1 GBP = 93.40 INR                       

BREAKING NEWS

മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പന, സൈബര്‍ ഭീകരവാദം തുടങ്ങിയ കേസുകള്‍ അന്വേഷിക്കാം; വിചാരണയ്ക്കായി പ്രത്യേക കോടതികളെ നേരിട്ട് നിയമിക്കാനും സാധിക്കും; വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകളിലും അന്വേഷിക്കാന്‍ അധികാരം; രാജ്യത്തെവിടെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും അവസരം; ലോക്സഭയും രാജ്യസഭയും കടന്ന എന്‍ഐഎ ഭേഗതി ബില്ലില്‍ ഉള്ളതെന്ത്? അമിത്ഷാ അതിവേഗം തയ്യാറാക്കിയ ബില്ലിനെ കുറിച്ച് അറിയാം..

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് വിപുല അധികാരങ്ങള്‍ നല്‍കി കൊണ്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. അതേസമയം ഈ ബില്ലിനെ ചൊല്ലി മലയാളം സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടാന്‍ ലക്ഷ്യമിട്ടാണ് എന്‍ഐഎക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം കൊണ്ടുവന്നത് എന്നതാണ് പ്രധാനമായി ഉയരുന്ന വിമര്‍ശനം. അതേസമയം ഈ വിഷയത്തില്‍ രാജ്യത്തെ പൊലീസ് രാജ് കൊണ്ടുവരാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസും വിമര്‍ശിക്കുന്നു. എന്നാല്‍, ബില്ലിനെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായതുമില്ല.

ബില്ലിലെ പ്രധാന ഭേദഗതികള്‍ എന്തൊക്കെ?
നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പന, സൈബര്‍ ഭീകരവാദം തുടങ്ങിയ സംഭവങ്ങള്‍ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എന്‍ഐഎക്ക് നല്‍കുന്നതാണ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലില്‍ പ്രധാനമായ ഭേദഗതി.

രാജ്യത്തിനകത്തും വിദേശത്തെ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ നേര്‍ക്കുമുള്ള ഭീകര ചെയ്തികളെക്കുറിച്ച അന്വേഷണം നടന്നാതും ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം ലഭിക്കും. ഭീകര വാദ കേസുകള്‍ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും ഇതോടെ ഏജന്‍സിക്ക് അധികാരം ലഭിക്കും. എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ അധികാരം ലഭിക്കും. രാജ്യത്തിന്റെ ഏതൊരു ഭാഗത്തും അന്വേഷണം നടത്താനും ഏജന്‍സികള്‍ക്ക് അധികാരമുണ്ടാകും.

ബില്ലിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍
എന്‍.ഐ.എ ഭേദഗതി ബില്‍ രാജ്യസഭ ഐകകണ്ഠ്യേന ഇന്നലെ പാസാക്കുകയുണ്ടായി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തോടൊപ്പം മുസ്ലിം ലീഗും ഇറങ്ങിപ്പോക്ക് നടത്തിയപ്പോള്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി, എസ്പി, ബി.എസ്പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പു പോലും ആവശ്യമില്ലാതെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്.

ശക്തമായ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ മൗനാനുമതി നല്‍കിയത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവില്‍ ശബ്ദവോട്ടിനിടുന്ന സമയത്ത് ഐകകണ്ഠ്യേന പാസാക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പില്ലാതെ അംഗീകരിച്ചു. തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍സിങ് ബില്‍ പാസാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.

ലോക്സഭയില്‍ എതിര്‍ത്തു വോട്ടുചെയ്ത ഇടതുപക്ഷവും വിട്ടുനിന്ന മുസ്ലിംലീഗും രാജ്യസഭയില്‍ ഒരുമിച്ച് ഇറങ്ങിപ്പോയി. ബില്‍ പാര്‍ലമന്റെിന്റെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും അതിനായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സിപിഎമ്മിലെ രംഗരാജനാണ് ആവശ്യപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാരായ എളമരം കരീമും കെ.കെ. രാഗേഷും സിപിഐയുടെ ബിനോയ് വിശ്വവും രംഗരാജന് പിന്തുണയുമായി എഴുന്നേറ്റു. സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കില്‍ നേരത്തേ നോട്ടീസ് നല്‍കണമായിരുന്നുവെന്നും ഇപ്പോള്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞതോടെ ഉപാധ്യക്ഷനും അതിനെ പിന്തുണച്ചു.

