1 GBP = 94.40 INR                       

BREAKING NEWS

ഇക്കുറി നാട്ടിലേക്ക് പോകുമ്പോള്‍ കൗമാരക്കാരായ മക്കള്‍ മൂഡൗട്ട് ആണെങ്കില്‍ ഹീത്രൂ വിമാന ത്താവളത്തില്‍ ചോദ്യം ചെയ്‌തേക്കും; നിര്‍ബന്ധിത വിവാഹത്തിനായി മക്കളെ നാട്ടിലേക്ക് കൊണ്ടുപോകുന്നു വെന്ന് സംശയിച്ച് വിമാനങ്ങളെ നിരീക്ഷിച്ച് ബോര്‍ഡര്‍ പോലീസ്

Britishmalayali
kz´wteJI³

ക്കുറി നാട്ടിലേക്ക് കുടുംബ സമേതം അവധിക്ക് പോകുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കൗമാരക്കാരായ പെണ്‍മക്കള്‍ ഏതെങ്കിലും കാര്യത്തില്‍ വിഷമത്തിലാണെങ്കില്‍ പൊലീസ് നിങ്ങളെ ചോദ്യം ചെയ്തുവെന്നു വാരം. മക്കളെ നിര്‍ബന്ധിച്ചു കെട്ടിക്കാന്‍ നാട്ടില്‍ കൊണ്ടു പോവുകയാണോ എന്നു നിരീക്ഷിക്കാന്‍ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള വിമാനങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ ബോര്‍ഡര്‍ പൊലീസ് ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. അനേകം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബ്രിട്ടനില്‍ ഈയാഴ്ച വേനലവധി ആരംഭിക്കാനിരിക്കെയാണ് പ്രത്യേക പരിശോധനാ സംവിധാനം വിമാനത്താവളത്തില്‍ ആരംഭിച്ചത്. പോലീസ്, ഇമിഗ്രേഷന്‍ ഏജന്റുമാര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരെ നിരീക്ഷിക്കാനായി വിമാനത്താവളത്തിലുള്ളത്. കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍നിന്നെത്തിയ മലയാളികുടുംബത്തെ സംഘം നിരീക്ഷിക്കുകയും തടഞ്ഞുനിര്‍ത്തി ചോദ്യം ചോദിക്കുകയും ചെയ്തിരുന്നു.

സംഘത്തിലെ യുവതിയുടെ കൈയില്‍ മുറിവുണ്ടായിരുന്നതും 13 വയസ്സുള്ള പെണ്‍കുട്ടി കടുത്ത സങ്കടത്തിലായിരുന്നതുമാണ് സംശയം ജനിപ്പിച്ചത്. ഇതേത്തുടര്‍ന്ന് കുടുംബത്തിലെ ഓരോരുത്തരുമായി നിരീക്ഷണസംഘം സംസാരിച്ചു. അടുത്ത ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് കുടുംബം ബെംഗളൂരുവില്‍നിന്നെത്തിയതെന്ന് വ്യക്തമായി. യുവതിയുടെ കൈയിലെ മുറിപ്പാട് വാഹനാപകടത്തിലുണ്ടായതാണെന്നും വ്യക്തമായതോടെ, അവരെ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു.

എന്നാല്‍, യുവതിയുമായി സംസാരിച്ച സംഘത്തിന് ശവസംസ്‌കാരച്ചടങ്ങ് മാത്രമല്ല യാത്രയുടെ ലക്ഷ്യമെന്ന് വ്യക്തമായി. യുവതിയുടെ വരനെ കേരളത്തില്‍ കണ്ടുവെച്ചുവെന്നും അയാള്‍കൂടി ബ്രിട്ടനിലെത്തിയശേഷം വിവാഹം നടത്താനാണ് ലക്ഷ്യമെന്നും യുവതി പറഞ്ഞു. യുവതിയോട് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ച നിരീക്ഷണ സംഘം നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കല്‍ നിയമവിരുദ്ധമാണെന്ന കാര്യവും ബോധ്യപ്പെടുത്തിയതായി ഡിറ്റക്ടീവ് സാര്‍ജന്റ് കെയ്റ്റ് ബ്രിഡ്ജര്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍നിന്നും വരുന്ന യാത്രക്കാരെയാണ് പ്രധാനമായും സംഘം നിരീക്ഷിക്കുന്നത്. ബെംഗളൂരുവില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 250 യാത്രക്കാരില്‍ 72 പേരെ ചോദ്യം ചെയ്തതായി കെയ്റ്റ് ബ്രിഡ്ജര്‍ പറഞ്ഞു. മെട്രൊപ്പൊലിറ്റന്‍ പോലീസിന്റെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. നനിര്‍ബന്ധിച്ചുള്ള വിവാഹം ബ്രിട്ടനില്‍ 2014-ലാണ് നിയമംമൂലം നിരോധിച്ചത്. പരമാവധി ഏഴുവര്‍ഷംവരെ തടവുശിക്ഷ കിട്ടുന്ന കുറ്റമാണത്.

എന്നാല്‍, നിര്‍ബന്ധിത വിവാഹത്തിന്റെ എണ്ണം കൂടുകയാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍. 2018-ല്‍ 1764 നിര്‍ബന്ധിത വിവാഹങ്ങളാണ് ബ്രിട്ടനില്‍ നടന്നത്. മുന്‍വര്‍ഷത്തെക്കാള്‍ 47 എണ്ണം കൂടുതല്‍. എന്നാല്‍, ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ മാത്രമാണെന്നും യഥാര്‍ഥത്തില്‍ നടക്കുന്നത് ഇതിലുമെത്രയോ അധികമാണെന്നും കരുതുന്നു. കൂടുതല്‍ നിര്‍ബന്ധിത വിവാഹവും നടക്കുന്നത് ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലാണെന്നാണ് കണ്ടെത്തല്‍.

അതുകൊണ്ടാണ് ഇന്ത്യയില്‍നിന്നും പാകിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും വരുന്ന വിമാനങ്ങളെ കൂടുതലായും നിരീക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍, ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മാത്രം പ്രശ്‌നമല്ലെന്ന് ദൗത്യസംഘത്തിലംഘമായ ഡിറ്റക്ടീവ് സര്‍ജന്റ് ട്രൂഡി ഗ്ിറ്റിന്‍സ് പറഞ്ഞു. എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇത് നടക്കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും സ്വവര്‍ഗാനുരാഗികളും ഇഷ്ടത്തിന് വിരുദ്ധമായി വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടാറുണ്ടെന്നും അവര്‍ പറഞ്ഞു.

കുടുംബാംഗങ്ങളെ കുറ്റവാളികളാക്കുകയോ അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയോ അല്ല ദൗത്യസംഘത്തിന്റെ ഉദ്ദേഷ്യമെന്ന് ഗിറ്റിന്‍സ് പറഞ്ഞു. നിര്‍ബന്ധിത വിവാഹങ്ങള്‍ പരമാവധി തടയുകയാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് ആളുകളെ കണ്ടെത്തി ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബ്രിട്ടനിലേക്ക് സന്ദര്‍ശക വിസയിലെത്തുന്നവരെ വരെ ദൗത്യസംഘം ചോദ്യം ചെയ്യലിന് വിധേയരാക്കാറുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category