1 GBP = 94.40 INR                       

BREAKING NEWS

അപമാനിച്ചെന്ന പരാതി നല്‍കിയ വനിതാ നേതാവിനെ സംഘടനയ്ക്ക് പുറത്ത് നിര്‍ത്തിയ വില്ലാളി വീരന്‍; അശ്ലീലം പോസ്റ്റ് ചെയ്ത അണ്ടര്‍ സെക്രട്ടറിയെ തൊടാന്‍ കോടിയേരിക്ക് പോലും കൈവിറച്ചു; നമ്മള്‍ സഖാക്കള്‍ ഗ്രൂപ്പില്‍ ചേരാന്‍ ക്യൂ നില്‍ക്കുന്ന സഖാക്കളുടെ ചിത്രവുമായി ട്രോളന്മാരുടെ കടന്നാക്രമണം; നമ്മള്‍ സഖാക്കള്‍ പൂട്ടിച്ച അണ്ടര്‍ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റ് അസോസിയേഷനിലും കലാപം; സെക്രട്ടറിയേറ്റിലെ പ്രശ്നങ്ങള്‍ യൂണിവേഴ്സിറ്റി കോളേജിനെക്കാള്‍ ഗുരുതരമോ?

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പായ നമ്മള്‍ സഖാക്കളില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത അണ്ടര്‍ സെക്രട്ടറി ചെറിയ കക്ഷിയല്ല. തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ഒരു വനിത നേതാവ് ഇദ്ദേഹത്തിനെതിരെ സംഘടനയില്‍ പരാതി കൊടുത്തുവെങ്കിലും പരാതി പുറം ലോകം കണ്ടില്ല . ഇതേ തുടര്‍ന്ന് നേതാക്കളോടു നേരിട്ടു പരാതി പറഞ്ഞ വനിത നേതാവ് പാര്‍ട്ടി ഫ്രാക്ഷന് പോലും പരാതി കൊടുത്തു. ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കാര്യങ്ങള്‍ വിവരിച്ച് പരാതി നല്‍കിയപ്പോള്‍ അസോസിയേഷനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന സ്ഥാനം തെറിക്കുകയാണ് ഉണ്ടായത്.

യൂണിവേഴ്സിറ്റി കോളേജിനേക്കള്‍ കഷ്ടമാണ് സെക്രട്ടറിയേറ്റിലെ കാര്യങ്ങള്‍. ഇടതുപക്ഷ സംഘടനയുടെ ശാസനകള്‍ക്കൊപ്പം വേണം നീങ്ങാന്‍. സിപിഎം അനുകൂല സംഘടനയാണ് എല്ലാം തീരുമാനിക്കുന്നത്. അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ ചെറിയ തെറ്റ് ചെയ്താല്‍ ക്രിമിനല്‍ കേസില്‍ പ്രതിയാക്കും. ഇല്ലെങ്കില്‍ കാര്യം പോക്കും. ഇത് തന്നെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ നേതാക്കളും ചെയ്തിരുന്നത്. അവിടെ ഇടിമുറിയുണ്ടായിരുന്നു. ഇത് സെക്രട്ടറിയേറ്റില്‍ ഇല്ല. പകരം ഇഷ്ടമില്ലാത്തവരെ മാനസികമായി പീഡിപ്പിക്കും. അവരുടെ ശത്രുവിനെ വളര്‍ത്തും. സംഘടനയ്ക്ക് വിരുദ്ധമായത് ചെയ്താല്‍ അവര്‍ക്ക് പണിയും ഉറപ്പ്. ഇതാണ് അശ്ലീല വീഡിയോ ഇട്ട അണ്ടര്‍ സെക്രട്ടറിയുടെ പീഡനത്തില്‍ പരാതിയുമായെത്തിയ വനിതാ നേതാവിനും സംഭവിച്ചത്.

