1 GBP = 97.40 INR                       

BREAKING NEWS

നിര്‍ബന്ധിത വിരമിക്കലിന് വഴിയൊരുക്കാന്‍ ഉപയോഗിക്കുന്നത് സ്വാമിയുടെ മനോനിലയില്‍ സംശയം പ്രകടിപ്പിക്കുന്ന ഗുരുതര പരാമര്‍ശം; പാറ്റൂര്‍ കേസില്‍ പ്രതിസ്ഥാനത്താക്കിയ ഭരത് ഭൂഷണിന്റെ വൈരാഗ്യം പരിഗണിക്കാതെയുള്ള ഗൂഢാലോചന; സേവന മികവില്ലെന്ന കണ്ടെത്തലുമായി ഒന്നാം റാങ്കുകാരനെ ഐഎഎസിന് പുറത്താക്കാനുറച്ച് കരുനീക്കം; മോദി കൈവിട്ട ഉദ്യോഗസ്ഥന് പിണറായിയും രക്ഷകനാകില്ല; അഴിമതിക്കെതിരെ ശബ്ദിച്ച രാജുനാരായണ സ്വാമിയ്ക്കെതിരെ നടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തനീക്കം

Britishmalayali
kz´wteJI³

കൊച്ചി: രാജുനാരായണ സ്വാമിക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം അംഗീകരിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലിന് അംഗീകരാം നല്‍കിയാല്‍ ഉടന്‍ തീരുമാനം വരും. കേന്ദ്ര സര്‍ക്കാരും രാജു നാരായണ സ്വാമിക്ക് എതിരാണ്. ഇതാണ് വിനയാകുന്നത്. സേവന മികവില്ലെന്ന കണ്ടെത്തലോടെയാണ് രാജു നാരായണ സ്വാമിയെ പുറത്താക്കാന്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്. ഇദ്ദേഹത്തിന്റെ 27 വര്‍ഷത്തെ സേവനകാലത്തെ വാര്‍ഷിക പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ സമിതി പരിഗണിച്ചതായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സേവന പുനഃപരിശോധനാ സമിതി യോഗ മിനുട്ട്‌സിലുള്ളത്. ചീഫ് സെക്രട്ടറി ടോം ജോസിനു പുറമേ കര്‍ണാടക അഡീ. ചീഫ് സെക്രട്ടറി ബി.എച്ച്. അനില്‍കുമാര്‍, ടി.കെ. ജോസ്, കമല വര്‍ധനറാവു, രാജന്‍ ഖോബ്രഗഡെ എന്നിവരടങ്ങിയ സമിതിയാണ് പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തിയത്. അതിനിടെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അഴിമതിക്കാരുടെ സംഘമെന്നാണ് രാജുനാരായണ സ്വാമി പറയുന്നത്.

രാജു നാരായണസ്വാമിയെ കൂടാതെ ഉഷ ടൈറ്റസ്, കെ.ആര്‍. ജ്യോതിലാല്‍, രത്തന്‍ ഖേല്‍ക്കര്‍, പി. വേണുഗോപാല്‍, ബിജു പ്രഭാകര്‍, വി. രതീശന്‍, എന്‍. പത്മകുമാര്‍ എന്നീ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രകടനവും യോഗം വിലയിരുത്തി. ഇതില്‍ രാജുനാരായണ സ്വാമിക്കെതിരേ മാത്രമാണു നടപടി ശുപാര്‍ശ ചെയ്തത്. ഇതുവരെയുള്ള സര്‍വീസില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന അവലോകനത്തില്‍ മാത്രമാണ് സ്വാമിക്ക് വിശിഷ്ടസേവനത്തിന് മാര്‍ക്ക് ലഭിച്ചതെന്നാണ് സമിതിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ജൂലായ് വരെ ഇദ്ദേഹം 755 ദിവസം അവധിയെടുത്തതായും മിനുട്ട്‌സിലുണ്ട്. 2013-14 വര്‍ഷത്തെ സ്വാമിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ അന്നത്തെ ചീഫ് സെക്രട്ടറിയുടെ കുറിപ്പ് മിനുട്ട്‌സില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. സ്വാമിയുടെ മനോനിലയില്‍ തന്നെ സംശയം പ്രകടിപ്പിക്കുന്ന ഗുരുതര പരാമര്‍ശമാണ് ഇതിലുള്ളത്. ഭരത് ഭൂഷണാണ് ഈ റിപ്പോര്‍ട്ട് എഴുതിയതെന്നാണ് സൂചന.

