1 GBP = 94.00 INR                       

BREAKING NEWS

വംശനാശ ലഹളക്കാര്‍ ഇന്നലെ സ്തംഭിപ്പിച്ചത് ബ്രിസ്റ്റോള്‍ മോട്ടര്‍വേ; മരണസമയത്ത് പിതാവിന്റെയടു ത്തെത്താന്‍ ആവാത്തയാള്‍ക്കു വേണ്ടി കണ്ണീരൊഴുക്കി ബ്രിട്ടന്‍; ഇനി തടയുക എയര്‍പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

രിസ്ഥിതിവാദികള്‍ റോഡ് ഉപരോധിച്ചപ്പോള്‍, പിതാവിനെ അവസാനമായി ഒരുനോക്ക് കാണുകയെന്ന ആഗ്രഹം ഇല്ലാതായയാള്‍ക്കുവേണ്ടി കണ്ണീരൊഴുക്കുകയാണ് ബ്രിട്ടന്‍. ഇത്തരമൊരു സാഹചര്യമുണ്ടായതില്‍, മാപ്പുചോദിച്ച് സമരക്കാരും രംഗത്തെത്തി. ബ്രിട്ടനില്‍ എക്‌സ്റ്റിങ്ഷന്‍ റെബലിയന്‍ എന്ന സംഘടന ബ്രിസ്‌റ്റോള്‍ മോട്ടോര്‍വേ ഉപരോധിച്ചപ്പോഴാണ് നാടകീയമായ ഈ സംഭവങ്ങളുണ്ടായത്.

ബ്രിസ്‌റ്റോള്‍ റോയല്‍ ഇന്‍ഫര്‍മേരി ആശുപത്രിയില്‍ മരണക്കിടക്കയിലായിരുന്ന പിതാവിനെക്കാണാനാണ് ഇദ്ദേഹം യാത്ര പുറപ്പെട്ടത്. എന്നാല്‍, സമയത്തിന് ആശുപത്രിയിലെത്താന്‍ അദ്ദേഹത്തിനായില്ല. തന്റെ നാട്ടിലെ റേഡിയോ സ്റ്റേഷനിലേക്ക് വീളിച്ച് ഈ സങ്കടം അദ്ദേഹം പറഞ്ഞതോടെയാണ് രാജ്യം മുഴുവന്‍ അതേറ്റെടുത്തത്. പരിസ്ഥിതിവാദികളുടെ സമരത്തെപ്പോലും ഇതോടെ പലരും തള്ളിപ്പറയാന്‍ തുടങ്ങി.

ബിബിസി റോഡിയോയിലൂടെ മകന്റെ സങ്കടകരമായ അവസ്ഥ കേട്ടറിഞ്ഞ എക്‌സ്റ്റിങ്ഷന്‍ റെബലിയന്‍ പ്രവര്‍ത്തകരും മാപ്പപേക്ഷയുമായി രംഗത്തുവന്നു. റോഡ് ഉപരോധിച്ചത് ശരിയായ ആവശ്യത്തിനുവേണ്ടിയായിരുന്നെങ്കിലും അത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മകന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സംഘടനയുടെ പ്രവര്‍ത്തകയായ സോ ജോണ്‍സ് പറഞ്ഞു.

ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു. നിങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥയുണ്ടാകണമെന്ന് ഒരിക്കല്‍പ്പോലും ആഗ്രഹിച്ചിട്ടില്ല. ശരിയായ കാര്യത്തിനുവേണ്ടിയുള്ള സമരമാര്‍ഗത്തിലാണ് ഞങ്ങള്‍. എന്നാല്‍, അതിനിടെ, ഇത്തരം സങ്കടകരമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരുന്നതില്‍ കടുത്ത നിരാശയുണ്ട്-സോ ജോണ്‍സ് പറഞ്ഞു. 

സാധാരണക്കാരുടെ യാത്രാമാര്‍ഗങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സമരത്തില്‍നിന്ന് സംഘടന പിന്മാറുന്നതിന് ഇതിടയാക്കുമോ എന്ന ചോദ്യത്തിന് സോ ജോണ്‍സ് വ്യക്തമായ ഉത്തരം നല്‍കിയില്ല. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഈ സംഭവങ്ങള്‍ രാഷ്ട്രീയക്കാരുടെയും കണ്ണുതുറപ്പിക്കാനിടവരട്ടെ യെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് സംഘടന ബ്രിസ്റ്റളിലെയും മറ്റ് നഗരങ്ങളിലെയും റോഡ് ഉപരോധിച്ചത്. ഇത് രാജ്യമെമ്പാടും ഗതാഗതക്കുരുക്കിനും ഇടയാക്കി. ലണ്ടനില്‍ റോഡിന് കുറുകെ ബോട്ട് വലിച്ചുകയറ്റിയാണ് പ്രതിഷേധക്കാര്‍ റോഡുപരോധിച്ചത്. ബ്രിസ്റ്റളില്‍ എം32 ഉപരോധിച്ചതിന് സംഘടനയുടെ 16 പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തു.
ഹീത്രൂ ഉള്‍പ്പെടെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്നാണ് എക്സ്റ്റിങ്ഷന്‍ റെബലിയണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിമാനത്താവളങ്ങളിലേക്ക് ഡ്രോണുകള്‍ പറത്തി പ്രതിഷേധിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ, വിമാനങ്ങളുടെ പാതയില്‍നിന്നുമാറി ഡ്രോണുകള്‍ പറത്തുമെന്ന് സംഘടന വ്യക്തമാക്കി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category