ചില ഭാഗങ്ങളില്‍ നിന്നും ഭീക്ഷണി കൂടി വന്നതോടെ വനിത നേതാവ് പിന്‍വാങ്ങി. ഇപ്പോള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അണ്ടര്‍ സെക്രട്ടറി അശ്ലീലം വിളമ്പിയതോടെ സോഷ്യല്‍ മീഡിയ വഴി പ്രതിഷേധിച്ചിരിക്കയാണ് സെക്രട്ടറിയേറ്റ് ജീവനക്കാരി കൂടിയായ മുന്‍ നേതാവ് . അസോസിയേഷന്‍ നേതൃത്വത്തെ കണക്കിന് പരിഹസിക്കുന്ന ഫെയ്സ് ബുക്കില്‍ അണ്ടര്‍ സെക്രട്ടറിയുടെ നടപടിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കളുമായും അസോസിയേഷന്‍ നേതാക്കളുമായും അടുത്ത് സൗഹൃദമുള്ള അണ്ടര്‍ സെക്രട്ടറി തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളും പരാതികളും അതിജീവിച്ചത് ഉന്നത സ്വാധീനം വഴി തന്നെയാണ് . ഇന്നലെ സമാപിച്ച സെക്രട്ടറിയേറ്റ് അസോസിയേഷന്‍ സമ്മേളനത്തിലും അണ്ടര്‍ സെക്രട്ടറിയുടെ ലീലാവിലാസ കഥകള്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് വിവരം .

അണ്ടര്‍ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിന് അംഗത്വം പോലും നഷ്ടമാകുന്ന അവസ്ഥയെത്തി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് അംഗത്വം പുനഃസ്ഥാപിച്ചത്. അപ്പോഴും സെക്രട്ടറിയേറ്റിലെ സംഘടനാ നേതൃത്വത്തില്‍ നിന്നും അകറ്റി നര്‍ത്തി. അണ്ടര്‍ സെക്രട്ടറിക്കെതിരായ ആരോപണത്തില്‍ കോടിയേരിക്ക് പോലും നിശബ്ദനാകേണ്ടി വന്നു. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ കരുത്താമ് ഇതിന് കാരണം. ഭരണതലത്തില്‍ എന്തും ഏതും നടത്തിക്കാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും സംഘടനയുടെ പിന്തുണ കൂടിയേ തീരൂ. ഇത് തിരിച്ചറിഞ്ഞാണ് യൂണിവേഴ്സിറ്റി കോളേജിലെ ഭീകരതയ്ക്കും അപ്പുറം പണപ്പിരിവും പീഡനവും സെക്രട്ടറിയേറ്റിലും നടപ്പാക്കുന്നത്.

നവോത്ഥാന മതിലിന്റെ ഭാഗമായ ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് നീതിയില്ല. ഇതിന് തെളിവാണ് വനിതാ നേതാവിനുണ്ടായ പ്രശ്നങ്ങള്‍. അശ്ലീല വീഡിയോ ഇതേ നേതാവ് ഗ്രൂപ്പില്‍ ഇട്ടപ്പോഴും പ്രശ്നമില്ല. കേസ് കൊടുക്കാതെ നേതാവിനെ രക്ഷിക്കാന്‍ ഫോണ്‍ മോഷണ കഥ നല്‍കി. പൊലീസില്‍ പരാതി പെടുമെന്നും അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ ആരും പൊലീസില്‍ പരാതി കൊടുത്തിട്ടില്ല. അതായത് പരാതി കൊടുത്താല്‍ അണ്ടര്‍ സെക്രട്ടറി കുടുങ്ങും. അതുകൊണ്ടാണ് പൊലീസിനെ സമീപിക്കാത്തത്. ഇന്ന് റിലീസ് ചെയ്യുന്ന നവാഗത സംവിധായകന്റെ സിനിമാ പേരു പോലെയാണ് ഈ അണ്ടര്‍ സെക്രട്ടറിയുടെ കാര്യമെന്നാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ അടക്കം പറയുന്നത്.

