1 GBP = 97.40 INR                       

BREAKING NEWS

ആന്തൂര്‍.. നെടുങ്കണ്ടം... യൂണിവേഴ്സിറ്റി... സിബിഐ പേടിയില്‍ പിണറായി സര്‍ക്കാര്‍; മധ്യപ്രദേശിലെ വ്യാപം അഴിമതിക്കു സമാനമായ ക്രമക്കേടുകളാണു പിഎസ്സിയില്‍ നടക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ്; ക്യാമ്പസുകളില്‍ നടക്കുന്നത് എസ് എഫ് ഐയുടെ തേര്‍വാഴ്ചയെന്നും പ്രതിപക്ഷം; ഇടതു മുന്നണി യോഗത്തില്‍ പോലും വിദ്യാര്‍ത്ഥി രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍ സമ്മതിക്കാതെ പിണറായി; അഖിലിനേറ്റ കുത്ത് പ്രതിസന്ധിയിലാക്കുന്നത് പിണറായി സര്‍ക്കാരിനെ തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി കോളജിലെ അക്രമ സംഭവങ്ങള്‍, പിഎസ്സിയിലെ ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെടുമ്പോള്‍ വെട്ടിലാകുന്നത് സര്‍ക്കാരാണ്. ആന്തൂരിലെ സാജന്‍ പാറയിലിന്റെ വിഷയത്തിലും സിബിഐ അന്വേഷണ ആവശ്യം സജീവമായി നില്‍ക്കുന്നുണ്ട്. നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയും സര്‍ക്കാരിന് തലവേദനായണ്. ഇതില്‍ പി എസ് സി വിഷയമുള്ളതിനാല്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന സംശയം പിണറായി സര്‍ക്കാരിനുണ്ട്.

മധ്യപ്രദേശിലെ വ്യാപം അഴിമതിക്കു സമാനമായ ക്രമക്കേടുകളാണു പിഎസ്സിയില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കു പൊലീസിനെയും പൊലീസിനു മുഖ്യമന്ത്രിയെയും വിശ്വാസമില്ല. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം യുഡിഎഫ് യോഗം ചേര്‍ന്ന് തുടര്‍പ്രക്ഷോഭങ്ങള്‍ക്കു രൂപം നല്‍കുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും എസ്എഫ്ഐയുടെ തേര്‍വാഴ്ചയാണു ക്യാംപസുകളില്‍ നടക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കലാലയങ്ങളില്‍ കൊലയാളികളെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നു ജോസ് കെ. മാണി ആരോപിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സര്‍വ നന്മകളും നഷ്ടപ്പെട്ട സര്‍ക്കാരാണു നിലവിലുള്ളതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ക്യാംപസുകളില്‍ സിപിഎം സഹായത്തോടെയുള്ള എസ്എഫ്‌ഐ അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കുക, പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു യുഡിഎഫ് പ്രതിഷേധത്തിലാണ്. ഉച്ചയ്ക്കു രണ്ടിനു പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കളുടെ പ്രത്യേക യോഗവും ചേരും.

ആഭ്യന്തര മന്ത്രിയെന്ന നിലയിലെ കഴിവുകേടു ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. ശബരിമലയില്‍ പൊലീസുകാര്‍ ആര്‍എസ്എസിനു വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിലൂടെ സ്വന്തം കഴിവില്ലായ്മ മുഖ്യമന്ത്രി തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഇത്രയേറെ ലോക്കപ്പ് മര്‍ദനങ്ങളും കസ്റ്റഡി കൊലപാതകങ്ങളും പൊലീസ് നടത്തിയ മറ്റൊരു കാലം കേരള ചരിത്രത്തിലില്ല. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതും പാര്‍ട്ടി നേതാക്കളുടെ ഏറാന്മൂളികളായി മാറ്റിയതുമാണു സേനയുടെ അച്ചടക്കം നഷ്ടപ്പെടാന്‍ കാരണം. യൂണിവേഴ്സിറ്റി കോളജ് അക്രമം, പിഎസ്സി പരീക്ഷാ ക്രമക്കേട് എന്നിവയെപ്പറ്റി സിബിഐ അന്വേഷണം വേണം. പരീക്ഷാ തട്ടിപ്പിന്റെ വെളിച്ചത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആ സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ല. പിഎസ്സി ചെയര്‍മാനും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

