
വര്‍ഷങ്ങളോളം സ്ഥിരത കാണിച്ച ബ്രിട്ടനിലെ വസ്തുവില ഇപ്പോള്‍ താളം തെറ്റിയ നിലയിലാണെന്ന് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ വീടുവില വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കുത്തനെയിടിയുകയും ചെയ്തു. ഒരുകാലത്ത് വീടുവില കുതിച്ചുയര്ന്നുനിന്ന ലണ്ടനില്‍, ഇപ്പോള്‍, 2008-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തെക്കാള്‍ ഗുരുതരമായി വിലയിടിഞ്ഞതായും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
ചിലസ്ഥലങ്ങളില്‍ 13 ശതമാനത്തോളം വിലയുയര്‍ന്നപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ 10 ശതമാനത്തിനടുത്ത് വിലയിടിഞ്ഞ സ്ഥിതിവിശേഷവുമുണ്ടായി. നോര്‍ത്ത് വെസ്റ്റ് ഭാഗങ്ങളില്‍ വില 3.4 ശതമാനം ഉയര്‍ന്ന് സ്ഥിരത കാണിക്കുകയും ചെയ്യുന്നു. വീട് വാങ്ങാനൊരുങ്ങുന്നവരെയും വില്ക്കാനൊരുങ്ങുന്നവരെയും ഒരുപോലെ ആശയക്കുഴപ്പത്തിലെത്തിക്കുന്ന സ്ഥിതിവിശേഷമാണ് ഇംഗ്ലണ്ടിലെ ഭവനവിപണി നേരിടുന്നത്.
പല കാരണങ്ങളാണ് വീടുവില അസ്ഥിരപ്പെടുത്തുന്നതിന് ഇടയാക്കിയത്. രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ അനിശ്ചിതാവസ്ഥ അതിലൊന്നാണ്. ആരാകും അടുത്ത പ്രധാനമന്ത്രിയെന്നതും രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണോ എന്ന സംശയവും ബ്രെക്സിറ്റ് ഏതു രീതിയില്‍ നടപ്പാകുമെന്ന ആശങ്കയുമെല്ലാം വീടുവിലയെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. കച്ചവടം മന്ദഗതിയിലായതും വിലയെ അസ്ഥിരപ്പെടുത്തുന്നുണ്ട്.
പത്തുവര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ലണ്ടനിലെ വീടുവിപണിയിലുണ്ടായത്. മേയ് വരെയുള്ള ഒരുവര്ഷക്കാലയളവിലുണ്ടായ വിലയിടിവ് 4.4 ശതമാനമാണ്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ലണ്ടനിലെ വീടുവില വലിയതോതില്‍ കുതിച്ചുയര്‍ന്നിരുന്നു. ആ സുവര്‍ണകാലം പെട്ടെന്ന് ഇല്ലാതായതാണ് വിലക്കുറവിന് കാരണമെന്നും വിലയിരുത്തുന്നു. വിലയിടിവുണ്ടായെങ്കിലും ലണ്ടനിലെ ശരാശരി വീടുവില ഇപ്പോഴും ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയോളമാണ്. ലണ്ടനിലെ ശരാശരി വീടുവില 4,57,471 പൗണ്ടാണെങ്കില്‍ ദേശീയ ശരാശരി അത് 2,29,431 മാത്രമാണ്.
