1 GBP = 94.40 INR                       

BREAKING NEWS

സോമാലിയന്‍ വംശജയായ സെനറ്റര്‍ ഭര്‍ത്താവ് ഉള്ളപ്പോള്‍ത്തന്നെ സഹോദരനെയും വിവാഹം ചെയ്തെന്ന് ആരോപിച്ച് ട്രംപ്; ഇല്‍ഹാം ഒമറിനെതിരേ ട്രംപ് ഫാന്‍സായ വംശീയ വാദികള്‍ തെരുവില്‍; ട്രംപിന്റെ കടുത്ത വംശീയത അമേരിക്കയില്‍ കൊടുങ്കാറ്റ് ഉയര്‍ത്തുമ്പോള്‍

Britishmalayali
kz´wteJI³

ര്‍ത്താവ് ഉള്ളപ്പോള്‍ത്തന്നെ സ്വന്തം സഹോദരനെയും വിവാഹം കഴിച്ചുവെന്ന ആരോപണം നേരിടുന്ന സോമാലിയന്‍ വംശജയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ഇല്‍ഹാം ഒമര്‍ വന്‍ വിവാദത്തില്‍. 2016-ല്‍ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുമ്പോള്‍ തുടങ്ങിയ വിവാദം അടുത്തിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങളോടെയാണ് കൂടുതല്‍ വിവാദത്തിലായത്. സഹോദരനെയുള്‍പ്പെടെ രണ്ടുപേരെ വിവാഹം കഴിച്ച ഇല്‍ഹാം സ്ഥാനത്തുടരാന്‍ അര്‍ഹയല്ലെന്ന് ട്രംപ് ആരോപിച്ചു.

താന്‍ രണ്ടുപേരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നാണ് 2016-ല്‍ ഇല്‍ഹാം തന്റെ വക്താവ് ബെന്‍ ഗോള്‍ഡ്ഫാര്‍ബിലൂടെ നല്‍കിയ വിശദീകരണം. ഒരാളെ നിയമപരമായി വിവാഹം കഴിച്ചുവെന്നും മറ്റെയാളുമായുള്ള സാംസ്‌കാരികമായ ബന്ധം മാത്രമാണെന്നുമായിരുന്നു വിശദീകരണം. തന്റെ പ്രചാരണച്ചെലവ് അന്വേഷിച്ച മിനെസോട്ട കാംപെയ്ന്‍ ആന്‍ഡ് പബ്ലിക് ഡിസ്‌ക്ലോസസ് ബോര്‍ഡിനാണ് അവര്‍ ഇത്തരമൊരു വിശദീകരണം നല്‍കിയത്. പ്രചാരണത്തിനായി ദുരുപയോഗം ചെയ്ത 3500 ഡോളറും 500 ഡോളര്‍ ഫൈനും ഇല്‍ഹാം അടയ്ക്കണമെന്ന് ബോര്‍ഡ് വിധിച്ചിരുന്നു.

ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് 2014-ലും 2015-ലും ഇല്‍ഹാം ഭര്‍ത്താവ് അഹമ്മദ് അബ്ദിസലാന്‍ ഹിര്‍സിയുമായി ചേര്‍ന്ന് ജോയിന്റ് ടാക്സ് റിട്ടേണാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് തെളിഞ്ഞിട്ടുള്ളത്. മറ്റൊരാളെ വിവാഹം കഴിച്ചിട്ടുള്ള ഇല്‍ഹാമിന്റെ ഈ നടപടിയാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയത്. മിനെസോട്ടയിലെ ചില മാധ്യമങ്ങള്‍ 2016-ല്‍ ഇല്‍ഹാമിനെതിരേ ഇരട്ടക്കല്യാണം ആരോപിച്ചപ്പോള്‍, അത് അടിസ്ഥാനരഹിതമാണെന്ന് അവര്‍ തിരിച്ചടിച്ചിരുന്നു.

