1 GBP = 94.40 INR                       

BREAKING NEWS

ശിവരഞ്ജിത്ത് കൈചൂണ്ടിക്കാണിച്ചു; ചവറ്റുകൂനയില്‍ നിന്നും കുത്തിയ കത്തി പ്രതിയെ കൊണ്ട് എടുപ്പിച്ച് പൊലീസും'; സഹസഖാവിനെ കുത്തി വീഴ്ത്തിയ ശിവരഞ്ജിത്തും നസീമും വീണ്ടും ക്യാമ്പസിലെത്തിയത് കൈവിലങ്ങിണിഞ്ഞ് കൂസലില്ലാതെ; പൊലീസിന് നടുവിലും നടന്നു നീങ്ങിയത് നേതാവിനെ പോലെ തല ഉയര്‍ത്തി; കത്തി കണ്ടെത്തിയത് വെറും പത്ത് മിനിറ്റിനുള്ളില്‍; ഇടിമുറിയിലെ തെളിവെടുപ്പിലും കുറ്റബോധമില്ല; 'ഭാവിയിലെ പൊലീസ്' കൈവിലങ്ങുമായി യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയപ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ പൊലീസ് യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുത്തത് കനത്ത സുരക്ഷയൊരുക്കി. കോളേജിലേക്ക് ആരേയും പൊലീസ് കയറ്റിവിട്ടില്ല. കൂസലില്ലാതെയാണ് പൊലീസ് വാഹനത്തില്‍ പ്രതികളുമായി പൊലീസ് എത്തിയത്. എതിര്‍പ്പൊന്നും കൂടാതെ പൊലീസുമായി പ്രതികളായ ശിവരഞ്ജിത്തും നസീമും സഹകരിച്ചു. കോളേജിലൂടെ എസ് എഫ് ഐ നേതാവിന്റെ തലയെടുപ്പോടെയാണ് ഇരുവരും നടന്നത്.

രാവിലെ ഒന്‍പത് മണിയോടെയാണ് പൊലീസ് വ്യൂഹം പ്രതികളുമായി കോളേജില്‍ എത്തിയത്. മാധ്യമങ്ങളെ അകത്ത് കടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച പൊലീസ് അര മണിക്കൂറിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങി. കൈവിലങ്ങളിഞ്ഞാണ് ഇരു പ്രതികളെയും കോളേജില്‍ എത്തിച്ചത്. ഇരുവര്‍ക്കും ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് എത്തിയത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്തുകൊടുത്തു. ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്താണ് പ്രതികള്‍ ആയുധം ഒളിപ്പിച്ചിരുന്നത്.

സഹസഖാവിനെ കുത്തി വീഴ്ത്തിയ ശിവരഞ്ജിത്തും നസീമും കോളേജിലെത്തുമ്പോള്‍ അവിടെ വിദ്യാര്‍ത്ഥി കൂട്ടവും ഉണ്ടായിരുന്നില്ല. കോളേജ് ഇന്ന് തുറക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് മുമ്പേ ഇരുവരേയും കൊണ്ടു വരികയായിരുന്നു പൊലീസ്. മുദ്രാവാക്യം വിളിക്കാനും മറ്റും എസ് എഫ് ഐക്കാരും എത്തിയില്ല. വിവാദങ്ങള്‍ കൈവിട്ട സാഹചര്യത്തില്‍ ആരും യൂണിവേഴ്‌സിറ്റി കോളേജില്‍ പോകരുതെന്ന് എസ് എഫ് ഐ നേതാക്കള്‍ക്ക് സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രതികള്‍ ക്യാമ്പസിലെത്തിയത് കൈവിലങ്ങിണിഞ്ഞ് കൂസലില്ലാതെ ആത്മവിശ്വാസത്തോടെയാണ് പൊലീസിന് നടുവിലും നടന്നു നീങ്ങിയത് നേതാവിനെ പോലെ തല ഉയര്‍ത്തി തന്നെയായിരുന്നു. ആരെങ്കിലും ഉണ്ടോയെന്ന് ചുറ്റിലും നോക്കുന്നുമുണ്ടായിരുന്നു. അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത് വെറും പത്ത് മിനിറ്റിനുള്ളിലാണ്. ഇടിമുറിയിലെത്തും തെളിവെടുപ്പ് നടത്തി. ഈ തെളിവെടുപ്പിലും മുഖത്ത് കുറ്റബോധമില്ല; കേസും അറസ്റ്റും കുത്തിയവനേയും കത്തിയൂരി നല്‍കിയവനേയും ബാധിക്കുന്നില്ലെന്നാണ് മുഖഭാവം വ്യക്തമാക്കുന്നത്. 'ഭാവിയിലെ പൊലീസ്' കൈവിലങ്ങുമായി യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാണ്.
 


