1 GBP = 97.40 INR                       

BREAKING NEWS

രണ്ടും കല്‍പ്പിച്ച് ട്രംപ് മുന്‍പോട്ട്: സൗദിയുടെ രഹസ്യപട്ടാള ഫീല്‍ഡിലേക്ക് നൂറുകണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നു; റിയാദിനു സമീപം സമ്പൂര്‍ണ്ണ സുരക്ഷയുള്ള മരുഭൂമിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ സംഭവിക്കുന്നതെന്തെന്നറിയുന്നത് അമേരിക്കയ്ക്കും സൗദിക്കും മാത്രം; കാണാതായ യുഎഇ കപ്പലിനെ കുറിച്ചുള്ള ആശങ്ക തുടരവേ അമേരിക്കയുടെ നീക്കത്തെ സംയമനത്തോടെ വീക്ഷിച്ച് ഇറാനും

Britishmalayali
kz´wteJI³

റിയാദ്: സൗദി മരുഭൂമിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് ലക്ഷ്യമാക്കി അഞ്ഞൂറ് അമേരിക്കന്‍ ട്രൂപ്പുകള്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. റിയദിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഈ എയര്‍ ബേസിലേക്ക് എത്തിപ്പെടാന്‍ ഇറാനില്‍ നിന്നുള്ള മിസ്സൈലുകള്‍ക്ക് കഴിയില്ല എന്നാണ് സൂചന. സൈനിക വിന്യാസത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച്ച യു.എസ് നടത്തിയേക്കും. എയര്‍ ബേസിന്റെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് അവിടെ ട്രൂപ്പുകള്‍ക്ക് എത്തുവാന്‍ സൗകര്യം ഒരുങ്ങുന്നതായി വ്യക്തമാണ്. പക്ഷേ സൈനിക വിന്യാസത്തെക്കുറിച്ച് റിയാദും വാഷിങ്ടണും നിലവില്‍ മൗനം പാലിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയെ സൗദി ഭരണകൂടം കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് സൗദിയുമായുള്ള നയതന്ത്ര ബന്ധം അമേരിക്ക വിച്ഛേദിക്കണമെന്ന ആവശ്യം ശക്തമായിരുന്ന മേയിലും 8.1 ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങള്‍ സൗദിക്കു കൈമാറുകയാണെന്ന് യുസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രഖ്യാപിച്ചിരുന്നു. ആയുധ വില്‍പ്പന തങ്ങളുടെ സഖ്യ രാജ്യങ്ങളുടെ സുരക്ഷയ്ക്കും മധ്യപൂര്‍വ്വ ദേശത്തെ സമാധാനം നിലനിര്‍ത്തുന്നതിനുമാണെന്നും ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ അവരെ അത് സഹായിക്കുമെന്നുമായിരുന്നു അന്ന് പോംപിയോ പറഞ്ഞത്.

ഗള്‍ഫ് യുദ്ധകാലത്ത് അഞ്ചു ലക്ഷത്തോളം അമേരിക്കന്‍ ട്രൂപ്പുകളെ വാഷിങ്ടണ്‍ സൗദിയിലേക്കയച്ചിരുന്നു. ടെഹ്‌റാനിലെ സൗദി എംബസി 2016 ല്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണമായി നിലക്കുന്നത്. ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് ഇറാനില്‍ അധികാരത്തിലെത്തിയ ഷിയ ഭരണകൂടവും സൗദിയിലെ സുന്നി ഭരണകൂടവും തമ്മില്‍ സംഘര്‍ഷങ്ങളുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. നാല് പതിറ്റാണ്ടായി യെമനിലും ഖത്തറിലും ഇറാഖിലും സിറിയയിലുമൊക്കെയായി സൗദിയും ഇറാനും പരസ്പരം നിഴല്‍ യുദ്ധം നടത്തുന്നു.

1979 ലാണ് ആയത്തുള്ള ഖുമൈനി ഇറാനില്‍ അധികാരമേറ്റെടുത്തത്. ഇതിനു ശേഷം ആയുധധാരികളായ പൗരന്മാര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് പിടിച്ചെടുത്തിരുന്നു. സൗദിയിലെ രാജകുടുംബത്തെ പുറത്താക്കണമെന്നതായിരുന്നു അവരുടെ ഉദ്ദേശം. പാക്കിസ്ഥാന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെ ആറ് ആഴ്ച്ചകള്‍ക്കുള്ളില്‍ സൗദി മോസ്‌ക് തിരിച്ചു പിടിക്കുകയും ആക്രമികളെ വധിക്കുകയും ചെയ്തു. ഇതിനു പിന്നില്‍ ഇറാന്‍ ആയിരുന്നുവെന്ന് സൗദി ഇപ്പോഴും സംശയിക്കുന്നു. ഈ സംഭവത്തെത്തുടര്‍ന്നാണ് കൂടതല്‍ കടുത്ത ഷരിയാ നിയമം സൗദിയിലെ രാജാവ് കിങ് ഖാലിദ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവുകയും 2015 ല്‍ തങ്ങള്‍ ഭാഗമായ ആണവ ഉടമ്പടിയില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇറാന്‍ ആണവായുധ നിര്‍മ്മാണത്തിലേക്ക് കടന്നേക്കുമോയെന്ന ആശങ്ക നിലനില്‍ക്കവേയാണ് ഇപ്പോള്‍ സൈനിക നീക്കവുമായി അമേരിക്ക കടന്നു വരുന്നത്. മിഡില്‍ ഈസ്റ്റ് മറ്റൊരു യുദ്ധത്തിന്റെ നിഴലിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതകള്‍ ഇതോടെ വര്‍ധിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category