2016-ല്‍ മിനിയപ്പൊലീസ് സ്റ്റാര്‍ ട്രിബ്യൂണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു കഥയാണ് ഇല്‍ഹാം പറയുന്നത്. തനുസരിച്ച് 2002-ല്‍ അഹമ്മദ് അബ്ദിസലന്‍ ഹിര്‍സിയെ ഇല്‍ഹാം വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ടായി. 2008-ല്‍ വിവാഹമോചനം നേടിയെങ്കിലും അതുസംബന്ധിച്ച് രേഖകളൊന്നുമില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതുകൊണ്ടാണ് വിവാഹമോചനത്തിനും രേഖകളില്ലാതായതെന്ന് ഇല്‍ഹാം പറയുന്നു. 2009-ല്‍ ബ്രിട്ടനിലേക്ക് സോമാലിയയില്‍നിന്ന് കുടിയേറിയ അഹമ്മദ് നുര്‍ സയീദ് എല്‍മിയെന്നയാളെ വിവാഹം കഴിച്ചു. ഈ ബന്ധം ഇസ്ലാമിക നിയമങ്ങളനുസരിച്ച് 2011-ല്‍ ഒഴിഞ്ഞതായും ഇല്‍ഹാം അവകാശപ്പെടുന്നു.

നിലവില്‍ ഹിര്‍സിയാണ് തന്റെ ഭര്‍ത്താവെന്ന് ഇല്‍ഹാം പറയുന്നു. എന്നാല്‍, സയീദ് എല്‍മിയെ 2009-ല്‍ വിവാഹം കഴിക്കുമ്പോള്‍, ഇല്‍ഹാമും ഹിര്‍സിയും ഒരുമിച്ചാണ് താമസമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇല്‍ഹാമും എല്‍മിയും നോര്‍ത്ത്് ഡക്കോട്ട സ്റ്റേറ്റ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍, ഹിര്‍സിയും അവിടെയുണ്ടായിരുന്നതായും വ്യക്തമാണ്. ഇല്‍ഹാം അവകാശപ്പെടുന്നതനുസരിച്ച് 2011-ല്‍ വിവാഹമോചനം നേടിയശേഷം എല്‍മി ബ്രിട്ടനിലേക്ക് മടങ്ങിപ്പോയി. എന്നാല്‍, എല്‍മിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അദ്ദേഹം 2012 ഓഗസ്റ്റിലും മിനിയപൊലീസില്‍ താമസിക്കുന്നുണ്ട്.

2012-ല്‍ത്തന്നെയാണ് ഹിര്‍സിയില്‍നിന്ന് ഇല്‍ഹാമിന് മൂന്നാമത്തെ കുട്ടി ജനിക്കുന്നത്. എല്‍മി മടങ്ങിയശേഷം ഹിര്‍സിയെ വീണ്ടും വിവാഹം കഴിച്ചുവെന്നാണ് ഇല്‍ഹാം പറയുന്നത്. 2011-ല്‍ വി്ശ്വാസപരമായി പിരിഞ്ഞെങ്കിലും എല്‍മിയെ കണ്ടുകിട്ടാത്തതിനാല്‍ 2017 വരെ നിയമപരമായി വേര്‍പിരിയാന്‍ സാധിച്ചിരുന്നില്ലെന്നും ഇല്‍ഹാം പറയുന്നു. ഇതൊന്നും വിശ്വാസയോഗ്യമല്ലെന്നാണ് ഇല്‍ഹാമിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതെല്ലാം സൂചിപ്പിക്കുന്നത് അവര്‍ ഒരേസമയം രണ്ടുപേരെ വിവാഹം കഴിച്ചിരുന്നുവെന്നാണെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു. എല്‍മി ഇല്‍ഹാമിന്റെ സഹോദരനാണെന്നാണ് മറ്റൊരു ആരോപണം. ഇത് സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ, ട്രംപിന്റെ ആരാധകരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍, ഇല്‍ഹാമിനെ സോമാലിയയിലേക്ക് മടക്കിയയക്കൂവെന്ന മുദ്രാവാക്യം മുഴക്കിയതിനെതിരേ ട്രംപ് രംഗത്തെത്തി. അത്തരമൊരു മുദ്രാവാക്യത്തോട് താന്‍ യോജിക്കുന്നില്ലെന്നും അതൊട്ടും സന്തോഷം പകരുന്നതല്ലെന്നും ട്ര്ംപ് പറഞ്ഞു. ഇല്‍ഹാമിനെ തിരിച്ചയക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവര്‍ മേലില്‍ അത്തരമൊരു മുദ്രാവാക്യം വിളിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category