1 GBP = 86.00INR                       

BREAKING NEWS

പൊന്നമ്മ കോലക്കേസില്‍ സത്യനെ കുടുക്കിയത് 'ലോജിക്' ഇല്ലാതെ പറഞ്ഞുപോയ കള്ളം; മൃതദേഹം കണ്ടെത്തിയ ദിവസം എവിടെ പോയെന്ന ചോദ്യത്തിന് വില്ലേജാഫീസില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞത് രണ്ടാംശനി എന്നോര്‍ക്കാതെ; രണ്ടാം ശനിയാഴ്ച്ച എന്ത് ആധാര്‍ കാര്‍ഡ് എന്ന പൊലീസിന്റെ മറുചോദ്യത്തോടെ മണിമണിയായി കാര്യങ്ങള്‍ വിവരിച്ച് പ്രതി

Britishmalayali
kz´wteJI³

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പനക്കാരിയായ സ്ത്രീ തലയ്ക്ക് അടിയേറ്റുമരിച്ച സംഭവത്തില്‍ അറസ്റ്റിലായ ലോട്ടറി കച്ചവടക്കാരനെ കുടുക്കിയത് രണ്ടാം ശനിയാഴ്ച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയി എന്ന കള്ളമൊഴി. തൃക്കൊടിത്താനം കോട്ടാശേരി പടിഞ്ഞാറെപ്പറമ്പില്‍ പൊന്നമ്മ (55)യെ കൊലപ്പെടുത്തിയ കേസില്‍ കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ ടി.പി.സത്യനാണു (45) അറസ്റ്റിലായത്. കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിനു സമീപത്തെ കാടുപിടിച്ച സ്ഥലത്തു കഴിഞ്ഞ് 13ന് അഴുകിയ നിലയില്‍ പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആദ്യമേ സംശയം തോന്നിയിരുന്നെങ്കിലും ചോദ്യം ചെയ്തിട്ടും സത്യന്‍ കള്ളം മാത്രമേ പറഞ്ഞിരുന്നുള്ളുവെന്ന് പൊലീസ്. ഒരു വര്‍ഷമായി പൊന്നമ്മയുമായി ബന്ധമില്ലെന്നു തന്നെയായിരുന്നു മൊഴി. മൃതദേഹം കണ്ടെത്തിയ ദിവസം ഇയാളെ മെഡിക്കല്‍ കോളജ് പരിസരത്ത് കണ്ടില്ല. എവിടെപ്പോയി എന്ന പൊലീസിന്റെ ചോദ്യത്തിന് കോഴഞ്ചേരിയില്‍ ആധാര്‍ കാര്‍ഡ് ശരിയാക്കാനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എന്നായിരുന്നു മറുപടി. ആ ദിവസം രണ്ടാം ശനിയാഴ്ച ആയിരുന്നു. ഓഫിസ് അവധിയായ ദിവസം എന്ത് ആധാര്‍ കാര്‍ഡ് എന്ന ചോദ്യത്തില്‍ സത്യന് ഉത്തരം മുട്ടി.

സത്യന്റെ കൂട്ടുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ കോഴഞ്ചേരിയില്‍ നിന്നു പൊലീസ് കണ്ടെത്തി. സത്യന്റെ കയ്യില്‍ ഒരു സ്വര്‍ണ മാല കണ്ടെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞു. പൊന്നമ്മയുടെ മാലയും ഇതുമായി കൂട്ടിച്ചേര്‍ത്ത് ചോദ്യം ചെയ്തതോടെ സത്യന്‍ കുടുങ്ങി. മാല വിറ്റ് രണ്ട് മോതിരവും ഒരു ഏലസ്സും വാങ്ങിയെന്നു സത്യന്‍ പൊലീസിനോടു പറഞ്ഞു. ഏലസ്സ് പൊലീസ് കണ്ടെടുത്തു. മോതിരം ഉപേക്ഷിച്ചെന്നാണു മൊഴി.

