1 GBP = 93.40 INR                       

BREAKING NEWS

ഒരു കാര്യവും ഇല്ലാതെ മന്ത്രിമാരെ ലണ്ടനിലേക്ക് ടൂറിന് വിടാന്‍ ഒരു തടസ്സവുമില്ല; ചെലവ് ചുരുക്കല്‍ പറഞ്ഞിട്ടും മന്ത്രിമാരുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും പരമാവധി; വിദേശത്തേക്ക് പോകുന്ന മന്ത്രിമാരുടെ സഹായികള്‍ക്കും വാരിക്കോരി നല്‍കും; എന്നിട്ടും അച്യുതാനന്ദന്‍ ഒന്നു പുറത്തു പോയപ്പോള്‍ സഹായികളുടെ വിമാന ടിക്കറ്റിന് വിലക്കിട്ട് പിണറായി; ഒരു തവണ ഗള്‍ഫില്‍ പോയപ്പോള്‍ കൊണ്ടു പോയ രണ്ട് സഹായികളുടെ വിമാന ടിക്കറ്റ് വി എസ് പോക്കറ്റില്‍ നിന്നും കൊടുക്കേണ്ടി വരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: മണ്ടന്മാര്‍ ലണ്ടനില്‍... മലയാളികള്‍ എന്നും ആവേശ പൂര്‍വ്വം ഓര്‍ത്തിരുന്ന സിനിമാ പേരാണിത്. എന്നാല്‍ ഇന്ന് മന്ത്രിമാരാണ് കേരളത്തില്‍ നിന്ന് നിരന്തരം ലണ്ടനില്‍ പോകുന്നത്. യൂറോപ് കാണാത്ത ലണ്ടനില്‍ പോകാത്ത മന്ത്രിമാര്‍ പിണറായി സര്‍ക്കാരില്‍ തീരെ കുറവാണ്. പ്രളയത്തിന്റെ പേരിലും ചുറ്റിയടിച്ചു. പ്രവാസി ചിട്ടിക്കായി ഉദ്യോഗസ്ഥറുമെത്തി. കിഫ്ബിയിലെ ജീവനക്കാരെ വെറുതെ ലണ്ടനില്‍ കൊണ്ടു പോയി സാമ്പത്തിക ധൂര്‍ത്ത് നടത്തിയത് പിണറായി നേരിട്ടാണ്. ലണ്ടനില്‍ സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയെ നിയമിച്ചും പത്ത് ലക്ഷം പൊടിച്ചു. അങ്ങനെ വ്യത്യസ്തമായ വഴിയിലൂടെയാണ് പിണറായി പോകുന്നത്. ഇതിനിടെയിലും വി എസ് അച്യുതാനന്ദന്റെ സഹായികള്‍ക്ക് വിമാന ടിക്കറ്റ് നിഷേധിക്കുകയാണ് പിണറായി. എങ്ങനേയും മുതിര്‍ന്ന സഖാവിനെ വേദനിപ്പിക്കാനുള്ള ശ്രമവും.

ഒരു കാര്യവും ഇല്ലാതെ മന്ത്രിമാരെ തുടരെ തുടരം ലണ്ടനിലേക്ക് ടൂറിന്‍ വിടാന്‍ ഒരു തടസ്സവുമില്ലാത്ത സര്‍ക്കാരാണ് ഈ നിലപാട് എടുക്കുന്നത്. ചെലവ് ചുരുക്കല്‍ പറഞ്ഞിട്ടും മന്ത്രിമാരുടെ എണ്ണവും ജീവനക്കാരുടെ എന്ണവും പരമാവധിയില്‍ എത്തിച്ചു. പോരാത്തതിന് ചീഫ് വിപ്പ് പദവി സിപിഐക്കും നല്‍കി. വിദേശത്തേക്ക് പോകുന്ന മന്ത്രിമാരുടെ സഹായികള്‍ക്കും വാരിക്കേരി നല്‍കുന്നതാണ് പതിവ്. എന്നി ന്നിട്ടും പാവം വി എസ് അച്യുതാനന്ദന്‍ ഒന്നു പുറത്തു പോയപ്പോള്‍ സഹായികളുടെ വിമാന ടിക്കറ്റിന് വിലക്കിട്ട് പിണറായി ചെലവ് ചുരുക്കുകയാണ്. പ്രിന്‍സപ്പില്‍ സെക്രട്ടറിയും ധനമന്ത്രിയും ഒപ്പിട്ടിട്ടും നോ പറയുകയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചെയ്തത്. ഒരു തവണ ഗള്‍ഫില്‍ പോയപ്പോള്‍ കൊണ്ടു പോയ രണ്ട് സഹായികളുടെ വിമാന ടിക്കറ്റ് വി എസ് പോക്കറ്റില്‍ നിന്നും കൊടുക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാണ് വി എസ്. ക്യാബിനറ്റ് പദവിയും ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ ആനുകൂല്യത്തിനും അര്‍ഹതയുമുണ്ട്. ഇതാണ് നിഷേധിക്കുന്നത്. വി എസ്.അച്യുതാനന്ദനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഉത്തരവിട്ടു. ധനവകുപ്പും ധനമന്ത്രിയും അംഗീകരിച്ച ഫയലാണിത്. ഇതാണ് മുഖ്യമന്ത്രി നിഷേഘിക്കുന്നത്. സാധാരണ പ്രശ്നമുണ്ടാക്കുക ധന വകുപ്പാണ്. അവര്‍ പോലും അംഗീകരിച്ചിട്ടും പിണറായി വൈരാഗ്യത്തോടെ പെരുമാറിയെന്നാണ് ആരോപമണം. വി എസ് അച്യുതാനന്ദന്റെ അനുയായികളാണ് പിണറായിക്ക് ഏറ്റവും വലിയ തലവേദന. ചാനല്‍ ചര്‍ച്ചയിലും മറ്റും സര്‍ക്കാരിനെ തുറന്നെതിര്‍ക്കുന്നത്. അതിനുള്ള പ്രതികാരമായും ഇതിനെ കാണുന്നുണ്ട്.

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ കാബിനറ്റ് പദവിയുള്ള വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്സനല്‍ സ്റ്റാഫിലെ ജി.ഉദയകുമാര്‍, കെ.എന്‍.സുഭഗന്‍ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ 88,327 രൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിമാരുടെ യാത്രയില്‍ സഹായികള്‍ അനുഗമിക്കുന്നതു പോലെ മന്ത്രിയുടെ പദവിയിലുള്ള വിഎസിനുംഅതിന് അവകാശമുണ്ടെന്നു ഭരണപരിഷ്‌കാര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു ധനവകുപ്പിനോടു ശുപാര്‍ശ ചെയ്തു.

പണം അനുവദിക്കാമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാല്‍, 'പരിഗണിക്കേണ്ടതില്ലെന്നു' രേഖപ്പടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കി. മന്ത്രിമാരുടെ ഡ്രൈവര്‍മാര്‍ക്കും ഓഫിസ് അസിസ്റ്റന്റിനും സര്‍ക്കാര്‍ വര്‍ഷം 2500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പു വിഎസിന്റെ 2 ഡ്രൈവര്‍മാര്‍ക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ ഇതൊന്നും മന്ത്രിമാരുടെ പേഴസണല്‍ സ്റ്റാഫിന് താല്‍പ്പര്യവുമില്ല.

എക്സൈസ് മന്ത്രി ടി പി രാമകൃഷണ്ണനം ഇപ്പോള്‍ ഒരു കാര്യവുമില്ലാതെ ലണ്ടന്‍ പര്യടനത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category