നാളികേര വികസന ബോര്‍ഡ് (സിഡിബി) അധ്യക്ഷനായിരിക്കെ രാജു നാരായണസ്വാമി ക്രമക്കേട് നടത്തിയെന്നു കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിട്ടുണ്ട്. ജോലിയിലെ ഉത്തരവാദിത്തമില്ലായ്മയും ക്രമക്കേടും കാരണമാണ് നാരായണസ്വാമിയെ പദവിയില്‍ നിന്നു മാറ്റുകയും മാതൃ കേഡറിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. ലോക്സഭയില്‍ ആന്റോ ആന്റണി എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. രാജു നാരായണ സ്വാമിയുടെ പേരെടുത്ത് പറയാതെ മുന്‍ ചെയര്‍മാന്‍ എന്ന് മാത്രമാണ് മന്ത്രി മറുപടിയില്‍ സൂചിപ്പിച്ചത്. കാലവധി പൂര്‍ത്തിയാകും മുന്‍പാണ് നാളികേര വികസന ബോര്‍ഡില്‍നിന്ന് രാജുനാരായണ സ്വാമിയെ ഒഴിവാക്കിയത്. ഇതിനിടെ പത്തുവര്‍ഷം സര്‍വീസ് കാലാവധി ബാക്കിയിരിക്കെ രാജുനാരായണ സ്വാമിയെ നിര്‍ബന്ധിത പിരിച്ചുവിടലിനും ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ വിവാദമായതോടെ അദ്ദേഹത്തിനെതിരായ ഫയല്‍ മുഖ്യമന്ത്രി കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് മടക്കുകയായിരുന്നു. ഈ ഫയല്‍ ഉടന്‍ മുഖ്യമന്ത്രിക്ക് തിരിച്ചു നല്‍കും. ഇതോടെ തീരുമാനവും വരും.

ടോം ജോസിനും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കുമെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി രംഗത്ത് വന്നിരുന്നു. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരിലാണ് തന്നെ നാളികേര ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് സദാനന്ദ ഗൗഡയാണെന്നും രാജുനാരായണ സ്വാമി ആരോപിച്ചിരുന്നു. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ തന്നെ പുറത്താക്കുകയും അതിനു ശേഷം തന്റെ കാലഘട്ടത്തില്‍ അഴിമതി നടന്നുവെന്ന് പറയുകയും ചെയ്യുന്നത് കഷ്ടമാണ്.നാളികേര ബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍ന്മാരുടെ കാലഘട്ടത്തില്‍ നടന്ന ചില ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും താന്‍ ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല.നിയമസംവിധാനത്തില്‍ തനിക്ക് പരിപൂര്‍മായ വിശ്വാസമുണ്ടെന്നും രാജു നാരായണ സ്വാമി വിശദീകരിച്ചിട്ടുണ്ട്. പലരും രാജു നാരായണ സ്വാമിക്കെതിരെ കേരളത്തില്‍ കരുനീക്കം നടത്തിയിട്ടുണ്ട്. അന്നൊന്നും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നില്ല. എന്നാല്‍ ബിജെപിയെ പിണക്കിയതോടെ സ്വാമി ഒറ്റപ്പെട്ടു. ഈ സാഹചര്യം മനസ്സിലാക്കിയാണ് സര്‍വ്വീസില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനുള്ള നീക്കം.

അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍, അഴിമതിക്കാരുടെ ഒരു സംഘമാണ് തന്നെ സര്‍വീസില്‍നിന്നു പുറത്താക്കാന്‍ നീക്കം നടത്തുന്നതെന്ന് രാജുനാരായണ സ്വാമി പറഞ്ഞു. അവധിയെടുത്തത് സര്‍ക്കാര്‍ അനുമതിയോടെയാണ്. അഞ്ചും ഏഴും വര്‍ഷം അവധിയെടുത്തവര്‍ സര്‍വീസില്‍ തുടരുന്നുണ്ട്. കൃഷിവകുപ്പില്‍ തന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അവിടെനിന്ന് ഒന്നും ചെയ്യാനില്ലാത്ത ഔദ്യോഗിക ഭാഷാവകുപ്പിലേക്ക് മാറ്റിയതില്‍ മനംനൊന്താണ് അവധിയെടുത്തതെന്ന് രാജു നാരായണ സ്വാമി പറയുന്നു. 2013-14ലെ റിപ്പോര്‍ട്ടിലൊഴികെ തന്റെ എല്ലാ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലും പ്രകടനം 'ഔട്ട്സ്റ്റാന്‍ഡിങ്' എന്നോ 'വെരി ഗുഡ്' എന്നോ ആണുള്ളത്. അന്നത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയ ആളിന്റെ അഴിമതിക്കേസ് പുറത്തുകൊണ്ടുവന്നിരുന്നു. അതിന്റെ പകപോക്കുകയായിരുന്നു അദ്ദേഹം. 2016-ലാണ് ഒടുവില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. പ്രകടനം മോശമായിരുന്നെങ്കില്‍ സ്ഥാനക്കയറ്റം കിട്ടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. നോട്ടീസ് നല്‍കിയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കും.

പണ്ടൊരു കോട്ടയം കളക്ടര്‍ക്ക് ഒരു പരാതി ലഭിക്കുന്നു. വീട്ടിലേക്ക് പോകാന്‍ അയല്‍പക്കക്കാരന്‍ വഴിതടയുന്നു എന്നായിരുന്നു പരാതി. അന്വേഷിച്ചപ്പോള്‍ വഴിതടയുന്നയാള്‍ കളക്ടറുടെ അമ്മായിയപ്പന്‍ തന്നെ. മരുമകന്റെ മര്യാദയുടെ ഭാഷ അമ്മായിയപ്പന് മനസ്സിലാകാതെ പോയപ്പോള്‍ കളക്ടറുടെ അധികാരം ഉപയോഗിച്ച് മതിലുപൊളിച്ച് ആവലാതിക്കാരന് നീതി നടത്തിക്കൊടുത്തൊരു കളക്ടര്‍. പത്താംക്ളാസ് മുതല്‍ പഠിച്ച കോഴ്സുകള്‍ക്കും ഐഎഎസിനുമെല്ലാം ഒന്നാം റാങ്ക് നേടിയ രാജു നാരായണസ്വാമി എന്ന ഈ മിടുക്കനെയാണ് സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ഒരു പറ്റം ഐഎഎസുകാര്‍ കള്ളക്കളികള്‍ നടത്തുന്നത്. അഴിമതിക്കെതിരെ സംസാരിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും സര്‍വ്വീസില്‍ വേണ്ടെന്ന ചിലരുടെ മാനസികാവസ്ഥയാണ് ഇതിന് കാരണം. ജേക്കബ് തോമസിനെ പുറത്തിരുത്തിയ അതേ മാനസികാവസ്ഥ. ഇതോടെ അഴിമതിക്കെതിരെ നിലപാട് എടുക്കാന്‍ ഉദ്യോഗസ്ഥരും മടിക്കും. ഇത് തന്നെയാണ് രാജു നാരായണ സ്വാമിയെ പുറത്താക്കാനുള്ള നീക്കത്തിന്റെ ചേതോവികാരവും.

കേരളത്തിലെ ഐഎഎസ് ലോബിയാണ് ഈ നീക്കത്തിന് പിന്നില്‍. ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം. കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം ആദ്യമായാണ്. സര്‍വീസില്‍ ഒന്‍പത് വര്‍ഷം കൂടി ശേഷിക്കെയാണു പുറത്താക്കാനുള്ള നീക്കം. സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസില്‍ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല. ഡല്‍ഹിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍നിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സര്‍ക്കാര്‍ രേഖകളിലില്ല എന്നീ ന്യായങ്ങളാണ് സര്‍ക്കാര്‍ മുമ്പോട്ട് വച്ചു. ഒളിവുജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു. അങ്ങനെ രാജു നാരായണ സ്വാമിയെ പുറത്താക്കാന്‍ വിചിത്ര വാദങ്ങളാണ് സമിതി മുന്നോട്ട് വയ്ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category