1 GBP = 94.40 INR                       

BREAKING NEWS

ജൂണ്‍മാസത്തില്‍ കേരളത്തിലുയരുന്ന ഡെങ്കിപ്പനി നിലവിളികള്‍ക്ക് ഒടുവില്‍ അന്ത്യമായേക്കുമോ? ചൈനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച പ്രത്യേക ചികിത്സാ രീതി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ ഇല്ലാതാക്കിയേക്കും; ചൈനയില്‍ രണ്ട് ദ്വീപുകളില്‍ നടന്ന പരീക്ഷണം കേരളത്തിന് പ്രതീക്ഷയാകുമ്പോള്‍

Britishmalayali
kz´wteJI³

ഴക്കാലത്ത് കേരളം ഏറ്റവും പേടിക്കുന്ന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തെ തുടച്ചുനീക്കാനാകുമെന്ന പ്രതീക്ഷ നല്‍കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍. ഡെങ്കിപ്പനികൊണ്ട വലഞ്ഞ രണ്ട് ദ്വീപുകളിലെ ജനങ്ങളെ അവര്‍ രക്ഷിച്ച വാര്‍ത്തയാണ് കേരളത്തിന് പ്രതീക്ഷ പകരുന്നത്. പുതിയ സംവിധാനമുപയോഗിച്ച് ഈ ദ്വീപുകളില്‍നിന്ന് കൊതുകകളെ അപ്പാടെ തുരത്തിയാണ് രോഗഭീതി ഒഴിപ്പിച്ചത്.

ചെറിയ രണ്ട് ദ്വീപുകളില്‍ ഈ സംവിധാനം വിജയം കണ്ടുവെങ്കിലും വലിയൊരു പ്രദേശത്ത് നടപ്പാക്കുക പ്രയാസമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മാത്രമല്ല, അതിന് ചെലവേറുകയും ചെയ്യും. ഡെങ്കിയും സിക വൈറസും മറ്റും പരത്തുന്ന ഏഷ്യന്‍ ടൈഗര്‍ വിഭാഗത്തിലെ കൊതുകുകളെയാണ് ശാസ്ത്രജ്ഞര്‍ തുരത്തിയത്. വൈറസിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ വികസിപ്പിക്കുകയും റേഡിയേഷന്‍ നല്‍കുകയും ചെയ്താണ് കൊതുകുകളെ പൂര്‍ണമായും തുരത്തിയത്. കൊതുകുകളുടെ പ്രത്യുത്പാദനശേഷി റേഡിയേഷനിലൂടെ ഇല്ലാതാക്കിയതോടെ, കൊതുകുകള്‍ പെരുകുന്നത് തടയാനായി. 

ബാക്ടീരിയയെ കടത്തിയ ആണ്‍കൊതുകുകളെ ഗ്വാങ്ഷുവിന് സമീപത്തുള്ള ദ്വീപുകളില്‍ കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഷിയോങ് സിയുടെ നേതൃത്വത്തിലുള്ള സംഘം 2016-ലും 2017-ലും 18 ആഴ്ചയോളം പരീക്ഷണം തുടര്‍ന്നു. ഡെങ്കി രോഗവാഹകരായ പെണ്‍കൊതുകുകളെ റേഡിയേഷനിലൂടെ വന്ധ്യംകരിക്കുകയും പ്രത്യുത്പാദനം പൂര്‍ണമായും തടയുകയും ചെയ്തു. 90 ശതമാനത്തിലേറെപ്പേര്‍ക്ക് ഡെങ്കിപ്പനി വന്നിരുന്ന മേഖലയാണിത്. 

കൊതുകുകളെ പൂര്‍ണമായും ഇല്ലാതാക്കിയതോടെ, ഈ മേഖലകളെ ഡെങ്കിബാധയില്‍നിന്ന് വലിയൊരു അളവുവരെ രക്ഷിക്കാനായതായി ഷിയോങ് സി പറഞ്ഞു. ബാക്ടീരിയ കലര്‍ന്ന ആണ്‍കൊതുകുകളെ ഉപയോഗിച്ചാണ് പ്രതിരോധമെന്നതിനാല്‍, ഓരോ ചെറുപ്രദേശത്തേക്കും വേണ്ടത്ര കൊതുകുകളെ സൃഷ്ടിക്കുകയാണ് പരീക്ഷണത്തിലെ ശ്രമകരമായ ദൗത്യം. രണ്ടുവര്‍ഷത്തിനിടെ, രണ്ട് ചെറുദ്വീപുകളിലുമായി 200 ദശലക്ഷം ആണ്‍കൊതുകുകളെയാണ് തുറന്നുവിട്ടത്.

ശ്രമകരമായ പരീക്ഷണമാണിതെന്ന് വേള്‍ഡ് മൊസ്‌കിറ്റോ പ്രോഗ്രാമിലെ സ്‌കോട്ട് ഒനീല്‍ പറഞ്ഞു. ഇതെങ്ങനെ മറ്റൊരു പ്രദേശത്ത് പരീക്ഷിച്ച് വിജയിക്കാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലാര്‍വകള്‍ വിരിയിച്ച് ബാക്ടീരിയ കടത്തിവിട്ട് പ്രതിരോധശേഷിയുള്ള കൊതുകുകളെ നിര്‍മിക്കുകയെന്നതാണ് ശ്രമകരമായ കാര്യം. ഇതിന് നിരന്തര നിരീക്ഷണവും ഒട്ടേറെ പണവും ആവശ്യമാണ്. ഇതിനേക്കാള്‍ ചെലവുകുറഞ്ഞ കീടനാശിനികള്‍ ലഭ്യമാണെന്നതും പരീക്ഷണത്തെ പിന്നോട്ടടിക്കുന്നുണ്ട്. 

ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പകല്‍ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നാല് തരത്തിലുള്ള വൈറസുകള്‍ ഉള്ളതുകാരണമാണ് ഒരിക്കല്‍ രോഗം വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ഈ രോഗം വരുന്നത്.

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്.

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ആരംഭത്തില്‍ തന്നെ ഡെങ്കിപനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്. കടുത്ത രോഗമുള്ളവരില്‍ (ഡെങ്കുഷോക് സിന്‍ഡ്രോം) രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ വരുന്ന കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കു ഹെമറാജിക് ഫീവര്‍). ഈ രണ്ട് പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക് നയിക്കുകയോ ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category