സംഘടനയ്ക്ക് വിനയായി പോസ്റ്റും ട്രോളും
സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളും പ്രചരിക്കുന്നുണ്ട്. അതിനിടെ സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയിലെ പ്രമുഖ തന്നെ ഇതിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നു. അണ്ടര്‍ സെക്രട്ടറിയെ പേരു പറയാതെ വിമര്‍ശിക്കുന്ന കുറിപ്പില്‍ സംഘടനയെ കടന്നാക്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഫെയ്സ് ബുക്കില്‍ ചര്‍ച്ചയാകുന്ന കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍ ചുവടെ: സ്ത്രീകളെ ഒരു ലൈംഗിക ഉപകരണം മാത്രമായി കാണാന്‍ വ്യഗ്രത കാട്ടുന്ന പുരുഷ സമൂഹത്തില്‍ ഇത്തരം അശ്ലീല ചിത്രങ്ങള്‍ക്കെതിരെ അയ്യേ ഞാന്‍ കാണുന്നില്ലേ എന്ന് പരസ്യമായി പറയുകയും അത് രഹസ്യമായി കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ ഏത് നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം വാങ്ങി കൊടുപ്പാന്‍. പ്രതികരിക്കുന്നവനും ബഹു മുഖ്യമന്ത്രിയുടെ ഉത്തരവ് നടപ്പാക്കുന്നവനും ഇന്ന് കെ എസ് ഇ എയില്‍ നിന്നും പുറത്ത് എന്ന അവസ്ഥ. സംഘടനാ ഭാരവാഹിയായിരുന്ന ഒരു വനിതയെ കഴിഞ്ഞ 3 വര്‍ഷമായി പുറം ഓഫീസുകളില്‍ ട്രാന്‍സഫര്‍ മാമാങ്കം നടത്തി പക തീര്‍ക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായി ഉള്ള വാട്സാപ്പ് ഗ്രൂപ്പില്‍ പുരുഷന്മാര്‍ അശ്ലീല വീഡിയോകള്‍ വിട്ടാല്‍ മാന്യമായെങ്കിലും ഒന്നു പ്രതികരിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ ഈ കൊച്ചു കേരളത്തില്‍ എന്ത് ശാക്തീകരണമാണ് സുഹൃത്തുക്കളേ നടത്തുക.

സ്ത്രീകള്‍ മുഖംമൂടി മാറ്റി സമൂഹത്തില്‍ നടക്കുന്ന ഇത്തരം വൃത്തികേടിനെതിരെ പ്രതികരിക്കാന്‍ ആദ്യം പഠിക്കൂ. അതു കഴിഞ്ഞ് സ്ത്രീകളെ ശാക്തീകരിക്കൂ. ഇല്ലെങ്കില്‍ സ്ത്രീ സമൂഹത്തിന് തന്നെ നാണക്കേടാകാതെ കുടുംബ കാര്യം നോക്കൂ....

അണ്ടര്‍ സെക്രട്ടറി എന്നും വിവാദങ്ങള്‍ക്കൊപ്പം
നിരന്തരം ടൂറിനും ടി എ യും മറ്റ് ആനുകൂല്യങ്ങളും മുറതെറ്റാതെ കൈപറ്റുന്ന ഇദ്ദേഹം ഉള്‍പ്പെടെയുള്ള ചിലര്‍ സംശയത്തിന്റെ നിഴലിലാണ് . സെക്രട്ടറിയേറ്റ് അസോസിയേഷനില്‍ ഏര്യാ കണ്‍വീനറുടെ ചുമതല ഒരിക്കല്‍ വഹിച്ചുവെങ്കിലും പ്രധാന ചുമതലയൊന്നും അണ്ടര്‍ സെക്രട്ടറി വഹിച്ചിട്ടില്ല . കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സ്വകാര്യ വാട്സ് അപ്പ് ഗ്രൂപ്പായ 'നമ്മള്‍ സഖാക്കള്‍ ' ളിലേക്ക് അശ്ലീല ദൃശ്യങ്ങും ചിത്രങ്ങളും തുടരെ തുടരെ എത്തിയത് ഈ സമയം ഗ്രൂപ്പില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ലൈവായി ഉണ്ടായിരുന്നത് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയംഭരണ വിഭാഗം അണ്ടര്‍ സെക്രട്ടറിയുടെ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ എത്തിയത് പലരും അണ്ടര്‍ സെക്രട്ടറിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല ഇതിനിടെ ഗ്രൂപ്പ് അഡ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തി അശ്ലീല ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും ശ്രമം നടന്നു.

