1 GBP = 92.20 INR                       

BREAKING NEWS

അമ്പമ്പോ.. ഇതെന്തൊരു മാറ്റം...! 10 ദിവസം കൊണ്ട് 10 കിലോ കുറച്ച് കലാഭവന്‍ ദിലീപ്; നാട്ടില്‍ നിന്നും ഫണ്ട് ശേഖരിക്കുവാന്‍ ആവാസ് പ്രയോജനപ്പെടുത്താം

Britishmalayali
kz´wteJI³

സെപ്റ്റംബര്‍ 28ന് സാലിസ്ബറിയില്‍ നടക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. വ്യായാമവും ആത്മവിശ്വാസവും ധൈര്യവും വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളടക്കം എല്ലാവരും ഒരുങ്ങി തുടങ്ങി. ഇതിനിടെ, ആകാശച്ചാട്ടത്തില്‍ പങ്കെടുക്കുവാന്‍ നാട്ടില്‍ നിന്നും എത്തുന്ന കലാഭവന്‍ ദിലീപിന് സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ അത്ഭുതമായി മാറുന്നത്. കീറ്റോ ഡയറ്റ് എന്ന ഭക്ഷണ ക്രമീകരണം പാലിച്ച് പത്തു ദിവസം കൊണ്ട് പത്തു കിലോയാണ് കലാഭവന്‍ ദിലീപ് കുറച്ചത്. ഭാരം കുറച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ദിലീപ് പങ്കുവച്ചതോടെയാണ് നിരവധി പേര്‍ ഇതിനെ കുറിച്ച് അറിഞ്ഞത്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ ഇന്നുണ്ട്. അതിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജെനിക് ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കും. പെട്ടെന്ന് ഈ ഡയറ്റ് സ്വീകരിക്കാതെ മിതമായ രീതിയില്‍ മറ്റുള്ളവര്‍ക്കും അവലംബിക്കാവുന്ന രീതി കൂടിയാണിത്. 
അതേസമയം, ആകാശച്ചാട്ടത്തിന് ഇനി പത്താഴ്ച മാത്രം ബാക്കിനില്‍ക്കെ ഫണ്ട് ശേഖരണം മുന്നോട്ടു തന്നെ കുതിക്കുകയാണ്. കലാഭവന്‍ ദിലീപ് നാട്ടിലായതിനാല്‍ നാട്ടിലുള്ള സുഹൃത്തുക്കളില്‍ നിന്നുമാണ് ഫണ്ട് ശേഖരണം നടത്തുന്നത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഫണ്ട് നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് അസോസിയേഷന്‍ ഫോര്‍ വെല്‍ഫെയര്‍ ആക്ഷന്‍ ആന്റ് സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എന്ന ആവാസ് അക്കൗണ്ട് പ്രയോജനപ്പെടുത്താം. ചുവടെ നല്‍കിയിരിക്കുന്ന ആവാസിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഫണ്ട് നല്‍കേണ്ടത്.
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM
 
ഈ അക്കൗണ്ടിലേക്ക് ലഭിക്കുന്ന തുക ഒരു നയാപൈസ പോലും മാറ്റാതെ മുഴുവന്‍ കലാഭവന്‍ ദിലീപിന്റെ പേരില്‍ സ്‌കൈ ഡൈവിംഗിലേക്കു തന്നെ നല്‍കുന്നതാണ്. ഓരോ ദിവസവും ലഭിക്കുന്ന തുകയുടെ വിശദമായ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് വാര്‍ത്തയ്‌ക്കൊപ്പം തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. പങ്കെടുക്കുന്ന 37 പേര്‍ അവര്‍ ക്രിയേറ്റ് ചെയ്തിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് നിലവില്‍ ഫണ്ട് ശേഖരണം നടത്തുന്നത്. 10.468.19 പൗണ്ടാണ് ഇന്നലെ വരെ സമാഹരിച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരെ തുടരെ യുകെയിലെത്തി മലയാളികളുടെ ആഘോഷ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുകയും സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്യുന്ന വ്യക്തിയാണ് കലാഭവന്‍ ദിലീപ്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ വെറും എട്ടു മിനിറ്റു കൊണ്ട് 128 താരങ്ങളുടെ ശബ്ദം അനുകരിച്ച് കലാസ്‌നേഹികളുടെ ആദരവ് ഏറ്റുവാങ്ങിയ കലാഭവന്‍ ദിലീപ് മനോരമയുടെ റിയാലിറ്റി ഷോ ആയ മിമിക്രി മഹാമേളയില്‍ ആദ്യ ഷെഡ്യൂളില്‍ തന്നെ ഫൈനല്‍ വിന്നറായി അഞ്ചു ലക്ഷം രൂപയും ട്രോഫിയും കരസ്ഥമാക്കിയിട്ടുണ്ട്.
നാട്ടില്‍ ഏതു സാമുദായിക സംഘടനകളുടെയും ചാരിറ്റി സംഘടനകളുടെയും അനാഥാലയങ്ങളുടെയും പാലിയേറ്റീവ് സെന്ററുകളുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായും ആവുന്ന രീതിയില്‍ സാമ്പത്തികമായി സഹകരിക്കുന്ന വ്യക്തിയാണ് കലാഭവന്‍ ദിലീപ്. കഴിഞ്ഞ പ്രളയ കാലത്തു രക്ഷാ പ്രവര്‍ത്തനങ്ങളിലും ക്ലീനിങ് പ്രവര്‍ത്തനങ്ങളിലും അഹോരാത്രം പ്രവര്‍ത്തിക്കുന്നതിനും നേതൃത്വം കൊടുത്ത കലാകാരന്‍ കൂടി ആണ് ദിലീപ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category