1 GBP = 86.00INR                       

BREAKING NEWS

കാണാതായ യു.എ.ഇ. എണ്ണക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് സമ്മതിച്ച് ഇറാന്‍; അമേരിക്കന്‍ എണ്ണക്കപ്പലിന് 1000 അടുത്തെത്തിയ ഇറാന്റെ ഡ്രോണ്‍ തകര്‍ത്ത് യു.എസ്. നാവികസേന; ഹോര്‍മുസ് കടലിടുക്കില്‍ കരുത്ത് തെളിയിക്കാനുള്ള മിനി യുദ്ധങ്ങള്‍ പതിവായി; അവകാശവാദങ്ങളുമായി ഇരുരാജ്യങ്ങളും

Britishmalayali
kz´wteJI³

ഹോര്‍മുസ് കടലിടുക്കില്‍ കഴിഞ്ഞയാഴ്ച കാണാതായ യു.എ.ഇ. എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഒടുവില്‍ ഇറാന്‍ സമ്മതിച്ചു. വിദേശികള്‍ക്ക് നല്‍കാനായി ഇറാനിലെ എണ്ണ കള്ളക്കടത്തുകാരില്‍നിന്ന് എണ്ണ കടത്തുകയായിരുന്ന കപ്പലും 12 നാവികരെയും പിടികൂടിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് സ്ഥിരീകരിച്ചു. ഇറാന്റെ ലാര്‍ക്ക് ദ്വീപിന് സമീപത്തുവെച്ചാണ് കപ്പല്‍ സേന തടഞ്ഞ് പിടികൂടിയതെന്നും അവര്‍ അവകാശപ്പെട്ടു. ലാര്‍ക്ക് ദ്വീപില്‍നിന്ന് ഒരു ദശലക്ഷം ലിറ്റര്‍ എണ്ണ കടത്തുകയായിരുന്ന വിദേശയാനം പിടികൂടി എന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്.

റെവല്യൂഷണറി ഗാര്‍ഡ് പിന്നീട് കപ്പലിന്റെ വീഡിയോ ദൃശ്യം പുറത്തുവിട്ടു. ഇതില്‍നിന്നാണ് യു.എ.ഇ.യുടെ എംടി റിയാ എന്ന കപ്പലാണ് ഇതെന്ന് വ്യക്തമായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇറാന്റെ അതിര്‍ത്തിയില്‍ കടന്നയുടനെ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. ഞായറാഴ്ച മുതല്‍ ഇതിന്റെ ആശയവിനിമയ സംവിധാനം നിലച്ചു. കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതാണെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നെങ്കിലും ഇറാന്‍ ഒൗ്യോഗികമായി പ്രതികരിച്ചിരുന്നില്ല. കപ്പല്‍ കാണാതായത് സംബന്ധിച്ച് യു.എ.ഇ.യും പരാതി ഉന്നയിച്ചിരുന്നില്ല. അതിനിടെയാണ് റെവല്യൂഷണറി ഗാര്‍ഡ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന ബോധ്യമായതിനെത്തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് റെവല്യൂണഷണി ഗാര്‍ഡ് വ്യക്തമാക്കി. യു.എ.ഇ.യുടെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തുവെന്ന് അമേരിക്കയും ബ്രിട്ടനുമടക്കം ആരോപിച്ചപ്പോഴും യു.എ.ഇ. ഇക്കാര്യം സമ്മതിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, കപ്പലില്‍ യു.എ.ഇ.ക്കാരായ നാവികര്‍ ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നില്ല. 

ഇറാന്റെ ഓയില്‍ ടാങ്കര്‍ ജിബ്രാള്‍ട്ടറിന് സമീപം ബ്രി്ട്ടന്‍ പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച് ബ്രിട്ടന്‍ തുടരുന്ന മൗനം അധികകാലം തുടരാനാവില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ക്കൊള്ളയാണ് ജിബ്രാള്‍ട്ടറില്‍ നടന്നതെന്ന് വിശേഷിപ്പിച്ച ഖമേനി, ഇറാനിയന്‍ സേന ഇതിന് തക്കതായ മറുപടി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് ഈ രണ്ട് സംഭവങ്ങളും.

അതിനിടെ, അമേരിക്കന്‍ എണ്ണക്കപ്പലിന് ആയിരം അടി അടുത്തുവരെയെത്തിയ ഇറാന്റെ നിരീക്ഷണ ഡ്രോണ്‍  തകര്‍ത്തതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ കപ്പലിനടുത്തേക്ക് പ്രകോപനപരമായ രീതിയില്‍ അടുത്തുവന്നതോടെയാണ് ഡ്രോണ്‍ നശിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസ്.എസ്. ബോക്‌സര്‍ എന്ന യുദ്ധക്കപ്പലില്‍നിന്നാണ് ഡ്രോണിനെതിരേ നടപടിയെടുത്തത്. മടങ്ങിപ്പോകാനുള്ള നിര്‍ദേശം പലതവണ നല്‍കിയിട്ടും അടുത്തേക്ക് വന്നതോടെയാണ് നശിപ്പിക്കേണ്ടിവന്നതെന്നും ട്രംപ് പറഞ്ഞു. 

ഇലക്ട്രോണിക് സിഗ്നല്‍ ജാമര്‍ ഉപയോഗിച്ചാണ് ഡ്രോണ്‍ തകര്‍ത്തതെന്ന് പെന്റഗണിന്റെ മുതിര്‍ന്ന വക്താവ് ജോനാഥന്‍ ഹോഫ്മാന്‍ വ്യക്തമാക്കി. ഇറാന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രകോപന പരമായ നടപടികളില്‍ ഒടുവിലത്തെ സംഭവമാണിതെന്ന് ട്രംപ് പറഞ്ഞു. നേരത്തെ തങ്ങളുടെ വ്യോമപരിധിയില്‍ കടന്നുവന്ന അമേരിക്കയുടെ നിരീക്ഷണ ഡ്രോണിനെ ഇറാനും വെടിവെച്ചിട്ടിരുന്നു. മിസൈല്‍ ഉപയോഗിച്ചാണ് അന്ന് ഡ്രോണ്‍ തകര്‍ത്തത്. ഇതേത്തുടര്‍ന്ന് ഇറാനെതിരേ ആക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category