1 GBP = 93.40 INR                       

BREAKING NEWS

മോഷണം പോയത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷയുടെ ബാഗിലെ 30,000 രൂപ; അന്വേഷണം എത്തി നില്‍ക്കുന്നത് വനിതാ വാര്‍ഡില്‍ നിന്നും ജയിച്ച സിപിഎം നേതാവിലും; പ്രതിക്കൂട്ടിലുള്ളത് മറ്റൊരു സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ; ജനറല്‍ വാര്‍ഡില്‍ നിന്ന് ജയിച്ചെത്തിയ ലത പരാതി നല്‍കിയത് സിപിഎം സഹയാത്രിക കുടുങ്ങുമെന്ന് അറിയാതെ; പാലക്കാടെന്ന ചുവപ്പ് കോട്ടയിലെ ഇരട്ട തോല്‍വിയില്‍ പ്രതിസന്ധിയിലായ സിപിഎമ്മിനെ വെട്ടിലാക്കി ഒറ്റപ്പാലം നഗരസഭയിലെ കൗണ്‍സിലറുടെ മോഷണ വിവാദവും

Britishmalayali
എം മനോജ് കുമാര്‍

പാലക്കാട്: ഒറ്റപ്പാലം നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് സിപിഎം നേതാവിലേക്ക് തന്നെ. വനിതാ സംവരണ വാര്‍ഡില്‍ നിന്ന് ജയിച്ചെത്തിയ നേതാവിലേക്കാണ് അന്വേഷണം. കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ കേസെടുക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതി കപ്പലിലെ കള്ളനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ മറുനാടനും ലഭിച്ചു. എന്നാല്‍ എഫ് ഐ ആറില്‍ പേര് ചേര്‍ക്കാത്തതു കൊണ്ടാണ് പേര് പുറത്തു വിടാത്തത്. അതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ സമ്മര്‍ദ്ദം ശക്തമാണെന്നും സൂചനയുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം പൊലീസിനോട് നടപടികളുമായി മുമ്പോട്ട് പോകാനാണ് മുകളില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ എഫ് ഐ ആറില്‍ പേരിടും. കൗണ്‍സിലര്‍ക്കെതിരെയാണ് കേസ് എന്നതു കൊണ്ട് തന്നെ തെളിവുകള്‍ ഉറപ്പിക്കാനാണ് ശ്രമമെന്നും ഒറ്റപ്പാലം എസ് ഐ നിതിന്‍ വേണുഗോപാല്‍ മറുനാടനോട് പറഞ്ഞു. അതിനിടെ നഗരസഭാ ഓഫിസില്‍ നിന്നു മോഷണത്തിന് ഇരയായവരില്‍ ചിലര്‍ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. കൗണ്‍സിലിലെ ബിജെപി അംഗവും രണ്ടു വനിതാ ജീവനക്കാരുമാണ് ഇന്നലെ പരാതിയുമായെത്തിയത്. ഇതിനിടെയാണ് സിപിഎം നേതാവ് ലത നല്‍കിയ മോഷണത്തില്‍ സിപിഎം അംഗത്തിന് നേരെ സംശയം നീളുന്നത്. തല്‍ക്കാലം അറസ്റ്റിനു സാധ്യതയില്ലെന്നാണു വിവരം. വിരലടയാള പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടികളിലേക്കു നീങ്ങിയതോടെയാണു മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കാന്‍ മോഷണ വിവാദം ഉണ്ടാകുന്നത്.

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയായ സിപിഎം നേതാവ് ലതയുടെ ഓഫിസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അംഗമാണ് ലത. ജനറല്‍ സീറ്റില്‍ നിന്ന് ജയിച്ചാണ് കൗണ്‍സില്‍ അംഗമായത്. ഒരു വര്‍ഷത്തിനിടെ നഗരസഭാ ഓഫിസില്‍ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി 1.70 ലക്ഷം രൂപയും സ്വര്‍ണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്. ഈ സാഹചര്യത്തിലാണ് അന്വേഷണം ശക്തമായി മുമ്പോട്ട് പോയത്. സിപിഎം നേതാവ് ലതയാണ് മോഷണത്തില്‍ പരാതി നല്‍കിയത്. മോഷണത്തില്‍ പരാതിക്കാരിയുടേതൊഴികെ മുഴുവന്‍ അംഗങ്ങളുടെയും വിരലടയാളം പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു.