രാവിലെ കൊണ്ടുവന്ന ബില്‍ വൈകുന്നേരം തന്നെ പാസാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് നോട്ടീസ് നല്‍കാന്‍ കഴിയാതിരുന്നതെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സിപിഐ നേതാവ് ഡി. രാജ പറഞ്ഞു. എങ്കില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്ന കാര്യം വോട്ടിനിടാമെന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ തങ്ങള്‍ ഇറങ്ങിപ്പോകുകയാണെന്ന് രംഗരാജനും രാജയും അറിയിക്കുകയായിരുന്നു. ഇറങ്ങിപ്പോകുയായിരുന്ന സിപിഐ, സിപിഎം അംഗങ്ങള്‍ക്കൊപ്പം ഇടതുപക്ഷത്തിന്റെ ഭാഗമായ ലോക്താന്ത്രിക് ജനതാദളിന്റെ കേരളത്തില്‍നിന്നുള്ള എംപി. വീരേന്ദ്ര കുമാറും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ ഏക എംപി പി.വി. അബ്ദുല്‍ വഹാബും ചേര്‍ന്നു.

അതേസമയം എന്‍.ഐ.എ നിയമം ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ദുരുപയോഗം ചെയ്യുമെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഭീകരത ഇല്ലാതാക്കുക മാത്രമാണ് ഏകലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. നടപടി എടുക്കുമ്പോള്‍ പ്രതിയുടെ സമുദായം നോക്കരുതെനന്നും ഷാ പറഞ്ഞു. അതേസമയം പാര്‍ലമെന്റില്‍ 278 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ആറു പേര്‍ മാത്രമാണ് എതിര്‍ത്തത്. ബില്‍ പിന്നീട് ശബ്ദവോട്ടോടെ പാസാക്കിയത്. സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിയതുവഴി സിബിഐ, എന്‍.ഐ.എ തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ന്നതായി മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സിബിഐയെ കൂട്ടിലിട്ട തത്ത എന്നാണ് കോടതി വിശേഷിപ്പിച്ചതെങ്കില്‍ എന്‍.ഐ.എ അതിലപ്പുറമാണ്. മാലേഗാവ് സ്‌ഫോടനത്തില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയത് പബ്ലിക് പ്രോസിക്യൂട്ടറാണ്. കരിനിയമ ദുരുപയോഗം വഴി ജയിലില്‍ കഴിയുന്ന ബഹുഭൂരിപക്ഷം ആളുകളും ദലിത്-പിന്നാക്ക വിഭാഗക്കാരാണെന്നും ബഷീര്‍ പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറുന്നതാണ് പുതിയ ഭേദഗതിയെന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിച്ച കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി കുറ്റപ്പെടുത്തിയത്. രാഷ്ട്രീയ പ്രതികാരത്തിന് വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് എന്‍ഐഎക്ക് അമിതാധികാരം നല്‍കുന്നത് അഭികാമ്യമല്ല. എന്‍ഐഎ ആക്ടിന്റെ ഭരണഘടനാ സാധുത വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കേ അതില്‍ ഭേദഗതി പാടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡിഎംകെ നേതാവ് എ രാജ കുറ്റപ്പെടുത്തുകയുണ്ടായി.

2009ല്‍ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന്റെ മറപിടിച്ചാണ് യുപിഎ സര്‍ക്കാര്‍ എന്‍ഐഎക്ക് രൂപം നല്‍കിയത്. സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതി ഇല്ലാതെ തന്നെ രാജ്യത്തെവിടെയും നടക്കുന്ന ഭീകര പ്രവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ അധികാരമുള്ളതായിരുന്നു ഈ ഏജന്‍സി. എന്നാല്‍, ഹിന്ദുത്വര്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് പോലുള്ള കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി എന്‍ഐഎ നിലപാടെടുക്കുന്നതായി എന്‍ഐഎ അഭിഭാഷക രോഹിണി സാല്യന്‍ വെളിപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category