2014-ല്‍ കൊണ്ടുവന്ന പുതിയ സ്റ്റാമ്പ് ഡ്യൂട്ടി നിയമവും ലണ്ടനിലെ വീടുവിലയെ ബാധിച്ചിട്ടുണ്ട്. 9,37,500 പൗണ്ടിന് മുകളില്‍ വിലയുള്ള വീടുകള്‍ വാങ്ങുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നതെങ്കിലും, ലണ്ടനിലെ ശരാശരി വിലയുള്ള വീടുവാങ്ങുന്നവര്ക്കുപോലും നികുതിയിനത്തില്‍ 15000 പൗണ്ട് നല്‍കേണ്ടിവരും. ഇത് വീട് വാങ്ങാനാഗ്രഹിക്കുന്നവരെ പിന്നോട്ടടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

നോര്‍ത്ത്-വെസ്റ്റ്, മിഡ്ലാന്ഡ്്സ് എന്നിവിടങ്ങളിലാണ് വീടുവില ഇപ്പോഴും ഉയര്ന്നുനില്ക്കുന്നത്. മേയ് വരെയുള്ള ഒരുവര്‍ഷക്കാലയളവില്‍ നോര്‍ത്ത്-വെസ്റ്റില്‍ വീടുവില 3.4 ശതമാനം ഉയര്ന്നുനില്ക്കുമ്പോള്, വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ 2.7 ശതമാനമാണ് ഉയര്‍ച്ചയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ജനപ്രിയ ആവാസകേന്ദ്രങ്ങള്‍. ്എച്ച്.എസ്.ബി.സി പോലുള്ള വലിയ സ്ഥാപനങ്ങളുടെ സാന്നിധ്യമാണ് മിഡ്ലാന്‍ഡ്സിന്റെ കുതിപ്പിന് പിന്നില്‍.
വെസ്റ്റ് സോമര്‍സെറ്റിലാണ് വീടുവില ഏറ്റവും ഉയരത്തിലെത്തിയത്. ഇവിടെ 13.9 ശതമാനമാണ് വര്‍ധന. വെസ്റ്റ് ഡെവണില്‍ 11.1 ശതമാനം വര്‍ധനയും രേഖപ്പെടുത്തുന്നു. നോര്‍ത്ത്-വെസ്റ്റില്‍ ക്രാവന്‍ ആന്‍ഡ് ബേണ്‍ലിയില്‍ 10 ശതമാനത്തോളവും ഡെര്‍ബിഷെയര്‍ ഡേല്സില് 9.4 ശതമാനത്തോളവും ചെഷയറിലെ ഹാല്ട്ടണില് 8..3 ശതമാനത്തോളവും വില കൂടി നില്‍ക്കുകയാണ്. സഫോള്‍ക്കിലെ ഫോറസ്റ്റ് ഹെല്‍ത്തില്‍ ഒമ്പത് ശതമാനവും നോര്‍ത്ത് ഡെവണില്‍ 8.7 ശതമാനവും ബാണ്‍സ്ലിയില്‍ 8.3 ശതമാനവും ഗ്ലൂസ്റ്റര്‍ഷയറിലെ ഫോറസ്റ്റ് ഓഫ് ഡീനനില് എട്ട് ശതമാനവും വളര്‍ച്ച കാണിക്കുന്നു.
യുകെയിലെ രാജ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മൂന്ന് ശതമാനം വളര്‍ച്ചയോടെ വെയ്ല്‍സാണ് മുന്നില്‍ ഇംഗ്ലണ്ടില്‍ വളര്‍ച്ച ഒരുശതമാനം മാത്രമാണ്. ഇംഗ്ലണ്ടില്‍ ലണ്ടനിലാണ് വില കൂടുതലായി ഇടിഞ്ഞത്. നോര്‍ത്ത്-ഈസ്റ്റാണ് തൊട്ടുപിന്നില്‍. ഇവിടെ 0.7 ശതമാനമാണ് തളര്‍ച്ച. നോര്‍ത്ത് ലണ്ടനിലെ ബാര്‍നെറ്റില്‍ 9.2 തകര്‍ച്ചയാണ് വീടുവിലയിലുണ്ടായത്. ലണ്ടന്‍ സിറ്റിയില്‍ അത് 8.3 ശതമാനമാണ്. ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ റൂട്ട്ലാന്ഡില് 7.7 ശതമാനവും സസറേയിലെ മോള് വാലിയില്‍ 6.5 ശതമാനവും നോര്‍ത്തംബര്‍ലന്‍ഡില്‍ 6.4 ശതമാനവും വിന്‍ഡ്സര്‍ ആന്‍ഡ് മെയ്ഡന്‍ഹെഡില്‍ 6.1 ശതമാനവും നോര്‍ത്ത് ഹെര്ട്ട്ഫഡ്ഷയറില് 5.8 ശതമാനവും പെന്ഡിലില് 5.5 ശതമാനവും വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam