1 GBP = 86.00INR                       

BREAKING NEWS

തിരുവഞ്ചൂരും സതീഷനും എത്തിയപ്പോള്‍ ശ്രദ്ധ സമര പന്തലിലായി; തക്കം നോക്കി ഉയരം കുറഞ്ഞ മതിലില്‍ പിടിച്ച് കയറി ചാടി സെക്രട്ടറിയേറ്റ് വളപ്പിലെത്തിയത് അതിവേഗം; ഓടി വന്ന പൊലീസ് ശ്രമിച്ചത് ലാത്തിക്ക് അടിച്ചു വീഴ്ത്താന്‍; സര്‍വ്വ ശക്തിയുമെടുത്ത് ഓടിയത് ദര്‍ബാര്‍ ഹാളിലേക്ക്; അവിടെ നിന്ന് നോര്‍ത്ത് ബ്ലോക്കിലുമെത്തി; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ; പൊലീസ് പ്രതികാരം തീര്‍ത്തത് ലാത്തി കൊണ്ട് വയറിന് കുത്തി; സെക്രട്ടറിയേറ്റില്‍ നുഴഞ്ഞു കയറിയ സാഹസികത ശില്‍പ ഓര്‍ത്തെടുക്കുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് കയറി മുദ്രാവാക്യം വിളിച്ച് കെഎസ്യു സംസ്ഥാന നേതാവ് ശില്‍പ്പ. പ്രതിഷേധം മുന്നില്‍ കണ്ട് സെക്രട്ടേറിയറ്റ് പരിസരത്ത് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളെല്ലാം വെല്ലുവിളിച്ചാണ് ശില്‍പ്പ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിരിക്കുന്ന നോര്‍ത്ത് ബ്ലോക്കിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചത്. അപ്രതീക്ഷിത നീക്കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പകച്ചു പോയി. കെഎസ്യു സംസ്ഥാന നേതാവും അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമാണ് ശില്‍പ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തിലെ നാടകീയ നീക്കങ്ങള്‍ ശില്‍പ ഓര്‍ത്തെടുക്കുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് കെഎസ്യു സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറാന്‍ ഇടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ പതിവിലേറെ സുരക്ഷയാണ് സെക്രട്ടേറിയറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്. ഇതിനിടെയാണ് ശില്‍പ്പയുടെ നേതൃത്വത്തില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ട അഞ്ച് അംഗ സംഘം മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റിനകത്ത് കയറി പ്രതിഷേധിച്ചത്.

സമരപ്പന്തലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ള നേതാക്കളെത്തി ശ്രദ്ധ അവിടേക്ക് മാറിയപ്പോഴാണ് സമരപ്പന്തലിന് സമീപം നിന്ന ശില്‍പ്പയും സംഘവും സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടുന്നത്. മുദ്രാവാക്യം വിളിച്ച് ഓടിയടുക്കുന്ന പ്രതിഷേധക്കാരെ കണ്ട് അമ്പരന്ന സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ ദര്‍ബാര്‍ഹാളിന് സമീപം വച്ച് പിടികൂടുകയായിരുന്നു. എന്നാല്‍ സുരക്ഷാ വലയം ഭേദിച്ച് നോര്‍ത്ത് ബ്ലോക്കിലേക്ക് ഓടിയെത്തിയ ശില്‍പ്പ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭായോഗം നടക്കുന്നതിനാല്‍ മന്ത്രിമാരെല്ലാരും നോര്‍ത്ത് ബ്ലോക്കില്‍ തന്നെ ഉണ്ടായിരുന്നു.

സമരത്തെ കുറിച്ച് ശില്‍പ പ്രതികരിക്കുന്നത് ഇങ്ങനെ: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന എല്ലാ പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ് യു സെക്രട്ടറിയേറ്റ് ധര്‍ണ്ണ തുടരുകയാണ്. ഇന്നലെ ലാത്തിച്ചാര്‍ജ്ജ് മാത്രം പോരാ സെക്രട്ടറിയേറ്റില്‍ തന്നെ അതിക്രമിച്ച് കയറാന്‍ അതിനാല്‍ തീരുമാനം എടുത്തിരുന്നു. ഭീകര മര്‍ദ്ദനം തന്നെ പ്രതീക്ഷിച്ചാണ് കയറിയത്. സെക്രട്ടറിയേറ്റിലെ താഴ്ന്ന ഒരു മതില്‍ ഞങ്ങള്‍ കണ്ടുവെച്ചിരുന്നു. ആണ്‍കുട്ടികളെ തടയാന്‍ പുരുഷ പൊലീസ് സന്നദ്ധമായിരുന്നു. പക്ഷെ വനിതാ പൊലീസ് എണ്ണത്തില്‍ കുറവായിരുന്നു.

ഞാന്‍ മതിലില്‍ പിടിച്ചു കയറി. പെട്ടെന്ന് തന്നെ സെക്രട്ടറിയേറ്റ് വളപ്പില്‍ കാലുകുത്തി. പൊലീസ് ഓടിവന്നു. എന്നെ ലാത്തികൊണ്ട് മര്‍ദ്ദിക്കാനാണ് ശ്രമിച്ചത്. തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സര്‍വശക്തിയും എടുത്ത് ഞാന്‍ ദര്‍ബാര്‍ ഹാളിനു മുന്നിലേക്ക് ഓടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് ഓടിക്കയറാന്‍ എന്തെങ്കിലും പഴുതുകള്‍ ഉണ്ടോ എന്നാണ് നോക്കിയത്. അതിന്നിടയില്‍ പുരുഷ പൊലീസുകാര്‍ ലാത്തികൊണ്ട് എന്റെ വയറില്‍ കുത്തിയിരുന്നു. വനിതാ പൊലീസുകാര്‍ എന്നെ പിടിക്കാനുള്ള ശ്രമത്തില്‍ എന്റെ വയറിനു താഴെ ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഈ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ല-ശില്പ പറയുന്നു.
കെ എസ് യു പ്രതിഷേധം ഭയന്ന് വന്‍ പൊലീസ് സംഘം സെക്രട്ടറിയേറ്റിന്റെ നാലു കവാടങ്ങളിലും നിലയുറപ്പിച്ചിരിക്കെയാണ് ശില്പയടക്കമുള്ള കെഎസ് യു നേതാക്കള്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്നത്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ് യു. കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്തിന്റെ നിരാഹാരം തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category