1 GBP = 86.00INR                       

BREAKING NEWS

കാര്‍ മീറ്റിനിടയില്‍ കുട്ടികളോടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് സ്റ്റീവെനേജില്‍ വന്‍ അപകടം; റോഡരികില്‍നിന്ന 14 പേരെ ആശുപത്രിയിലാക്കി; രക്ഷാപ്രവര്‍ത്തനം നടത്തിയത് 30 ആംബുലന്‍സുകളും ഹെലിക്കോപ്ടറുകളും

Britishmalayali
kz´wteJI³

ഹെര്‍ട്ട്ഫഡ്ഷയറിലെ സ്റ്റീവനേജില്‍ കുട്ടികളോടിച്ച കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റത് 14 പേര്‍ക്ക്. കാര്‍ പ്രദര്‍ശനം കണ്ടു നില്‍ക്കുകയായിരുന്നവരുടെ ഇടയിലേക്കാണ് രണ്ടുകാറുകള്‍ ഇടിച്ചുകയറിയത്. മറ്റാരു കാറിനെ ഇടിച്ചുകയറിയ നീല നിലറത്തിലുള്ള കാര്‍ എ602-ന് അരികില്‍ പ്രദര്‍ശനം കണ്ടുനിന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 

മെല്ലെ നീങ്ങുകയായിരുന്ന കാറിനെ പെട്ടെന്ന് മറികടക്കാന്‍ ശ്രമിച്ച കാര്‍ കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കാര്‍മീറ്റ് കാണാന്‍ വ്യാഴാഴ്ച രാത്രി നൂറുകണക്കിനുപേരാണ് എത്തിയിരുന്നത്. 14 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി ഹെര്‍ട്ട്ഫഡ്ഷയര്‍ പോലീസ് അറിയിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ ഒരാളെ കാറിനടിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റ 12 പേരെ ഹെര്‍ട്ട്ഫഡ്ഷയറിലെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റിയതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. സ്റ്റീവനേജിലെ ലിസ്റ്റര്‍ ആശുപത്രിയിലടക്കമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. 30-ഓളം ആംബുലന്‍സുകളും ഒരു ഹെലിക്കോപ്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെന്ന് അധികൃതര്‍ പറഞ്ഞു.

അപകടരമായ വേഗതയിലായിരുന്നു ഇടിച്ച കാറെന്ന് വീഡിയോയില്‍ വ്യക്തമാണ്. കാര്‍ പാഞ്ഞുകയറിയപ്പോള്‍ അഞ്ച് കുട്ടികളെങ്കിലും തെറിച്ചുപോകുന്നത് കണ്ടതായി സിയാറന്‍ ഒകോണര്‍ എന്ന ദൃക്‌സാക്ഷി പറഞ്ഞു. 14-നും 17-നും മധ്യേ പ്രായമുള്ള കുട്ടികളാണ് പരിക്കേറ്റവരിലേറെയും. കാറിനടിയില്‍ കുടുങ്ങിയ കുട്ടികളിലൊരാളെ കാറുയര്‍ത്തിയാണ് രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. റോഡരികിലും റോഡിന്റെ മധ്യത്തിലുമായി 250 കൗമാരക്കാരെങ്കിലും ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category