1 GBP = 94.40 INR                       

BREAKING NEWS

അസമിലെ പ്രളയത്തില്‍ നിന്നു രക്ഷ തേടി കടുവ കടയിലെ കട്ടിലില്‍; മയക്കുവെടിവച്ചു പിടികൂടാന്‍ പണിപ്പെട്ട് അധികൃതര്‍; വടുക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരണം 100 കടന്നു; സംസ്ഥാനത്തെ 33 ല്‍ 29 ജില്ലകളുടെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയില്‍; കാസിരംഗയിലെ കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വന്യജീവികള്‍ ചത്തു; മനാസ് ദേശീയോദ്യാനവും പൊബിറ്റോറ വന്യമൃഗ സംരക്ഷണ കേന്ദ്രവും പൂര്‍ണമായി മുങ്ങി

Britishmalayali
kz´wteJI³

ഗുവാഹത്തി; പ്രളയജലത്തില്‍ നിന്ന് രക്ഷതേടി കടയ്ക്കുള്ളില്‍ കയറി കട്ടിലില്‍ വിശ്രമിക്കുന്ന കടുവ സമൂഹമാധ്യമങ്ങളില്‍ കൗതുകമായി.പ്രളയത്തില്‍ മുക്കാല്‍ ഭാഗവും മുങ്ങിയ കാസിരംഗ ദേശീയോദ്യാനത്തിലെ കടുവയാണ് ബഗോറി റേഞ്ചിനു സമീപമുള്ള ഹര്‍മോട്ടിയിലെ കടയില്‍ അഭയം കണ്ടെത്തിയത്. കടുവയെ മയക്കുവെടിവച്ചു പിടികൂടി സുരക്ഷിത സ്ഥലത്ത് എത്തിക്കാനുള്ള ശ്രമത്തിലാണെന്നു വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.കാസിരംഗയിലെ കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വന്യജീവികള്‍ ചത്തു. മനാസ് ദേശീയോദ്യാനവും പൊബിറ്റോറ വന്യമൃഗ സംരക്ഷണ കേന്ദ്രവും ഏതാണ്ട് പൂര്‍ണമായി െള്ളത്തിനടിയിലാണ്. ംസ്ഥാനത്തെ 33 ല്‍ 29 ജില്ലകളുടെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി.

അതിരൂക്ഷമായ പ്രളയത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരണം 100 കടന്നു. അസമില്‍ ഇതിനകം 29 പേര്‍ മരിച്ചു. വടക്കന്‍ ബിഹാറിലെ പ്രളയത്തില്‍ മരണം 67 ആയി. നദികളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് സഹായമാകുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. 12 ജില്ലകളിലായി 47 ലക്ഷത്തോളം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്.

സംസ്ഥാനത്ത് 11 ജില്ലകളിലായി 68 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏഴായിരത്തിലധികം ആളുകള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. മൂന്നരലക്ഷത്തോളം ആളുകളെയാണ് പ്രളയത്തെ തുടര്‍ന്ന് ഒഴിപ്പിച്ചത്. ഇവരെ വിവിധ സുരക്ഷിത കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഗുവാഹത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയും സംസ്ഥാനത്തെ മറ്റ് അഞ്ച് നദികളും അപകട രേഖയും കടന്ന് കരകവിഞ്ഞൊഴുകുകയാണ്. പ്രളയത്തില്‍പ്പെട്ട്ഇതുവരെ 12ഓളം പേര്‍ മരിച്ചതായിഅധികൃതര്‍ അറിയിച്ചു. അസാമില്‍ 6 പേരും അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ 4 പേരും, മിസോറാമില്‍ രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മിസോറാമില്‍ 390 വീടുകള്‍ വെള്ളത്തിനടിയിലായി.8.7 ലക്ഷം പേര്‍ ദുരിതക്കയത്തിലായി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.അരുണാചല്‍ പ്രദേശില്‍ മഴയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂള്‍ ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ മരിച്ചു.

ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന തവാങിലായിരുന്നു അപകടം.27,864 ഹെക്ടര്‍ വയലുകള്‍ വെള്ളത്തിനടിയിലായി.പലയിടങ്ങളിലും റോഡ്, റെയില്‍വേ ഗതാഗതം താറുമാറായി.സ്‌കൂളുകള്‍ക്കും ഓഫീസ് സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. സൈന്യം, കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവര്‍ സംയുക്തമായി 1160പേരെ രക്ഷപെടുത്തി.70ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 10,000ത്തോളം ആളുകളെ മാറ്റി താമസിപ്പിച്ചു.ഭൂട്ടാന്‍, സിക്കിം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category