1 GBP = 94.40 INR                       

BREAKING NEWS

നഴ്സുമാരെ കിട്ടാനില്ല; വീട്ടില്‍ ഇരുന്ന് ഓണ്‍ലൈനായി നഴ്സിംഗ് പഠിപ്പിക്കാനും ആലോചന; കുറഞ്ഞ ഫീസില്‍ എല്ലാവര്‍ക്കും നഴ്സാകാന്‍ പറ്റുന്ന കാലം വരുമോ?

Britishmalayali
kz´wteJI³

ദിവസം ചെല്ലുന്തോറും നഴ്സുമാരുടെ അപര്യാപ്തയേറി വരുന്നതിന് പുതിയ പരിഹാരമായി ഇംഗ്ലണ്ടില്‍ ഓണ്‍ലൈനിലൂടെ നഴ്സിംഗ് ഡിഗ്രിയെടുക്കുന്നതിനുളള സംവിധാനം നടപ്പിലാക്കുന്നതിനുള്ള ആലോചന തിരുതകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളനുസരിച്ചായിരിക്കും ഈ ഓട്ടം സീസണോടെ പുതിയ കോഴ്സ് നടപ്പിലാക്കുന്നത്. നഴ്സമാരുടെ ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്തുന്നതിനുള്ള ഇന്റെറിം എന്‍എച്ച്എസ് പീപ്പിള്‍ പ്ലാനിന്റെ ഭാഗമായിട്ടാണ് പുതിയ ഓണ്‍ലൈന്‍ നഴ്സിംഗ് ഡിഗ്രിയും നടപ്പിലാക്കുന്നത് പരിഗണിച്ച് വരുന്നത്. 

ഇത്രയും ഒഴിവുകള്‍ നികത്തുന്നതിനായി റിക്രൂട്ടിംഗ്, നഴ്സുമാരെ നിലനിര്‍ത്തല്‍, കൂടുതല്‍ നഴ്സുമാരെയും ബന്ധപ്പെട്ട ഹെല്‍ത്ത് കെയര്‍ പ്രഫഷനലുകളെയും  പരിശീലിപ്പിച്ചെടുക്കല്‍ തുടങ്ങിയവയ്ക്ക് അധിക വഴികള്‍ തേടുകയും ഈ പ്ലാനിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ നഴ്സിംഗ് ഡിഗ്രിയെന്ന പുതിയ പരിശീലന വഴിയും പ്രാബല്യത്തില്‍ വരുത്തുന്നത്. പുതിയ കോഴ്സ് നിലവില്‍ വന്നാല്‍ അര്‍ഹരായവര്‍ക്കെല്ലാം വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിച്ച്  നഴ്സിംഗ് പഠിക്കാന്‍ അവസരം ലഭിക്കും. ഇതോടെ കുറഞ്ഞ ഫീസില്‍ എല്ലാവര്‍ക്കും നഴ്സാകാന്‍ പറ്റുന്ന കാലം വരുമോ? എന്ന ചോദ്യം ശക്തമാകുന്നുണ്ട്.

പദ്ധതിയിട്ടിരിക്കുന്ന പുതിയ ഓണ്‍ലൈന്‍ നഴ്സിംഗ് ഡിഗ്രിയിലൂടെ താരതമ്യേന കുറഞ്ഞ ചെലവില്‍ നഴ്സിംഗ് പഠിക്കാന്‍ സാധിക്കുമെന്നാണ് എന്‍എച്ച്എസ് ലോംഗ് ടേം പ്ലാന്‍ വിശദീകരിക്കുന്നത്. അതായത് ഇത് പ്രകാരം നിലവില്‍ നഴ്സിംഗിനായി യൂണിവേഴ്സിറ്റികള്‍ ഒരു വര്‍ഷത്തേക്ക് 9250 പൗണ്ട് ഫീസ് വാങ്ങുന്നുവെങ്കില്‍ ഓണ്‍ലൈന്‍ നഴ്സിംഗ് ഡിഗ്രിക്ക് വളരെ കുറഞ്ഞ പണം മാത്രമേ ചെലവഴിക്കേണ്ടി വരുകയുള്ളുവെന്നും ഈ പ്ലാന്‍ വെളിപ്പെടുത്തുന്നു.എന്നാല്‍ ഓണ്‍ലൈനിലൂടെ നഴ്സിംഗ് ഡിഗ്രിയുടെ എത്രമാത്രം ഭാഗങ്ങളായിരിക്കും പ്രദാനം ചെയ്യുകയെന്നത് ഈ ഘട്ടത്തില്‍ വ്യക്തമായിട്ടില്ല.

നഴ്സിഗ് പ്രഫഷനിലെത്തുന്നതിനായി സമീപവര്‍ഷങ്ങളിലായി പരമ്പരാഗത വഴികളില്‍ നിന്നും വ്യത്യസ്തമായി നഴ്സ് ഡിഗ്രി അപ്രെന്റിസ്ഷിപ്പ്, നഴ്സിംഗ് അസോസിയേറ്റ് റൂട്ട് എന്നിവയെ പോലുളള നിരവധി പുതിയ വഴികള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും പുതിയ ഓണ്‍ലൈന്‍ നഴ്സിംഗ് ഡിഗ്രിയും അതിന്റെ ഭാഗമാണെന്നും  എന്‍എച്ച്എസ് ലോംഗ് ടേം പ്ലാന്‍ വിശദീകരിക്കുന്നു. പുതിയ ഓണ്‍ലൈന്‍ ഡിഗ്രിയിലൂടെ തിയറിറ്റിക്കല്‍ കമ്പോണന്റിന്റെ ഒരു ഭാഗം ഓണ്‍ലൈനിലൂടെ പ്രദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ കോഴ്സ് നടപ്പിലാക്കുന്നതിനായി ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഓഫ് ഇംഗ്ലണ്ടിന്റെ താല്‍പര്യം തിരക്കിയിട്ടുണ്ടെന്നും തുടര്‍ന്ന് എന്‍എംസി ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഓട്ടം സീസണോടെ നടപ്പിലാക്കുമെന്നും എന്‍എച്ച്എസ് ലോംഗ് ടേം പ്ലാന്‍ വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category