1 GBP = 93.35 INR                       

BREAKING NEWS

ലൈക്കിനും ഷെയറിനും വേണ്ടിയുള്ള അത്യാഗ്രഹം അതിരു കടന്നപ്പോള്‍ ലൈക്കും ഷെയറും പ്രൈവറ്റാക്കി ഇന്‍സ്റ്റഗ്രാം; ഇനി ഫോട്ടോയ്ക്ക് എത്ര ലൈക്ക് കിട്ടിയെന്ന് അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ അറിയാന്‍ കഴിയൂ; ഫോട്ടോ കാണാതെ ലൈക്ക് ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന പരിഷ്‌കാരം ഇന്‍സ്റ്റഗ്രാമിന് പണിയാകുമോ?

Britishmalayali
kz´wteJI³

സാമൂഹികമാധ്യമങ്ങള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായതോടെ, ഓരോ പോസ്റ്റിനും ഫോട്ടോയ്ക്കും ലഭിക്കുന്ന ലൈക്കിന്റെയും ഷെയറിന്റെയും എണ്ണമാണ് ഭൂരിപക്ഷത്തിന്റെയും ജീവിതത്തെ പ്രതീക്ഷയോടെ നയിക്കുന്നത്. എന്നാല്‍, ലൈക്കിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അതിരുകടന്നതോടെ നിയന്ത്രണം വേണമെന്ന തോന്നലിലാണ്  ഇന്‍സ്റ്റഗ്രാം പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. പരീക്ഷണമെന്ന നിലയില്‍ ഓസ്‌ട്രേലിയയിലാണ് ഇത് ആദ്യമായി നടപ്പാക്കുന്നത്.

ഇനിമുതല്‍ അന്യന്റെ ഫോട്ടോയ്ക്ക് എത്ര ലൈക്ക് കിട്ടിയെന്ന് മറ്റൊരാള്‍ക്ക് അറിയാനാകില്ല എന്നതാണ് പുതിയ പരിഷ്‌കാരം. ഓരോ ഫോട്ടോയ്ക്കും എത്ര ലൈക്ക് കിട്ടിയെന്ന് അതാത് അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ അറിയാന്‍ കഴിയൂ. കൂടുതല്‍ ലൈക്ക് കിട്ടാത്തത് താന്‍ വേണ്ടത്ര ജനപ്രിയനല്ലാത്തതുകൊണ്ടാണെന്ന ചിന്ത പലരെയും വിഷാദത്തിലേക്കും നിരാശയിലേക്കും നയിക്കുന്നുണ്ടെന്ന വിലയിരുത്തല്‍കൂടി ഇത്തരമൊരു പരിഷ്‌കാരം കൊണ്ടുവന്നതിന് പിന്നിലുണ്ട്.

ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ എത്ര ലൈക്ക് കിട്ടിയെന്ന് അവനവന് അറിയാന്‍ കഴിയും. എന്നാല്‍, മറ്റൊരാള്‍ക്ക് അത് മനസ്സിലാവുകയുമില്ല. മറ്റുള്ളവരുടെ ഫോട്ടോ ലൈക്ക് ചെയ്യാനും സാധിക്കും. അവര്‍ക്കെത്ര ലൈക്ക് കിട്ടിയെന്ന് മനസ്സിലാവുകയുമില്ല. ഓസ്‌ട്രേലിയയിലെ എല്ലാവരുടെയും ഇന്‍സ്റ്റഗ്രാമിലും ഇന്നുമുതല്‍ ഈ പരിഷ്‌കാരം നിലവില്‍ വരും. കാനഡ, ജപ്പാന്‍, അയര്‍ലന്‍ഡ്, ഇറ്റലി, ബ്രസീല്‍, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളിലും ഈ പരിഷ്‌കാരം നിലവില്‍ വരും. എന്നാല്‍, അമേരിക്കയിലും ബ്രിട്ടനിലും എന്ന് നിലവില്‍ വരുമെന്ന് വ്യക്തമായിട്ടില്ല.

സ്വന്തം ചിന്തകളും സന്തോഷങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതവരെ സന്തോഷവാന്മാരാക്കി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതായി ഇന്‍സ്റ്റഗ്രാമിന്റെ ഓസ്‌ട്രേലിയ ഡയറക്ടര്‍ ഓഫ് പോളിസി മിയ ഗാര്‍ലിക്ക് പറഞ്ഞു. ലൈക്കിന്റെ എണ്ണത്തെക്കുറിച്ചുള്ള ഉത്കണ്ഠ ആരെയും അലോസരപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പോസ്റ്റുകളിലാണ് ശ്രദ്ധിക്കേണ്ടതെന്നും ലൈക്കുകളിലല്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍, ഈ പരിഷ്‌കാരം എത്രത്തോളം ആളുകളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ലൈക്കുകള്‍ കാണാനാവില്ലെന്നത് കുറച്ചുപേരെയെങ്കിലും ഇന്‍സ്റ്റഗ്രാമില്‍നിന്ന് അകറ്റിയേക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പരിഷ്‌കാരം സ്ഥിരം സംവിധാനമായല്ല കൊണ്ടുവരുന്നതെന്ന് മിയ ഗാര്‍ലിക്ക് പറഞ്ഞു. ഉപയോക്താക്കളില്‍നിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും സംവിധാനം സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കുക.

എന്നാല്‍, വ്യക്തിഗത അക്കൗണ്ടുകള്‍ക്കുമാത്രമായിരിക്കും നിലവില്‍ ഈ പരിഷ്‌കാരങ്ങള്‍ ബാധകം. ബ്രാന്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും എത്ര വ്യൂസും ലൈക്കും കിട്ടിയെന്ന് തുടര്‍ന്നും അറിയാന്‍ സാധിക്കും. ഇന്‍സൈറ്റ്‌സ്, ആഡ്‌സ് മാനേജര്‍ പോലുള്ള സംവിധാനങ്ങള്‍ക്ക് പുതിയ പരിഷ്‌കാരം ബാധകമായിരിക്കില്ലെന്ന് ഇന്‍സ്റ്റഗ്രാം വക്താവ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category