കോട്ടയം മെഡിക്കല്‍ കോളജിന്റെ 200 ഏക്കറോളം വരുന്ന പ്രദേശത്ത് എന്തു നടക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. ആര്‍ക്കു വേണമെങ്കിലും ഒളിച്ചോ അല്ലാതെയോ താമസിക്കാം. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം അക്രമികള്‍ക്കും കള്ളന്മാര്‍ക്കും ഒളിസങ്കേതമായി മാറുകയാണ്. വിവിധ വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരുടെ വേഷത്തിലും മറ്റും പലരും വരുന്നു. ആശുപത്രിയില്‍ നിന്ന് തട്ടിപ്പിന്റെ ഒപി ടിക്കറ്റ് വാങ്ങി താമസിക്കുന്നവരുമുണ്ട്. പൊലീസ് പരിശോധനയില്‍ നിന്നു രക്ഷ നേടാനാണ് ഒപി ടിക്കറ്റ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആശുപത്രി സൂപ്രണ്ടിന് കത്തു നല്‍കി. അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് ഇപ്പോള്‍ സിസിടിവി ഉള്ളത്. പത്തു വര്‍ഷമായി സത്യന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു താമസിക്കുന്നത്. പൊന്നമ്മയും ഇവിടെത്തന്നെ താമസം. പല പല വാര്‍ഡുകളിലായിരുന്നു കിടപ്പ്. ഇരുവരും മെഡിക്കല്‍ കോളജിലും പരിസരങ്ങളിലും ലോട്ടറി വിറ്റിരുന്നു. ആശുപത്രിയില്‍ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചാണു ജീവിച്ചിരുന്നത്.

ഇരുവരും ഒരു വര്‍ഷമായി തമ്മില്‍ വഴക്കിട്ടിരുന്നു. വഴക്കിനിടെ പൊന്നമ്മ സത്യന്റെ കാലില്‍ വെട്ടി പരുക്ക് ഏല്‍പിക്കുകയും തലയ്ക്ക് കല്ലു കൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യവും കുറച്ചു നാളായി തന്നോട് പൊന്നമ്മ അടുപ്പം കാണിക്കാത്തതുമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. എട്ടാം തീയതി രാത്രി കാന്‍സര്‍ വാര്‍ഡിനു സമീപം കാടുപിടിച്ച സ്ഥലത്തേക്ക് പൊന്നമ്മയെ വിളിച്ചു വരുത്തി ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നാണ് കേസ്. പൊന്നമ്മയുടെ കഴുത്തിലെ രണ്ടു പവന്റെ മാലയും ബാഗിലെ 3000 രൂപയുടെ ലോട്ടറിയും 40 രൂപയും സത്യന്‍ എടുത്തെന്നും പൊലീസ് പറയുന്നു.

പിറ്റേന്ന് അതിരാവിലെയെത്തി ഹാര്‍ഡ് ബോര്‍ഡ് കൊണ്ടു മൃതദേഹം മറച്ചു. രണ്ടു ദിവസം ഇവിടെ കറങ്ങി നടന്ന ശേഷം സ്വദേശമായ കോഴഞ്ചേരിക്കു പോയി. സ്വര്‍ണമാല കോഴഞ്ചേരിയില്‍ വിറ്റു. മാല പൊലീസ് കോഴഞ്ചേരിയിലെ ജൂവലറിയില്‍ നിന്ന് തിരിച്ചെടുത്തു. കാന്‍സര്‍ വാര്‍ഡിനു സമീപം കിടക്കാന്‍ ഉപയോഗിച്ച പായും ചോരക്കറ പുരണ്ട ഹാര്‍ഡ് ബോര്‍ഡുകളും പ്രതി പൊലീസിനു കാണിച്ചു കൊടുത്തു. കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പു കമ്പി എവിടെക്കളഞ്ഞെന്ന ചോദ്യത്തിന് വ്യക്തമായി ഓര്‍ക്കുന്നില്ല എന്നായിരുന്നു മറുപടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category