അത് ഫലിക്കാതെ വന്നതോടെ ഗ്രൂപ്പിലെ സജീവ മെംബര്‍മാരില്‍ ചിലര്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ദൃശ്യങ്ങള്‍ മായ്ക്കാനായില്ല .രാവിലെ ഉറക്കമെണീറ്റ് വാട്സ് ആപ്പ് തുറന്ന സെക്രട്ടറിയെറ്റിലെ വനിതാ ജീവനക്കാരും ദൃശ്യങ്ങള്‍ കണ്ടു പ്രശ്നം വഷളയാതോടെ ചില മുതിര്‍ന്ന വനിത ഉദ്യോഗസ്ഥര്‍ അഡ്മിനെ വിളിച്ച് ബഹളം വെച്ചു. പ്രശ്നം സങ്കീര്‍ണമാകുകയും കാര്യങ്ങള്‍ കൈവിടുകയുമാണന്ന് ബോധ്യം വന്ന ഗ്രൂപ്പ് അഡ്മിന്‍ ഒടുവില്‍ ഗ്രൂപ്പ് പൂട്ടി തലയൂരി .അണ്ടര്‍ സെക്രട്ടറി സ്വബോധത്തില്‍ ചെയ്തതായിരിക്കില്ലന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത് , സിനിമ കണ്ടിരിക്കുന്നതിനിടെ മറ്റൊരു ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തത് മാറി പോയതാണന്നും മൊബൈല്‍ ഹാങ് ആയതോടെ ചിത്രങ്ങള്‍ കൈവിട്ടു പോയെന്നുമാണ് അടുത്ത സുഹൃത്തുക്കളോട് അണ്ടര്‍ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.

എന്നാല്‍ അര്‍ദ്ധരാത്രിയിലെ അണ്ടര്‍ സെക്രട്ടറിയുടെ സൈബര്‍ വിളയാട്ടം അങ്ങനെ വിടാന്‍ ഇടതു വനിത ജീവനക്കാര്‍ ഒരുക്കമായിരുന്നില്ല സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നേതാക്കളുടെ അടുത്ത് വരെ പരാതി എത്തിയെങ്കിലും അണ്ടര്‍ സെക്രട്ടറിയുടെ സ്വാധീനം കാരണം തല്‍ക്കാലം ക്ഷമിക്കാനായിരുന്നു നേതാക്കളുടെ ഉപദേശം. വിഷയം സെക്രട്ടറിയറ്റില്‍ പാട്ടായതോടെ തിങ്കളാഴ്ച അണ്ടര്‍ സെക്രട്ടറി ഓഫീസില്‍ എത്തിയില്ലെന്നാണ് വിവരം . ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്താല്‍ അണ്ടര്‍ സെക്രട്ടറി ആരെങ്കിലും കേസു കൊടുത്താല്‍ രക്ഷപ്പെടാനുള്ള ഉപദേശവും തേടി . സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ നല്കിയ ഉപദേശം അനുസരിച്ച് ഞായറാഴ്ച പകല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി കൊടുക്കാനും തീരുമാനിച്ചുവെന്നാണ് അടുത്ത സുഹുത്തുക്കള്‍ പറയുന്നത്.

എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ രണ്ടഭിപ്രായം രൂപപ്പെട്ടതിനാല്‍ പരാതി നല്‍കുന്നതില്‍ നിന്നും അണ്ടര്‍ സെക്രട്ടറി പിന്മാറിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും കണ്ണിലെ കരടായ ഈ ഉദ്യോഗസ്ഥന്‍ ഒരു മാസം മുന്‍പാണ് തദ്ദേശ വകുപ്പില്‍ എത്തുന്നത് .ഇതിന് മുന്‍പ് ജീവനക്കാരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്ന നിര്‍ണായക വകുപ്പിലെ ചുമതലക്കാരനായിരുന്നു വിവാദ അണ്ടര്‍ സെക്രട്ടറി. അവിടെ വെച്ച് തന്നിഷ്ട പ്രകാരം എടുത്ത ചില തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊടിപ്പിച്ചിരുന്നു ഇതേ തുടര്‍ന്നുള്ള നടപടി യുടെ ഭാഗമായാണ് ഇദ്ദേഹത്തെ തദ്ദേശ വിഭാഗത്തിലേക്ക് മാറ്റിയത് ,എന്നാല്‍ സെക്രട്ടറിയേറ്റ് അസോസിയേഷനിലെ ഭിന്നത കാരണമാണ് പ്രശ്നം പുറത്തറിഞ്ഞതെന്നും ആക്ഷേപം ഉണ്ട് . 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category