1 GBP = 94.00 INR                       

BREAKING NEWS

പതിനെട്ട് തികഞ്ഞാല്‍ ലൈസന്‍സ് എടുത്ത് രാത്രിയില്‍ ചുറ്റിക്കറങ്ങാം എന്ന നമ്മുടെ കുട്ടികളുടെ മോഹം ഇനി നടക്കില്ല; പുതിയ ഡ്രൈവര്‍മാര്‍ക്ക് രാത്രി ഡ്രൈവിങിന് വിലക്ക് ഏര്‍പ്പെടുത്തും

Britishmalayali
kz´wteJI³

ലയാളികളായ കൗമാരക്കാര്‍ അടക്കം പ്രായപൂര്‍ത്തിയാവുന്നതോടെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി ഡ്രൈവിങ് സീറ്റിലേക്ക് കയറാന്‍ ആഗ്രഹിച്ച് കഴിയുന്നവരാണ്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച് കഴിഞ്ഞാലാവട്ടെ യുവാക്കള്‍ക്ക്  ഡ്രൈവിങ് എന്നത് ഒരു ആവേശവും ഹരവുമൊക്കെയാണ്. യുവാക്കളുടെ ഡ്രൈവിങ് ഹരവും സ്പീഡ്  ഡ്രൈവിങുകളുമൊക്കെ കൊണ്ടെത്തിക്കുന്നതോ അപകടങ്ങളിലുമാണ്.ഇത്തരം അപകട വാര്‍ത്തകളും അതിന്റെ ദോഷവശങ്ങളുമൊക്കെ മലയാളി സമൂഹത്തില്‍ തന്നെ നിരവധിയാണ് ഉണ്ടായിട്ടുള്ളത്. മാതാപിതാക്കളുടെ സമ്മതപ്രകാരമല്ലാതെ വാഹനവുമായി ചുറ്റിക്കറങ്ങി അപകടങ്ങള്‍ വിളിച്ച് വരുത്തിയ സംഭവങ്ങളും മലയാളി സമൂഹത്തിനിടയില്‍ തന്നെ ഉണ്ടായിട്ടുണ്ട്. മാത്രമല്ല നിരവധി അപകട മരണങ്ങള്‍ക്കും നമ്മള്‍ സാക്ഷികളുമാണ്.
 
എന്നാല്‍ ഇനി മലയാളികളടക്കമുള്ള യുകെയിലെ കൗമാരക്കാര്‍ക്ക് സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള രാത്രികാല ചുറ്റിക്കറക്കം മോഹം മാത്രമായി മാറിയേക്കാം. കാരണം പതിനെട്ട് തികഞ്ഞാല്‍ ലൈസന്‍സ് എടുത്ത് വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 

പുതിയ ഡ്രൈവര്‍മാര്‍ക്ക് ആയി ഗ്രാജുവേറ്റഡ് ലൈസന്‍സ് സിസ്റ്റം പരീക്ഷിക്കാനാണ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ രാത്രി ഡ്രൈവിംഗ് വിലക്ക്, വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള സഞ്ചാരം എന്നിവയാണ് ഉദ്ദേശിക്കുന്നത്.റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി. പുതിയ ഡ്രൈവര്‍മാരുടെ രാത്രികാല ഡ്രൈവിങ്, കൂടാതെ ഡ്രൈവര്‍മാര്‍ക്ക് പരിചയമാകുന്നതുവരെ യാത്രക്കാര്‍ ആ വാഹനത്തില്‍ സഞ്ചരിക്കുന്നതിനും നിയന്ത്രണമുണ്ടാവും. വാഹനത്തിന്റെ എഞ്ചിന്‍ സൈസ് അനുസരിച്ചു മിനിമം ലേണിങ് പീരിയഡ് ഉണ്ടാവണം. ഇത് ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെയാവാം.

ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചിലൊന്ന് ഡ്രൈവര്‍മാരും അപകടമുണ്ടാക്കുന്നുവെന്ന കണക്കുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.ഇംഗ്ലണ്ടിലെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, പുതിയ ഡ്രൈവര്‍മാര്‍ ടെസ്റ്റ് വിജയിച്ച് ആദ്യ രണ്ടുവര്‍ഷത്തിനുള്ളില്‍ ആറ് പെനാല്‍റ്റി പോയിന്റുകള്‍ വാങ്ങുകയാണെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടും.എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് എപ്പോഴൊക്കെ വാഹനമോടിക്കാം അല്ലെങ്കില്‍ അവര്‍ക്ക് വാഹനത്തില്‍ കൊണ്ടുപോകാവുന്ന യാത്രക്കാരുടെ പ്രായം എന്നിവയില്‍ നിയന്ത്രണങ്ങളൊന്നുമില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാജ്വേറ്റഡ് ലൈസന്‍സിംഗ് സ്‌കീം നേരത്തെ തന്നെ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഉദാഹരണമായി യുഎസിലെ ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, കാനഡയിലെ ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സ്, വിക്ടോറിയ, എന്നിവിടങ്ങള്‍ക്ക് പുറമെ സ്വീഡനിലുടനീളവും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category