1 GBP = 97.00 INR                       

BREAKING NEWS

കര്‍ക്കിടകത്തിലെ കാര്‍മേഘങ്ങള്‍ മഴയായി തിമിര്‍ത്ത് പെയ്യുന്നു; മിക്ക ജില്ലകളിലും ലഭിക്കുന്നത് അതിതീവ്ര മഴ; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം; മലയോരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം; പ്രളയത്തിനുള്ള സാധ്യത മുമ്പില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജീകരണങ്ങള്‍; ഞായാറാഴ്ച വരെ മഴ തുടരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം അതിശക്തം. മിക്ക ജില്ലകളിലും അതിതീവ്ര മഴ പെയ്യുകയാണ്. അടുത്ത നാല് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 18, 19, 20, 21 തീയതികളില്‍ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

ജൂലൈ 18 ന് ഇടുക്കി, ജൂലൈ 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20ന് ഇടുക്കി, ജൂലൈ 21ന് കണ്ണൂര്‍ എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ഇവിടെ ലഭിക്കും. വേനല്‍ മഴയും ഇടവപ്പാതിയും കേരളത്തെ ചതിച്ചിരുന്നു. അതുകൊണ്ട് തന്നെ മഴ കേരളത്തിന് ആശ്വാസമാണ്. എന്നാല്‍ ഇത് വലിയ ദുരന്തം വിതയ്ക്കാനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലും മറ്റും സജീവമായി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇടുക്കിയില്‍ നാളെയും അലര്‍ട്ട് തുടരും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തമാകാന്‍ വൈകിയതിനാല്‍ ജൂണ്‍ 1 മുതല്‍ ഇന്നലെ വരെ കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തില്‍ 48% മഴക്കുറവാണ്. 1085 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട കാലയളവില്‍ പെയ്തത് 568 മി.മി മാത്രം. ഇടുക്കി (62%), വയനാട് (60) പത്തനംതിട്ട (58) ജില്ലകളിലാണ് മഴ ഏറ്റവും കുറഞ്ഞത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുന്നതോടെ മഴക്കമ്മി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. അതായത് അതിശക്തമായി തന്നെ മഴ പെയ്തിറങ്ങും. ഈ സാഹചര്യത്തില്‍ മതിയായ മുന്‍കുരതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ക്യാമ്പുകള്‍ തയ്യാറാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂലൈ 19 ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20 ന് എറണാകുളം ജില്ലയിലും ജൂലൈ 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും 'ഓറഞ്ച്' അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലി മീറ്റര്‍ വരെ) അതിശക്തമായതോ (115 മില്ലി മീറ്റര്‍ മുതല്‍ 204.5 മില്ലി മീറ്റര്‍ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഞായറാഴ്ച വരെ ശക്തമായ മഴ തുടരും. കേരള- കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദം സജീവമായതാണ് മഴയ്ക്ക് കാരണം. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. വൈദ്യുത ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലാണ്. വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ഡാമുകളെല്ലാം വറ്റിയിരുന്നു. ഈ മഴ ഈ പ്രതിസന്ധി മാറ്റുമെന്നാണ് കെ എസ് ഇ ബി കണക്കുകൂട്ടുന്നത്.

താഴെപ്പറയുന്ന ജില്ലകളില്‍ 'യെല്ലോ' അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്:
ജൂലൈ 18 -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 
ജൂലൈ 19 - തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് 
ജൂലൈ 20- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
ജൂലൈ 21 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 
ജൂലൈ 22 - ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നല്‍കിയിട്ടുണ്ട്.

ജൂലൈ 18 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തിന്റെ വിവിധ തീരങ്ങളില്‍ കാറ്റിന് സാധ്യതയുള്ളത്. അവ ഇപ്രകാരമാണ്:
ജൂലൈ 19 മുതല്‍ 20 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കേരള, ലക്ഷദ്വീപ് തീരങ്ങള്‍.
ജൂലൈ 18 മുതല്‍ ജൂലൈ 19 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് തെക്ക്-പടിഞ്ഞാറന്‍, വടക്ക് അറബിക്കടല്‍, മധ്യ അറബിക്കടല്‍.
ജൂലൈ 20 മുതല്‍ ജൂലൈ 22 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍ ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍.
ജൂലൈ 18 മുതല്‍ ജൂലൈ 20 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മാലിദ്വീപ്, കോമോറിന്‍ തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category