  
Nayara Gardens, Arenal Volcano National Park, Costa Rica    
Ngorongoro Serena Safari Lodge, Ngorongoro Conservation Area, Tanzania  
Jumeirah at Etihad Towers, Abu Dhabi, United Arab Emirates 
Park Hyatt Saigon, Ho Chi Minh City, Vietnam  
Le Meurice, Paris  
Lebua at State Tower, Bangkok  
Belmond La Résidence Phou Vao, Luang Prabang, Laos  
Casa Chameleon at Las Catalinas, Guanacaste, Costa Rica  
The Milestone Hotel, London  
Round Hill Hotel and Villas, Montego Bay, Jamaica 
Montage Los Cabos, Cabo San Lucas, Mexico  
The Temple House, Chengdu, China  
Vidanta Nuevo Vallarta, Mexico   
The Lowell, New York City (=) 
The Spectator Hotel, Charleston, South Carolina (=)  
Borgo Egnazia, Savelletri di Fasano, Italy

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category