1 GBP = 94.40 INR                       

BREAKING NEWS

കുട്ടികളെ പല്ലുതേപ്പിക്കുന്ന പണിയും ഇനി ബ്രിട്ടന്‍ ടീച്ചര്‍മാരെ ഏല്‍പ്പിക്കുമോ? മാതാപിതാക്കള്‍ പല്ലുതേയ്ക്കാന്‍ പഠിപ്പിക്കുന്നതുകൊണ്ട് പല്ല് കേടുവരുന്നത് തടയിടാന്‍ പരിഷ്‌കാരം വന്നേക്കും

Britishmalayali
kz´wteJI³

വൃത്തിയായി പല്ലുതേക്കുന്നതെങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കുന്ന കാര്യവും ഇനി അധ്യാപകരുടെ ചുമതലയായേക്കും. രക്ഷിതാക്കളുടെ അശ്രദ്ധയും തെറ്റായ രീതിയിലുള്ള പരിശീലനവും കുട്ടികളുടെ പല്ല് കേടാക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു പരിഷ്‌കാരം. ആറുവയസ്സില്‍ത്താഴെയുള്ള ആയിരം കുട്ടികളുടെയെങ്കിലും കേടായ പല്ല് ഓരോ മാസവും ബ്രിട്ടനില്‍ പറിക്കുന്നുണ്ടെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്ക്.

ഓരോ ദിവസവും പല്ലുവേദനയും മറ്റ് ദന്തരോഗങ്ങളും കാരണം 105 കുട്ടികളെങ്കിലും ആശുപത്രിയിലെത്തുന്നുണ്ട്. ഇതില്‍ പലതും ശരിരായ രീതിയില്‍ പല്ലുതേച്ചാല്‍ത്തന്നെ ഒഴിവാക്കാവുന്ന കാര്യങ്ങളാണെന്നും വിലയിരുത്തപ്പെടുന്നു. ദന്തസംബന്ധമായ അസുഖങ്ങളുടെ പേരില്‍ ബ്രിട്ടനിലെ വിദ്യാര്‍ഥികള്‍ക്കാകെ വര്‍ഷം 60,000 സ്‌കൂള്‍ദിനങ്ങളെങ്കിലും നഷ്ടപ്പെടുന്നുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വിലയിരുത്തുന്നു.

പല്ലുതേക്കുന്ന കാര്യത്തില്‍ വീടുകളില്‍ രക്ഷിതാക്കളുടെ ശരിയായ മേല്‍നോട്ടമില്ലാത്തതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കുട്ടികള്‍ കൂടുതല്‍ മധുരം അകത്താക്കുന്നതും പല്ല് വേഗം കേടുവരാന്‍ ഇടയാക്കുന്നു. ഇതിന് പരിഹാരമായാണ് സ്‌കൂളുകളില്‍ പല്ലുതേപ്പ് ക്ലാസ്സുകള്‍ തുടങ്ങാനുള്ള നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വൈകാതെ നടത്തിയേക്കുമെന്നാണ് സൂചന.

എന്നാല്‍, ഈ തീരുമാനം സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ദന്താരോഗ്യ മേഖലയിലുള്ളവര്‍ ഈ നീക്കത്തെ പ്രശംസിക്കുമ്പോള്‍, അധ്യാപന മേഖലയിലുള്ളവര്‍ അതിനോട് മുഖം തിരിക്കുകയാണ്. കുട്ടികളുടെ ദന്താരോഗ്യം അധ്യാപകന്റെ ബാധ്യതയാണോ എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, സമാനമായ പദ്ധതികള്‍ മൂന്നുമുതല്‍ അഞ്ചുവരെ പ്രായമുള്ള കുട്ടികള്‍ക്കായി ഇപ്പോള്‍ത്തന്നെ രാജ്യത്ത് പലഭാഗത്തും നിലവിലുണ്ടെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരമൊരു പദ്ധതി കൊണ്ടുവരികയാണെങ്കില്‍ ദന്താരോഗ്യരംഗത്ത് എന്‍എച്ച്എസ് ചെലവിടുന്ന ദശലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കാനാകുമെന്ന് ബ്രിട്ടീഷ് ഡന്റല്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി അദ്ധ്യക്ഷന്‍ മിക്ക് ആംസ്‌ട്രോങ് പറഞ്ഞു. ദന്താരോഗ്യ മേഖലയില്‍ മാത്രം എന്‍എച്ച്എസ് വര്‍ഷം 3.4 ബില്യണ്‍ പൗണ്ട് ചെലവിടുന്നതായാണ് കണക്കാക്കുന്നത്.

എന്നാല്‍, ഇപ്പോള്‍ത്തന്നെ ജോലിഭാരം നേരിടുന്ന അധ്യാപകര്‍ക്ക് കുട്ടികളെ പല്ലുതേപ്പിക്കാന്‍ പഠിപ്പിക്കുക കൂടി ചെയ്യേണ്ടിവരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമുള്ള കുട്ടികളാണ് ക്ലാസ്സുകളിലുണ്ടാകേണ്ടത്. എന്നാല്‍, ഇത്തരമൊരു ചുമതല അധ്യാപകരെ ഏല്‍പ്പിക്കുന്നതാണോ അതിന് പരിഹാരമെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. മേരി ബൗസ്റ്റഡ് ചോദിക്കുന്നു.
 
അഞ്ചുവയസ്സുവരെയുള്ള കുട്ടികളില്‍ മൂന്നിലൊന്നുപേര്‍ക്കും ദന്ത രോഗങ്ങളുണ്ടെന്ന് ഡന്റല്‍ സര്‍ജറി ഫാക്കല്‍റ്റിയുടെ കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ രണ്ടുമുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ 42 ശതമാനത്തിനും ദന്തരോഗങ്ങളുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ ആന്‍ഡ് ക്രാനിയോഫേഷ്യല്‍ റിസര്‍ച്ചിന്റെ രേഖകള്‍ വ്യകതമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category