ചവറ്റുകൂനയിലെ കത്തി കാട്ടിയത് ശിവരഞ്ജിത്
കോളേജ് പരിസരത്തെ ചവറ്റു കൂനയില്‍ നിന്നും അഖിലിനെ കുത്തിയ കത്തി പൊലീസ് കണ്ടെടുത്തു. ശിവരഞ്ജിത്താണ് കത്തി കാണിച്ച് കൊടുത്തത്. ശിവരഞ്ജിത്തിനെ കൊണ്ട് തന്നെ പൊലീസ് കത്തി എടുപ്പിച്ചു. കത്തിയുമായി അഖിലിന് ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടറുടെ മൊഴിയെടുക്കും. ഈ കത്തിയുപയോഗിച്ചാണോ കുത്തിയതെന്ന് മുറിവിന്റെ സ്വഭാവം പരിശോധിച്ചാണ് ഉറപ്പിക്കേണ്ടത്. പരിശീലനം നേടിയവര്‍ ഏറെ വൈദഗ്ദ്ധ്യത്തോടെ കുത്തുന്നതു പോലെയാണ് അഖിലിനേറ്റ മുറിവുകള്‍. ഇടനെഞ്ചിലെ മുറിവ് ഏറെ ആഴത്തിലുള്ളതാണ്. ഹൃദയത്തിന്റെ അടിഭാഗത്തിന് തൊട്ടടുത്തു വരെ ഈ കുത്തിന് ആഴമുണ്ട്. അല്‍പ്പം താഴെയാണ് രണ്ടാമത്തെ കുത്ത്. പിന്നില്‍ മുതുകിലാണ് ചെറിയ മൂന്നാമത്തെ കുത്ത്. നസീമും ശിവരഞ്ജിത്തും കത്തിയുമായി കോളേജിലെത്തിയത് അഖിലിനെ കൊല്ലാന്‍ തന്നെയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടനെഞ്ചിലെ മുറിവ് മാരകമായിരുന്നു. ഒന്നര ലിറ്ററോളം രക്തം നഷ്ടമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്.

അഖിലിനെ നെഞ്ചില്‍ കുത്തിവീഴ്ത്തിയ കത്തി കോളേജിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിനോട് സമ്മതിച്ചിരുന്നു. അഖില്‍ മൊഴി നല്‍കിയ കാര്യങ്ങളെല്ലാം രണ്ട് പ്രതികളും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊടി കെട്ടാനുപയോഗിക്കുന്ന ഇരുമ്പുപൈപ്പും പട്ടിക കഷണവും കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം, നസീം തന്നെ പിന്നില്‍ നിന്ന് പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത്ത് കുത്തുകയും ചെയ്‌തെന്നാണ് അഖിലിന്റെ മൊഴി. വിമതപ്രവര്‍ത്തനം നടത്തിയതിന്റെ ദേഷ്യത്തിലാണ് കുത്തിയതെന്നും ഇരുവരും മൊഴിനല്‍കി. പിടികിട്ടാനുള്ള 10 പ്രതികളുടെ വീടുകള്‍ കണ്ടെത്തിയതായും അവര്‍ ഒളിവിലുള്ള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞതായും കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു. ഇവരെ ഞായറാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യും.

കേസില്‍ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്തുകൊടുത്തതെന്നും പൊലീസ് പറയുന്നു. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്നാണ് വിവരം. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്.

ബാക്കി പത്ത് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. എസ്എഫ്ഐ അംഗങ്ങളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞ് നിര്‍ത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ തീരുമാനിച്ചിരുന്നതായി വധശ്രമക്കേസിലെ പ്രതികളായ ശിവരജ്ഞിത്തും നസീമും പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ ഇനിയും അറസ്റ്റിലാകാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കോളജിലെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിലും എസ്എഫ്ഐയെ നിയന്ത്രിക്കുന്നതിലും സിപിഎം ജില്ലാ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. നേരത്തെ കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ തന്നെ ഇടപെട്ട് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഇന്നലെ ഇക്കാര്യം ജില്ലാ കമ്മിറ്റിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. താഴെ തട്ടിലെ ഇടപെടലിലൂടെ നേരത്തെ തന്നെ പരിഹരിക്കാമായിരുന്ന പ്രശ്നം സര്‍വകലാശാലയുടെയും പി എസ് സിയുടെയും വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്നതലത്തിലേക്ക് വളര്‍ന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ചില നേതാക്കള്‍ക്കുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category