1 GBP = 94.00 INR                       

BREAKING NEWS

ഇംഗ്ലണ്ടിലെ നസ്രത്ത് വാല്‍സിങ്ഹാമിന് നാളെ മലയാണ്മയുടെ ആദരം: ആയിരങ്ങളെത്തുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികന്‍

Britishmalayali
ഫാ: ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

വാല്‍സിംഗ്ഹാം: മരിയഭക്തിക്കും പള്ളിപ്പെരുന്നാളുകള്‍ക്കും പുകള്‍പെറ്റ കേരളത്തില്‍ നിന്നും യുകെയിലേക്കു കുടിയേറിയവര്‍ക്കു ഗൃഹാതുരത്വത്തിന്റെ തിരുനാളോര്‍മ്മകള്‍ അയവിറക്കാനും ദൈവമാതൃഭക്തിയുടെ വാത്സല്യം നുകരാനുമായി ഒരു അനുഗ്രഹീതദിനം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാം 'വാല്‍സിംഗ്ഹാം തീര്‍ത്ഥാടന തിരുനാള്‍' നാളെ ശനിയാഴ്ച നടക്കും. 

രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വികാരി ജനറാള്‍മാര്‍, മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് പ്രശസ്ത ധ്യാന ഗുരു ജോര്‍ജ്ജ് പനക്കല്‍ അച്ചന്‍ നയിക്കുന്ന മരിയന്‍ പ്രഘോഷണ പ്രഭാഷണം തീര്‍ത്ഥാടകര്‍ക്ക് ആത്മീയ വിരുന്നാവും സമ്മാനിക്കുക. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടുള്ള ഇടവേളയായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
 
രാവിലെ ഒന്‍പതു മുതല്‍ പതിനൊന്നു വരെ നടക്കുന്ന ആരാധനാ സ്തുതിഗീതശുശ്രൂഷയ്ക്ക റവ. ഫാ: ജോസ് അന്ത്യാംകുളം എംസിബിഎസ്, റവ. ഫാ: ടോമി എടാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. 11 മണിക്ക് റവ. ഫാ: തോമസ് അരത്തില്‍ എംഎസ്റ്റി മരിയന്‍ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തിനുശേഷം 12. 45 ന് പ്രസിദ്ധമായ മരിയന്‍ പ്രദക്ഷിണം ആരംഭിക്കും.
പ്രദക്ഷിണത്തില്‍ ഭക്തിസാന്ദ്രമായി അര്‍പ്പിക്കപ്പെടുന്ന ജപമാല പ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ പങ്കു ചേരും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു വചന സന്ദേശം നല്‍കും. വി. കുര്‍ബാനയുടെ സമാപനത്തില്‍ അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തുന്ന ഹേവര്‍ഹില്‍ കമ്മ്യൂണിറ്റിയെയും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റെവ. ഫാ: തോമസ് പാറക്കണ്ടത്തിലിനെയും തിരുനാള്‍ ഏല്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന സമാപന പ്രാര്‍ത്ഥനകളോടും ആശീര്‍വാദത്തോടുംകൂടി ഈ വര്‍ഷത്തെ തിരുനാളിനു സമാപനമാകും.

തിരുനാള്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി, ഈ വര്‍ഷം തിരുനാള്‍ ഏറ്റു നടത്തുന്ന കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിയുടെ ഡയറക്ടര്‍ റവ. ഫാ: തോമസ് പാറക്കണ്ടത്തില്‍, തിരുനാള്‍ പ്രസുദേന്തിമാര്‍ എന്നിവര്‍ അറിയിച്ചു. വിപുലമായ ഭക്ഷണസൗകര്യവും പാര്‍ക്കിങ് സൗകര്യവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാളില്‍ പങ്കെടുക്കാന്‍ വരുന്ന വൈദികര്‍ തങ്ങളുടെ തിരുവസ്ത്രങ്ങള്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപത ഗായക സംഘം ഡയറക്ടര്‍ റെവ. ഫാ: സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും.

ഈസ്റ്റ് ആംഗ്ലിയായിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ: തോമസ് പാറക്കണ്ടത്തില്‍, ഫാ: ജോസ് അന്ത്യാംകുളം എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോള്‍ചെസ്റ്റര്‍ കത്തോലിക്കാ സമൂഹം നടത്തി വരുന്ന അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപ്പെട്ട ചൂടുള്ള കേരള വിഭവങ്ങള്‍ക്ക് പ്രശസ്തമായ കേറ്ററിംഗ് സ്ഥാപനത്തെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12. 45 ന് മരിയ ഭക്തര്‍ നടത്തുന്ന തീര്‍ത്ഥാടനം മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമര്‍പ്പിച്ച് 'ആവേ മരിയാ' സ്തുതിപ്പുകളുമായി മാതൃ പുണ്യ സന്നിധേയത്തെ മരിയഭക്തി സാന്ദ്രമാക്കും. 

മികച്ച സുരക്ഷാ ക്രമീകരണങ്ങളും, സംവിധാനങ്ങളും, സൗകര്യങ്ങളുമാണ് സംഘാടക സമിതി പ്രത്യേകം ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൗണ്ടിലും, തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൗജന്യമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവര്‍ ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കുകയും, നിര്‍ദ്ധിഷ്ഠ പാര്‍ക്കിങ് സംവിധാനം ഉപയോഗിക്കേണ്ടതുമാണ്.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ - 07883010329, നിതാ ഷാജി - 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്നു.
 
വിലാസം:THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES NORFOLK, LITTLE WALSINGHAM, NR22 6AL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category