1 GBP = 86.00INR                       

BREAKING NEWS

ഷാര്‍ജയില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തിയത് സുഹൃത്തിന്റെ കാറില്‍; ചോറ്റാനിക്കര സ്വദേശി വീട്ടില്‍ നിന്നിറങ്ങിയത് ഓഫീസിലേക്കെന്ന് പറഞ്ഞെന്ന് ബന്ധുക്കള്‍; മരിച്ച ദീപു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ്; മരണത്തില്‍ അടിമുടി ദുരൂഹത

Britishmalayali
kz´wteJI³

ഷാര്‍ജ; രണ്ടുദിവസം മുന്‍പ് ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളില്‍ ദീപു സോമന്‍ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. റിങ്കുവാണു ഭാര്യ. മക്കള്‍: ഇവാന്‍, എല്‍വിന, സഹോദരന്‍: ഫെബു സോമന്‍.

രണ്ടുദിവസം മുമ്പ് ഓഫീസില്‍ പോകാന്‍ വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് ദീപുവിനെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ കിടക്കുന്നത് സുഹൃത്ത് പരിശോധിച്ചപ്പോഴാണ് ദീപുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category