36 അംഗ കൗണ്‍സിലിലെ 4 അംഗങ്ങളുടെ വിരലടയാളങ്ങള്‍ നേരത്തേ പൊലീസ് ശേഖരിച്ചിരുന്നു. ഇവരില്‍ 2 പേരെ നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിച്ചു. ബാക്കി 31 അംഗങ്ങളുടെ വിരലടയാളമാണു പരിശോധിക്കാന്‍ തീരുമാനിച്ചത്. മോഷണവിവരം അറിഞ്ഞു പണം തിരഞ്ഞപ്പോഴാണു ബാഗിലും അലമാരയിലും അടയാളങ്ങള്‍ പതിഞ്ഞതെന്ന്, നേരത്തേ വിരലടയാളങ്ങള്‍ നല്‍കിയ ചില കൗണ്‍സിലര്‍മാര്‍ വാദിച്ച സാഹചര്യത്തിലാണു പൊലീസ് നുണപരിശോധന ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങിയത്.

ഒറ്റപ്പാലത്തെ പല കൗണ്‍സിലര്‍മാരും ഒന്നിലേറെ തവണ മോഷണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ മാസം 20നു 38,000 രൂപ നഷ്ടപ്പെട്ട സ്ഥിരംസമിതി അധ്യക്ഷ മോഷണത്തിനിരയായതു 4 തവണ. നഗരസഭയ്ക്കു നാണക്കേടാകുമെന്നു കരുതി പലരും പൊലീസിനെ സമീപിച്ചില്ല. ചിലര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഗൗരവമായ അന്വേഷണം നടന്നില്ല. സ്ഥിരം സമിതി അധ്യക്ഷയുടെ മുറിയില്‍ മോഷണം നടന്ന ദിവസം ഉച്ചയ്ക്കു പന്ത്രണ്ടര വരെ എത്തിയ കൗണ്‍സിലര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ മുഴുവന്‍ പേരുടെയും വിരലടയാളങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയായിരുന്നു.സംഭവത്തില്‍ 4 കൗണ്‍സിലര്‍മാരെ പൊലീസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയാണു പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനു വിധേയരായത്.

ഒരു വര്‍ഷത്തിനിടെ നഗരസഭാ ഓഫിസില്‍ അഞ്ചാമത്തെ സംഭവമാണിത്. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ സജീവമായിരിക്കെ, നേരത്തെ പണം നഷ്ടപ്പെട്ട കുടുംബം അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. സ്ഥിരം സമിതി അധ്യക്ഷയുടെ പരാതി പ്രകാരമുള്ള അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തിയതോടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ നീക്കം തുടങ്ങിയപ്പോഴാണു മുന്‍പു പണം നഷ്ടമായ തോട്ടക്കര സ്വദേശിനിയുടെ സഹോദരന്‍ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2018 ഒക്ടോബര്‍ 3നു യുവതിയുടെ ബാഗില്‍ നിന്നു 10,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. ഭര്‍ത്താവിനൊപ്പം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നഗരസഭാ ഓഫിസിലെത്തിയ യുവതി ബാഗ് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴായിരുന്നു മോഷണം. അന്നുതന്നെ സഹോദരന്‍ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ല.

ഇതിനു ശേഷം പലതവണ മോഷണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോഴും പരാതികള്‍ അവഗണിക്കപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗില്‍ നിന്നു പണം മോഷ്ടിക്കപ്പെട്ടതോടെ അന്വേഷണത്തിനു ജീവന്‍വച്ചു. ശാസ്ത്രീയമായ പരിശോധനകളിലൂടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെ കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദവും സജീവമായി. ഇതോടെയാണ് കൂടുതല്‍ പരാതി എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category