കേരള സര്‍വകലാശാലയിലും കേരള പബ്ലിക് സര്‍വീസ് കമ്മിഷനിലും നടക്കുന്ന ക്രമക്കേടുകള്‍ സിബിഐ അന്വേഷണിക്കണം. മധ്യപ്രദേശിലെ വ്യാപം അഴിമതിയേക്കാള്‍ ഗുരുതരമായ ക്രമക്കേടുകളാണ് കേരള സര്‍വകലാശാലയിലും പിഎസ്സിയിലും നടക്കുന്നത്. സമീപകാലത്ത് പിഎസ്സി വഴി റിക്രൂട്ട് ചെയ്ത സബ് ഇന്‍സ്പെക്ടര്‍മാരില്‍ ചിലര്‍ സമാന രീതിയില്‍ ജോലിയില്‍ കയറിയിട്ടുണ്ടെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുല്ലപ്പള്ളിയും ആരോപിക്കുന്നു. എന്നാല്‍ ഇതിനെ രാഷ്ട്രീയമായാണ് ഇടതു പക്ഷം കാണുന്നത്. യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാടു കൈക്കൊണ്ടിട്ടുണ്ട്. തിരുത്താന്‍ എസ്എഫ്ഐ തയാറായി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പലതും അസത്യങ്ങളോ അര്‍ധസത്യങ്ങളോ ആണെന്ന് ഇടത് കണ്‍വീനര്‍ വിജയരാഘവനും പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജ് സംഭവം എല്‍.ഡി.എഫ്. യോഗം ചര്‍ച്ചചെയ്തില്ല. അന്വേഷണം പൂര്‍ത്തിയായിട്ടു മതി ചര്‍ച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗതത്തില്‍ നിലപാടെടുത്തു. ഇതിലുള്ള അതൃപ്തി പരസ്യമാക്കാനാകാതെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു പറഞ്ഞ് ഘടകക്ഷികള്‍. ഇന്നലെ മുന്നണിയോഗത്തില്‍ പ്രധാന ചര്‍ച്ചയായത് കേന്ദ്രബജറ്റ്.

കേരളത്തിന്റെ വികസനത്തെ പിറകോട്ടടിക്കുന്ന ബജറ്റാണിതെന്നു യോഗം വിലയിരുത്തി. പെട്രോളിയം വിലവര്‍ധന ഏറ്റവും ബാധിക്കുന്നത് കേരളത്തെയാണ്. കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്കുള്ള പരിഗണന കുറഞ്ഞു. തൊഴിലുറപ്പ്, ഐ.സി.ഡിഎസ് പദ്ധതികള്‍ക്കുള്ള നീക്കിയിരിപ്പും കുറഞ്ഞു. കേന്ദ്ര നികുതിവരവിന് ആനുപാതികമായ വിഹിതം സംസ്ഥാനങ്ങള്‍ക്കു നീക്കിവയ്ക്കുന്നില്ലെന്നും യോഗം വിലയിരുത്തി. ഇതിനെതിരേ ഓഗസ്റ്റ് ആറിന് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും ബഹുജനമാര്‍ച്ച് നടത്താനും തീരുമാനമായി.

നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസില്‍ ഇടതുമുന്നണിയുടെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ ശരിയായ നിലപാടു സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. തിരുത്താന്‍ എസ്.എഫ്‌ഐയും തയാറായിട്ടുണ്ട്. വാര്‍ത്തകള്‍ പലതും ശരിയല്ല. സത്യമായ കാര്യങ്ങളിലേ സര്‍ക്കാരിനു നടപടിയെടുക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category